സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Sunday, January 30, 2011

മൂന്നു മാസമായിട്ടും ഒന്നുമായിട്ടില്ല

ത്തംപള്ളി വാര്‍ഡിന്റെ വികസനത്തിനായി പൊതുജനങ്ങള്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗ് മുഖേന ഉന്നയിച്ച ആവശ്യങ്ങള്‍ ക്രോഡീകരിച്ച് മുനിസിപ്പല്‍ കൗണ്‍സില്‍ അധികൃതര്‍ മുമ്പാകെ സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ നടപടി ഒന്നുമില്ല!. നടപടി പോയിട്ട് മാസം ഒന്നായിട്ടും നിവേദനം കൈപ്പറ്റിയതായിപ്പോലും ആരും അറിയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ.

2010 നവംബര്‍ ആദ്യം അധികാരത്തിലേറിയ മുനിസിപ്പല്‍ കൗണ്‍സിലിലെ ചെയര്‍പേഴ്‌സണ്‍, പ്രതിപക്ഷ നേതാവ്, തത്തംപള്ളി വാര്‍ഡ് കൗണ്‍സിലര്‍, സെക്രട്ടറി എന്നിവര്‍ക്കാണ് 2010 നവംബര്‍ 30-ന് നിവേദനം അയച്ചിരുന്നത്. നിവേദനം പൂര്‍ണമായി അന്നു തന്നെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

നിവേദനം സമര്‍പ്പിച്ച വാര്‍ത്ത മാധ്യമങ്ങളിലും വന്നു. തുടര്‍ന്ന് ഓര്‍മ്മപ്പെടുത്തല്‍ കുറിപ്പുകളും ബന്ധപ്പെട്ടവര്‍ക്ക് അയച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് 2010 നവംബര്‍ ഒന്‍പതിനു ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ശേഷമാണ് ആവശ്യങ്ങള്‍ ശേഖരിച്ചത്. ഫലത്തില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ നിലവില്‍ വന്നിട്ട് മൂന്നു മാസമായിട്ടും എടുത്തുപറയത്തക്ക ജനോപകാരപ്രദങ്ങളായ നടപടികളൊന്നും തത്തംപള്ളി വാര്‍ഡില്‍ നടപ്പിലാക്കിയിട്ടില്ലെന്നു നാട്ടുകാര്‍ സൂചിപ്പിക്കുന്നു.

പ്രധാനമായും മാലിന്യനിര്‍മാര്‍ജനത്തിനു ഒരു സംവിധാനമുണ്ടാക്കിയില്ല. തെരുവുനായ ശല്യത്തിനും പരിഹാരമായില്ല. നിശ്ചയധാര്‍ഢ്യമുണ്ടെങ്കില്‍ അധികാരമേറ്റ് കുറഞ്ഞത് ഒരാഴ്ച കൊണ്ടു നടപ്പിലാക്കേണ്ട കാര്യങ്ങളാണ് മൂന്നു മാസമായിട്ടും പഴയതിലും മോശമായ രീതിയില്‍ മുന്നോട്ടുപോകുന്നത് !. തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ പതിവുപോലെ ജനപ്രതിനിധികള്‍ക്ക് വോട്ടര്‍മാര്‍ അന്യരായി മാറുന്നു!!.

ജനപ്രതിനിധികള്‍ നിവേദനം കണ്ടില്ലേലും അനേകം വായനക്കാര്‍ പ്രതികരണം അറിയിച്ചു. ജനങ്ങളുടെ ആവശ്യങ്ങള്‍ ഉടനേ നടപ്പാക്കാനുള്ള നടപടികളാണ് മുനിസിപ്പാലിറ്റിയുടെ ഭാഗത്തു നിന്നു വേണ്ടതെന്നായിരുന്നു അവരുടെയെല്ലാം തന്നെ നിലപാട്.

