വര്‍ഷങ്ങളായി നിര്‍മാണത്തിലിരിക്കുന്ന ആലപ്പുഴ കൊമ്മാടി - കളര്‍കോട് നാഷണല്‍ ഹൈവേ ബൈപ്പാസില്‍ കാഞ്ഞിരംചിറ മാളികമുക്കില്‍ തീരദേശ റോഡിനു മുകളിലൂടെ നിര്‍മ്മിച്ചിരിക്കുന്ന മേല്‍പ്പാലം നാട്ടിലെ 'ദീര്‍ഘവീക്ഷണ'ത്തോടെയുള്ള നിര്‍മാണ പ്രവര്‍ത്തികളുടെ 'ഉത്തമ' മാതൃകകളില്‍ ഒന്നാണ്!
നിലവില്‍ സ്വതേ വീതികുറഞ്ഞ തീരദേശ റോഡ് അത്യാവശ്യം കടന്നുപോകത്തക്ക ഇടുങ്ങിയ നിലയിലാണ് മേല്‍പ്പാല നിര്‍മാണം. ഭാവിയില്‍ റോഡിനു വീതി കൂട്ടേണ്ടി വരുമെന്നു എല്ലാവര്ക്കും അറിയാം. ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഒരു വിധത്തിലും ഇവിടം വീതി കൂട്ടാനാകില്ല. ഒരു വന്‍ കുപ്പിക്കഴുത്തായി ഇവിടം കിടക്കും. ഇപ്പോള്‍ തന്നെ ഉയരമുള്ള ഭാരവാഹനങ്ങള്‍ ഇതുവഴി കടന്നുപോകില്ല.
ഭാവി റോഡു വികസനം കൂടി കണക്കിലെടുത്ത് മേല്‍പ്പാലത്തിനു നീളവും ഉയരവും കൂട്ടി പുനഃര്നിര്മ്മിക്കുയാണ് വേണ്ടത്. അതിനു ഇനി ഉണ്ടാകാവുന്ന അധികച്ചിലവ് കണക്കിലെടുത്തു ഒഴിവാക്കിയാല്‍ വന്‍ ഗതാഗതടസ്സമായിരിക്കും പിന്നീട് റോഡിലുണ്ടാകുക.

No comments:
Post a Comment