സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Sunday, September 25, 2011

ആലപ്പുഴയില്‍ മാലിന്യനിര്‍മാര്‍ജനത്തിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം

ലപ്പുഴ പട്ടണത്തില്‍ മാലിന്യനിര്‍മാര്‍ജനത്തിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, മുനിസിപ്പാലിറ്റി സെക്രട്ടറി എന്നിവര്‍ക്ക് ഈ വിഷയം ഉന്നയിച്ച് കത്തയച്ചു.

ആലപ്പുഴ പട്ടണത്തില്‍ മാസങ്ങളായി പൊതുസ്ഥലങ്ങളില്‍ നിന്നുള്ള മാലിന്യ ശേഖരണവും സംസ്‌കരണവും വേണ്ടവിധത്തില്‍ നടത്താത്തതിനാല്‍ വഴിയോരങ്ങളിലും തുറന്നു കിടക്കുന്ന സ്വകാര്യ പറമ്പുകളിലും ജൈവ, അജൈവ മലിന വസ്തുക്കള്‍ കുന്നുകൂടുകയാണെന്ന് കത്തില്‍ എടുത്തുകാട്ടിയിട്ടുണ്ട്. വിവിധയിനം പനികളും മറ്റു പകര്‍ച്ചവ്യാധികളും ആവര്‍ത്തിച്ചു പടരുന്നതിന്റെ മുഖ്യകാരണമിതാണ്.

കേരള സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2011 സെപ്റ്റംബര്‍ 25 മുതല്‍ തുടങ്ങുന്ന ശുചീകരണയജ്ഞവേളയില്‍ പട്ടണത്തില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടാന്‍ അനുവദിക്കാതിരിക്കുന്നതിനുള്ള ഫലപ്രദവും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നും സൂചിപ്പിച്ചിട്ടുണ്ട്. ഓടകളിലും മറ്റും മലിനജലം കെട്ടിക്കിടക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്.

മാലിന്യനിര്‍മാര്‍ജനത്തിനായി താഴെ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുന്നു.:
  •  മാലിന്യം സംഭരിക്കുന്നതിന് ഉചിതമായയിടങ്ങളില്‍ കുപ്പത്തൊട്ടികള്‍ സ്ഥാപിക്കുക. പ്രത്യേകയിടങ്ങള്‍ ഇല്ലാത്തതിനാല്‍ പൊതുജനങ്ങള്‍ തോന്നിയപോലെ മാലിന്യ നിക്ഷേപം നടത്തുകയാണ്. മാലിന്യം കൃത്യമായി നീക്കംചെയ്യാതെ കിടന്നു ദുര്‍ഗന്ധം വമിക്കുന്നതിനാലാണ് തൊട്ടികള്‍ സ്ഥാപിക്കുന്നതില്‍ മിക്കയിടത്തും ജനങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടാകുന്നത്.
  •  മാലിന്യം റോഡുവക്കുകളിലും മറ്റും വലിച്ചെറിയുന്നവര്‍ക്കെതിരേ കര്‍ശനനടപടികള്‍ സ്വീകരിക്കുക. 2011-ലെ കേരള പോലീസ് ആക്ട് 120 (ബി) വകുപ്പ് അനുസരിച്ച് പൊതുസ്ഥലങ്ങള്‍ വൃത്തിഹീനമാക്കുന്നവര്‍ക്കെതിരേ സ്വമേധയാ കേസെടുക്കണം. കുറ്റസ്ഥാപനത്തിന്മേല്‍ ഒരു വര്‍ഷം വരെയാകാവുന്ന തടവോ 5,000 രൂപ വരെയാകാവുന്ന പിഴയോ ഇവ രണ്ടും കൂടിയോ നല്കി ആക്ട് പ്രകാരം ശിക്ഷിക്കേണ്ടതാണ്.
  • മാലിന്യം ഉത്ഭവകേന്ദ്രങ്ങളില്‍ തന്നെ സംസ്‌കരിക്കാനുള്ള പ്രോത്സാഹനം കൊടുക്കുക. അതിനായി വീടുകളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുക. ഇറച്ചിക്കോഴി കേന്ദ്രങ്ങള്‍, പച്ചക്കറിക്കടകള്‍ തുടങ്ങിയയിടങ്ങളില്‍ നിന്നുള്ള ചിഞ്ഞുനാറുന്ന പാഴ്‌വസ്തുക്കള്‍ റോഡുവക്കില്‍ കൂട്ടിയിടാന്‍ അനുവദിക്കരുത്.
  •  ഓടകളിലും വഴിവക്കുകളിലും കെട്ടിക്കിടക്കുന്ന മലിനജലം ഒഴുക്കിവിടാനുള്ള ഏര്‍പ്പാടുകളുണ്ടാക്കുക. കാണകളില്‍ ഉപ്പുവെള്ളം പമ്പു ചെയ്ത് തടസ്സങ്ങള്‍ ഒഴിവാക്കണം.
പട്ടണത്തിലെ മാലിന്യപ്രശ്‌നങ്ങളെക്കുറിച്ച് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ഇതിനകം അനേകം സചിത്ര പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നുള്ള കാര്യവും കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. എത്രയും വേഗം നടപടിയും മറുപടിയും പ്രതീക്ഷിക്കുന്നതായും കത്തില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