Wednesday, January 26, 2011

കീടനാശിനി ഉപയോഗത്തിന് നിയന്ത്രണം : മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു

കൃഷിയിടങ്ങളില്‍ കീടനാശിനികളുടെ വിവേചന രഹിതവും അനിയന്ത്രിതവുമായ വിതരണവും ഉപയോഗവും തടയുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച്  സര്‍ക്കാര്‍ 
ഉത്തരവായി. തത്തംപള്ളി വാര്‍ഡു നിവാസികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.


ഇതനുസരിച്ച് കൃഷിവകുപ്പിലെ കൃഷി ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കുറിപ്പടിയുണ്ടെങ്കില്‍ മാത്രമേ വില്‍പ്പനശാലകളില്‍ നിന്ന് കീടനാശിനികള്‍ നല്‍കാനാവൂ. വിളയുടെ പേര്, രോഗം, ഏതുകീടനാശിനിയാണ് വേണ്ടത്, രാസനാമം, ഉപയോഗിക്കേണ്ട അളവ് എന്നിവ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കണം. കീടനാശിനി ഡിപ്പോ ഡീലര്‍മാര്‍ ഇതനുസരിച്ച് മാത്രം വില്‍പന നടത്തുകയും വിശദാംശങ്ങള്‍ രജിസ്ററില്‍ രേഖപ്പെടുത്തുകയും വേണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും.


ഈ ഉത്തരവ് അടിയന്തിരമായി പ്രാബല്യത്തില്‍ വരുത്താനുള്ള ക്രമീകരണങ്ങള്‍ കൃഷി ഡയറക്ടര്‍ക്കാണ്. സംസ്ഥാനത്തെ സമ്പൂര്‍ണ്ണമായും കീടനാശിനി വിമുക്തമേഖലയാക്കി മാറ്റുകയും ജൈവകൃഷി നയം പൂര്‍ണ്ണമായും നടപ്പാക്കുകയും ചെയ്യുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കടും ചുവപ്പും കടുംമഞ്ഞയും ലേബലുകളുള്ള നിരോധിച്ച കീടനാശനികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിക്കുകയും അവ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. (പി.എന്‍.എക്സ്്.531/11)

Saturday, January 22, 2011

തെരുവുനായ്ക്കള്‍ക്കു വേണ്ടി വിദേശി

ഴിനീളെ അലഞ്ഞുതിരിഞ്ഞ് യാത്രക്കാര്‍ക്ക് ശല്യമാകുന്ന തെരുവുനായ്ക്കളെ എന്തുകൊണ്ട് മുനിസിപ്പാലിറ്റി സംരക്ഷിക്കുന്നില്ലെന്ന് വിദേശ രാജ്യത്തില്‍ നിന്നെത്തിയ വിനോദസഞ്ചാരിയായ ഒരു യുവാവ് ചോദിക്കുന്നു. അലഞ്ഞു തിരിയുന്ന നായ്ക്കളെ കൊല്ലാന്‍ നിയമം അനുവദിക്കുന്നില്ലെന്നു അറിഞ്ഞപ്പോഴാണ് തത്തംപള്ളി വാര്‍ഡിലൂടെ കടന്നു പോയ വിദേശിയുടെ ചോദ്യം.

വഴിപോക്കരെ ആക്രമിച്ചു കടിക്കാതിരിക്കുകയും പേയ്‌വിഷബാധ പടരാതിരിക്കുകയും ചെയ്യാന്‍ അലഞ്ഞുതിരിയുന്ന നായ്ക്കളെ മുനിസിപ്പാലിറ്റി വളര്‍ത്തണമെന്ന സന്ദേശമുയര്‍ത്തി യുവാവ് ഒരു തെരുവ് നായക്കുഞ്ഞിനെ എടുത്തു തീറ്റ കൊടുക്കുകയും വഴിയിലൂടെ കൂടെ കൊണ്ടു നടക്കുകയും ചെയ്തു. ആഹാരം നല്കി താല്‍ക്കാലികമായി സംരക്ഷിച്ച ശേഷം സ്ഥലം വിട്ടു പോകുമ്പോള്‍ പട്ടിക്കുട്ടിയെ മുനിസിപ്പാലിറ്റി അധികാരികള്‍ക്ക് കൈമാറണമെന്നാണ് യുവാവ് ആഗ്രഹിക്കുന്നത്. കഴുത്തില്‍ കയറിട്ടു കൊണ്ടുനടന്ന നായ്ക്കുട്ടി നടന്നു ക്ഷീണിച്ചപ്പോള്‍ യുവാവ് അതിനെയെടുത്തു ഒക്കത്തുവച്ചു നടന്നു.

