ആലപ്പുഴയില്‍ രോഗങ്ങള്‍ പടരുന്നതിനു പിന്നില്‍ കുന്നുകൂടുന്ന ജൈവമാലിന്യങ്ങള്‍. പട്ടണത്തില്‍ കൃത്യമായും ഫലപ്രദമായി മാലിന്യം ശേഖരിച്ച് സംസ്ക്കരിക്കാനുള്ള തുടര്സംവിധാനങ്ങളില്ലാത്തതിനാല് വഴിവക്കുകളിലും ഒഴിഞ്ഞ പറമ്പുകളിലും എന്നും മാലിന്യക്കൂമ്പാരം ദുര്‍ഗന്ധം വമിപ്പിച്ചു കിടക്കുന്നു.
മൃഗങ്ങളുടെ മൂത്രത്തില്‍ കൂടെ പടരുന്ന എലിപ്പനി, ജലജന്യ രോഗമായ മഞ്ഞപ്പിത്തം തുടങ്ങിയവ പടരാന്‍ അടിസ്ഥാന കാരണം മാലിന്യങ്ങളാണ്. എവിടേയും എലികളും പട്ടികളുമാണ്. അവയെ നിയന്ത്രിക്കാനും നടപടികളില്ല. രോഗാണുക്കള്‍ നിറഞ്ഞ അഴുകിയ മാലിന്യം മഴവെള്ളത്തില്‍ ഒലിച്ച് കുടിവെള്ളസ്രോതസുകളില്‍ എത്തുന്നതും അപകടകരമാണ്.
വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം നിറച്ച കിറ്റുകള്‍ റോഡുകളിലേക്ക് ആള്ക്കാര് വെറുതേ വലിച്ചെറിയുകയാണ്. മാലിന്യം നീക്കാന്‍ ആലപ്പുഴ മുനിസിപ്പാലിറ്റി വേണ്ട ഏര്‍പ്പാടുകള്‍ ഉണ്ടാക്കാത്ത കാലത്തോളം പൗരധര്മ്മത്തെക്കുറിച്ചു പ്രസംഗിച്ചിട്ടു കാര്യമില്ലെന്ന നിലയുമാണ്. മാലിന്യ ശേഖരണത്തെക്കുറിച്ചുള്ള പരാതികള്‍ക്ക് മുനിസിപ്പല്‍ അധികൃതര്‍ മറുപടി നല്‍കുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വന്‍ തോതില്‍ ജൈവ മാലിന്യങ്ങളുണ്ടാകുന്നയിടങ്ങളില് അവ സ്രോതസുകളില്‍ നിന്നു തന്നെ ശേഖരിച്ചാല്‍ റോഡുകള്‍ മലിനമാകുന്നതു കുറയും. തുണിക്കടകളില്‍ നിന്നുള്ള കടലാസും പച്ചക്കറിക്കടകളില്‍ നിന്നുള്ള അഴുകിയ പച്ചക്കറികളും കോഴിക്കടകളില്‍ നിന്നുള്ള കുടലും പണ്ടവും ഇപ്പോള്‍ പലയിടത്തും നേരെ റോഡിലേക്കാണിടുന്നത്.

No comments:
Post a Comment