1 comment:

  1. പ്രതീക്ഷിക്കുക ആനപ്പനി!

    കച്ചവട സ്ഥാപനങ്ങളില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും മാലിന്യങ്ങള്‍ ചാക്കില്‍ക്കെട്ടി റോഡരികില്‍ നിക്ഷേപിക്കേണ്ടി വരുന്നതിന്റെ ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമില്ലേ?
    ഇവര്‍ക്കൊക്കെ ലൈസന്‍സ് നല്‍കുന്നത് ആരാണ്?
    എല്ലാ കമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ക്കും പ്ലാന്‍ അംഗീകരിക്കുമ്പോള്‍ത്തന്നെ, അവിടെ ഉണ്ടാകുന്ന മലിനജലം സംസ്‌കരിക്കുന്നതിനുള്ള സംവിധാനം, മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യുന്നതിനുള്ള സംവിധാനം എന്നിവ കാണിച്ചിരിക്കണം.
    എന്നാല്‍, ഇതൊക്കെ പ്ലാനില്‍ കാണുമെന്നല്ലാതെ പ്രവൃത്തിയില്‍ ഉണ്ടാകാറില്ല.
    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ച് ഇതൊക്കെ ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കെട്ടിടത്തിന് നമ്പര്‍ ഇടേണ്ടതും ലൈസന്‍സ് നല്‍കേണ്ടതും.
    ഈ സംവിധാനങ്ങള്‍ ഉള്ള എത്ര കെട്ടിടങ്ങള്‍ കേരളത്തില്‍ ഉണ്ട്?
    അപ്പോള്‍ പിന്നെ അവര്‍ മലിനജലവും കക്കൂസ് മാലിന്യങ്ങളും പൊതു ഡ്രെയിനേജിലേക്ക് ഒഴുക്കുന്നു.
    പട്ടണങ്ങളിലെ കച്ചവടക്കാര്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ കരാറുകാരെ ഏര്‍പ്പാടാക്കുന്നു.
    അവര്‍ രാത്രികാലങ്ങളില്‍ ഏതെങ്കിലും റോഡരികില്‍ ഈ മാലിന്യങ്ങളുടെ ലോഡ് ഇറക്കിവെക്കുന്നു. അത്രതന്നെ.
    40 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിക്കാനും പിടിച്ചെടുക്കാനും 2011 ഫെബ്രുവരിയില്‍ വന്ന കേന്ദ്രനിയമം നടപ്പാക്കാന്‍ തദ്ദേശ സ്വ.യംഭരണ സ്ഥാപനങ്ങള്‍ ഇച്ഛാശക്തി കാണിക്കണം.
    അതോടൊപ്പം, കെട്ടിട നിര്‍മാണ നിബന്ധനകള്‍ പാലിച്ചുകൊണ്ട് മാത്രം ലൈസന്‍സ് നല്‍കാന്‍ കര്‍ശനമാക്കാത്തിടത്തോളം നമുക്ക് ഇനി എല്ലാ റോഡരികിലും മാലിന്യക്കൂമ്പാരങ്ങള്‍ കുമിഞ്ഞുകൂടുന്നത് കാണാം.
    അതിനകത്ത് തപ്പിനോക്കി, നിക്ഷ്പിച്ച സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദുചെയ്യാതിരിക്കാന്‍ കാരണംകാണിക്കല്‍
    നോട്ടീസ് എന്ന പ്രഹസനവും തുടരാം.
    ജാഗ്രത…ഡെങ്കിപ്പനിയും എലിപ്പനിയും മാത്രമല്ല…നമുക്ക് ആനപ്പനിതന്നെ പ്രതീക്ഷിക്കാം!

    (മോഹനന്‍ മണലില്‍, സെക്രട്ടറി, ശാസ്ത്രസാഹിത്യ പരിഷത്ത്, കോഴിക്കോട്)

    ReplyDelete