ഇതുകണ്ടു കുറഞ്ഞപക്ഷം നാണിക്കുകയെങ്കിലും ചെയ്യാന്‍ ഉത്തരവാദപ്പെട്ട ആരും മുനിസിപ്പാലിറ്റിയില്‍ ഇല്ലേ എന്നാണ് നാട്ടുകാരുടെ ചോദ്യം. അതോ ഇതും മേന്മയായിട്ടാണോ അവര്‍ കരുതുന്നത്?

Thursday, January 20, 2011

മാലിന്യക്കൂമ്പാരങ്ങള്‍ അറപ്പുളവാക്കും വിധം

ത്തംപള്ളി വാര്‍ഡില്‍ നീക്കം ചെയ്യാതെ റോഡരുകുകളില്‍ അടിയുന്ന മാലിന്യക്കൂമ്പാരങ്ങള്‍ കണ്ടും അവയില്‍ നിന്നുള്ള ദുര്‍ഗന്ധം ശ്വസിച്ചും വിനോദ സഞ്ചാരത്തിനെത്തുന്ന വിദേശീയര്‍ പോലും മൂക്കത്തു കൈവയ്ക്കുന്നു. അറപ്പുളവാകത്തക്കവിധം ചീഞ്ഞുനാറുകയാണ് പലയിടങ്ങളും.

ജൈവ, അജൈവ ഖരമാലിന്യങ്ങള്‍ തരം തിരിച്ചു ശേഖരിക്കാനും അവ ദിവസേന രാവിലേയും ഉച്ചകഴിഞ്ഞും രണ്ടു നേരമെങ്കിലും നീക്കം ചെയ്ത് മുനിസിപ്പാലിറ്റി വക സര്‍വോദയപുരം ഖരമാലിന്യ പ്ലാന്റില്‍ എത്തിക്കാനും ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ തീവ്രശ്രമം ഇനിയും ഉണ്ടാകേണ്ടതായിട്ടാണിരിക്കുന്നത്. വഴിവക്കുകളില്‍ മാലിന്യം ശേഖരിക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിനാല്‍ തോന്നിയിടത്തു മാലിന്യം നിക്ഷേപിക്കുകയാണ് നാട്ടുകാര്‍.

...................................................

മാലിന്യം നീക്കം ചെയ്യുന്നില്ല

ത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ 'മാലിന്യക്കൂമ്പാരങ്ങള്‍ അറപ്പുളവാക്കും വിധം' എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത മാതൃഭൂമി ഡോട്ട് കോമിലും ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചു. വാര്‍ത്ത നേരിട്ടു വായിക്കാന്‍ ക്ലിക്ക് ചെയ്യുക: http://www.mathrubhumi.com/alappuzha/citizen_news/741033.html




തത്തംപള്ളി വാര്‍ഡില്‍ മാലിന്യം നീക്കം ചെയ്യുന്നില്ല
Posted on: 20 Jan 2011



ആലപ്പുഴ: തത്തംപള്ളി വാര്‍ഡില്‍ നീക്കം ചെയ്യാതെ റോഡരുകുകളില്‍ അടിയുന്ന മാലിന്യക്കൂമ്പാരങ്ങള്‍ കണ്ടും അവയില്‍ നിന്നുള്ള ദുര്‍ഗന്ധം ശ്വസിച്ചും വിനോദ സഞ്ചാരത്തിനെത്തുന്ന വിദേശീയര്‍ പോലും മൂക്കത്തു കൈവയ്ക്കുന്നു. അറപ്പുളവാകത്തക്കവിധം ചീഞ്ഞുനാറുകയാണ് പലയിടങ്ങളും. ജൈവ, അജൈവ ഖരമാലിന്യങ്ങള്‍ തരം തിരിച്ചു ശേഖരിക്കാനും അവ ദിവസേന രാവിലെയും ഉച്ചകഴിഞ്ഞും രണ്ടു നേരമെങ്കിലും നീക്കം ചെയ്ത് മുനിസിപ്പാലിറ്റി വക സര്‍വോദയപുരം ഖരമാലിന്യ പ്ലാന്റില്‍ എത്തിക്കാനും ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ തീവ്രശ്രമം ഇനിയും ഉണ്ടാകേണ്ടതാണ്.

വഴിവക്കുകളില്‍ മാലിന്യം ശേഖരിക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിനാല്‍ തോന്നിയിടത്തു മാലിന്യം നിക്ഷേപിക്കുകയാണ് നാട്ടുകാര്‍. അധികൃതര്‍ വേണ്ട നടപടിയെടുത്തില്ലെങ്കില്‍ പ്രശ്‌നം വഷളാകും.
.............................................


Wednesday, January 19, 2011

ബാലഭിക്ഷാടകരെ അഭയകേന്ദ്രങ്ങളിലാക്കണം

ത്തംപള്ളി വാര്‍ഡില്‍ ഉള്‍പ്പടെ ആലപ്പുഴ പട്ടണത്തിലെ വിവിധയിടങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ബാലഭിക്ഷാടകരെ അഭയകേന്ദ്രങ്ങളിലെത്തിച്ച് അവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കണമെന്ന് ആവശ്യം.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം അനേകം പേരാണ് പട്ടണത്തില്‍ അരക്ഷിതരായി നടക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയിട്ടുള്ളവരാണ് ഇതില്‍ ഭൂരിപക്ഷവും. കുരുന്നുകളെ തെരുവിലിറക്കുന്നതിനു പിന്നില്‍ ഭിക്ഷാടന മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

Tuesday, January 18, 2011

മരക്കൂട്ടങ്ങള്‍ ധാരാളമാകട്ടെ

കാവുകളെ സംരക്ഷിച്ച് അത്തരം ചെറുവനങ്ങളെ ഭാവിയുടെ സമ്പത്താക്കാനുള്ള നീക്കത്തെ തത്തംപള്ളി വാര്‍ഡിലും പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. കഴിയുന്നിടത്തെല്ലാം മരക്കൂട്ടങ്ങള്‍ ധാരാളമായി വളര്‍ത്താനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. അതിനു ഭക്തിയുടെ പരിവേഷം ഇല്ലെങ്കില്‍ പോലും നാടിനും നാട്ടാര്‍ക്കും ഗുണം ചെയ്യും.

കാവുകളെ വികസിപ്പിക്കാനും നവീകരിക്കാനും കാക്കാനുമുള്ള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2011 ഫെബ്രുവരി രണ്ടിന് ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തും.

സര്‍ക്കാര്‍ ഉടമസ്ഥതയിലും സ്വകാര്യ വ്യക്തികളുടേയും ദേവസ്വങ്ങളുടേയും വകയായും ചെറുതും വലുതുമായ നൂറുകണക്കിനു കാവുകളാണുള്ളത്. കാവുകളിലെ സസ്യവൈവിധ്യവും അവയോടനുബന്ധിച്ചുള്ള കുളങ്ങളും അന്തരീക്ഷ ശുദ്ധി നിലനിര്‍ത്താന്‍ കാരണമാകും. ഒട്ടേറെ ജീവജാലങ്ങളുടെ അതിജീവനത്തിനും ആഗോള താപനത്തില്‍ നിന്നുള്ള രക്ഷയ്ക്കും കാവുസംരക്ഷണം ഗുണം ചെയ്യും. കാണാനില്ലാതാകുന്ന പല ഔഷധ സസ്യങ്ങളും വന്‍ വൃക്ഷങ്ങളും നാട്ടില്‍ സമൃദ്ധമായി വളര്‍ത്താന്‍ സര്‍ക്കാരും നാട്ടുകാരും ഒരുമിച്ചു കൈകോര്‍ക്കേണ്ടിയിരിക്കുന്നു.

കേരളത്തിലെ വിശുദ്ധവനങ്ങള്‍ ആണ് കാവുകള്‍. പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ടു മുതലേ നിലനിന്നിരുന്നതിനാല്‍, വനത്തെ ഉപജീവനമാര്‍ഗ്ഗമായി കരുതിയിരുന്ന പണ്ടുകാലത്തെ ജനങ്ങള്‍ കാവുകളെയും പുണ്യസ്ഥലമായി കരുതിയിരുന്നു.

ആചാരപരമായ ആവശ്യങ്ങളാള്‍ ജനങ്ങള്‍ സംരക്ഷിച്ചു പോരുന്ന കാടിന്റെ ലഘു രൂപങ്ങളാണ് കാവുകള്‍ എന്നും പറയാം. ബലിയിടുന്ന സ്ഥലം എന്നാണ് കാവിന്റെ അര്‍ത്ഥം. സാധാരണാര്‍ത്ഥത്തില്‍ കാവ് എന്നാല്‍ മരക്കൂട്ടമാണ്. സാങ്കേതികാര്‍ത്ഥത്തില്‍ അത് ആരാധനാസ്ഥാനമാകുന്നു.

ഗ്രാമങ്ങളിലെ ഭൂഗര്‍ഭ ജലനിരപ്പ് നിലനിര്‍ത്താനും, ഗ്രാമീണരുടെ ഇന്ധന ലഭ്യത ഉറപ്പുവരുത്താനും, അത്യപൂര്‍വമായ ഔഷധസസ്യങ്ങളാല്‍ സമ്പന്നമായ കാവുകള്‍ ഗ്രാമീണരുടെ ആരോഗ്യ സംരക്ഷണത്തിനും സഹായകമാണ്.

കാവുകള്‍ ജൈവവൈവിധ്യം ഏറെയുള്ള ജീവന്റെ കലവറയാണ്. ഉഭയജീവികള്‍, ഉരഗങ്ങള്‍, പക്ഷികള്‍, സസ്തനങ്ങള്‍, അറുപത്തിചിത്രശലഭങ്ങള്‍, നിരവധിയിനം സസ്യങ്ങള്‍ തുടങ്ങിയവയെല്ലാം കാവുകളിള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നിത്യഹരിത വനങ്ങളിള്‍ മാത്രം കാണാറുള്ള തമ്പകം, വങ്കോട്ട, ഇലവംഗം, വെട്ടി മുതലായ മരങ്ങള്‍ കാവുകളിള്‍ കാണാനാകും.

പുരാതന കാലത്തെ തുറസ്സായ ക്ഷേത്രങ്ങളാണിവ. ആചാരപരമായ ആവശ്യങ്ങളാല്‍ ജനങ്ങള്‍ സംരക്ഷിച്ചു പോരുന്ന കാടിന്റെ ലഘു രൂപങ്ങളാണ് കാവുകള്‍. ഗ്രാമീണരുടെ ദേവതാരാധനാകേന്ദ്രങ്ങളായ ഇത്തരം കാവുകള്‍ കേരളത്തില്‍ ഇപ്പോള്‍ കുറച്ചേ അവശേഷിക്കുന്നുള്ളൂ.

പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ടു മുതലേ നിലനിന്നിരുന്നു. മായന്‍ വര്‍ഗക്കാര്‍ ഒരിനം കൊക്കോമരം പുണ്യവൃക്ഷമായി കരുതിയിരുന്നു. ഇന്ത്യയില്‍ ആല്‍മരത്തെ ഇന്നും പുണ്യവൃക്ഷമായി ആരാധിക്കുന്നു.

മനുഷ്യ സംസ്‌കാരത്തിന്റെ പുരോഗതിക്ക് കാവുകളും സംഭാവനകള്‍ നല്കിയിട്ടുണ്ട്. തെയ്യം, തിറ, കളമെഴുത്ത് പാട്ട്, തോറ്റം പാട്ട്, പുളളുവന്‍ പാട്ട് എന്നീ കലാരൂപങ്ങളെല്ലാം കാവുകളുടെ തണലില്‍ വളര്‍ന്നു പന്തലിച്ച കലാരൂപങ്ങളാണ്.

ഇംഗ്ലീഷില്‍ സേക്രഡ് ഗ്രൂവ്‌സ് എന്നാണ് കാവുകള്‍ അറിയപ്പെടുന്നത്.


Wednesday, January 12, 2011

വഴിമുടക്കി നാടുമുടിക്കുന്നവര്‍

ഴിമുടക്കി ശക്തിപ്രകടനം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടിക്കാരും ഭക്തിപ്രകടന ഘോഷയാത്ര നടത്തുന്ന ജാതി-മതസംഘടനകളും ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്?

സദാ തിരക്കറിയ റോഡുകളില്‍ വാഹനഗതാഗതവും കാല്‍നടയാത്രയും തടയുന്ന രീതിയില്‍ റോഡു നിറഞ്ഞ് ജാഥകള്‍ നടത്തുമ്പോള്‍ ഗതികേടിലാകുന്നത് ആയിരക്കണക്കിന് ആള്‍ക്കാരാണ്. അതും നാടിന്റെ നാനാഭാഗങ്ങളിലേക്കും വിദേശത്തേക്കും പോകുന്നവര്‍ വരെ. അപകടത്തില്‍പ്പെട്ടവരേയും രോഗികളേയും കൊണ്ടുപോകുന്ന ആംബുലന്‍സുകള്‍ക്കു പോലും ഇത്തരം ശക്തിപ്രകടനങ്ങള്‍ക്കിടയില്‍പ്പെട്ടു വിലപ്പെട്ട സമയം നഷ്ടപ്പെടുത്തേണ്ടി വരാറുണ്ട്.

2011 ജനുവരി 11-ന് ആലപ്പുഴ പട്ടണം ഇത്തരത്തിലൊരു ഗതികേടില്‍പ്പെട്ടതിനാല്‍ തത്തംപള്ളി വാര്‍ഡിലുള്ളവരും ഗതാഗതക്കുരുക്കില്‍പ്പെട്ടു വിഷമിച്ചു. ഒരു തൊഴിലാളി സംഘടനയുടെ സംസ്ഥാന സമ്മേളനം പ്രമാണിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ഉച്ചയ്ക്കു മുമ്പേ സ്‌കൂളുകള്‍ വിടേണ്ടി വന്നു. ബസുകള്‍ തോന്നിയതു പോലെ വഴിതിരിച്ചു വിട്ടു. ജാഥ മൂലം കിലോമീറ്ററുകള്‍ ദൂരം വാഹനങ്ങള്‍ ചലിക്കാതെ കിടന്നു. നാനാഭാഗത്തേക്കു പോകേണ്ട അതിലുള്ള യാത്രക്കാര്‍ അനുഭവിച്ച മിനക്കേടിന് അതിരില്ല. പോലീസ് വേണ്ടവിധത്തില്‍ വാഹനങ്ങള്‍ നിയന്ത്രിക്കാത്തതിനാല്‍ ഉണ്ടായ വാഹനത്തിരക്ക് വേറേയും.

ജാഥയുടെ വരി മുറിച്ചു കടക്കാന്‍ കാല്‍നടക്കാരെ ചിലരെങ്കിലും അനുവദിച്ചതിനാല്‍ അത്യാവശ്യക്കാര്‍ക്ക് വൈകിയാണെങ്കിലും നടന്നു ലക്ഷ്യസ്ഥാനത്തെത്താന്‍ സാധിച്ചു. സാധാരണ നിലയില്‍ ആവേശം മൂത്തു മുദ്രാവാക്യം വിളിച്ചു വഴി തിങ്ങി നടക്കുന്ന ജാഥാംഗങ്ങള്‍ അതിന് അനുവദിക്കാറില്ല.

യാത്രക്കാര്‍ക്ക് തടസ്സമുണ്ടാക്കരുതെന്നും ജാഥ വഴിയുടെ ഓരം ചേര്‍ന്നു പോകണമെന്നും വാഹനങ്ങളേയും കാല്‍നടയാത്രികരേയും റോഡു മുറിച്ചു കടക്കാന്‍ അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവുള്ളതാണ്. എന്നാല്‍ അതൊന്നും വകവയ്ക്കാതെ ജാഥയും മതഘോഷയാത്രയും മറ്റും നടത്തുന്നവര്‍ ഒരു ന്യായവുമില്ലാതെയാണ് യാത്ര തടസ്സപ്പെടുത്തുന്നത്. ഒരിടത്തുണ്ടാകുന്ന ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം മറ്റു സ്ഥലങ്ങളിലും പ്രതിഫലിക്കും.

എല്ലാവരുടേയും വഴി മുടക്കി മുഷ്ടി ആകാശത്തേക്ക് വലിച്ചെറിഞ്ഞു നേതാക്കളുടെ പിമ്പേ നടക്കുന്നവര്‍ ഓര്‍ക്കുന്നുണ്ടോ അവര്‍ ആരെയാണ് ഇതുകൊണ്ട് ഗുണപ്പെടുത്തുന്നതെന്ന്? ആര് എന്തു നേടിയെന്ന്? വഴിമുടക്കി നാടുമുടിക്കുകയാണെന്നു അവര്‍ എന്നു മനസ്സിലാക്കും?

 

Saturday, January 8, 2011

കിണറുകള്‍ വൃത്തിയാക്കണം; ജൈവസമ്പത്തു വര്‍ധിപ്പിക്കണം

നവാസ പ്രധാനമായ തത്തംപള്ളി വാര്‍ഡിലെ ജലസ്രോതസുകള്‍ സംരക്ഷിക്കാനും ഭൂമി പരമാവധി കൃഷിക്ക് ഉപയുക്തമാക്കാനും പദ്ധതി ആവിഷ്‌ക്കരിച്ച് ജൈവസമ്പത്തു വര്‍ധിപ്പിക്കണമെന്ന് ആവശ്യം. വിവിധ ഏജന്‍സികളുടെ സഹായത്തോടെയുള്ള പരിരക്ഷാ നടപടികളാണ് ആവശ്യം.

കിണറുകള്‍, കുഴല്‍ക്കിണര്‍, കുളങ്ങള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കാനും കുടിവെള്ള, ജലസേചന ആവശ്യങ്ങള്‍ക്ക് അവയിലെ ജലം ഉപയോഗിക്കാനും പ്രോത്സാഹനം നല്കുകയാണ് വേണ്ടത്. ശുദ്ധജലവിതരണ പദ്ധതിയില്‍ നിന്നുള്ള ജലവിതരണം കാത്തിരിക്കാതെ പ്രാദേശികതലത്തില്‍ ലഭ്യമായ ഉറവിടങ്ങള്‍ എല്ലാം പ്രയോജനപ്പെടുത്തണം. മഴവെള്ള സംഭരണികള്‍ നിര്‍മ്മിക്കുന്നതിന് സഹായധനം അനുവദിക്കണം.

തരിശായും വെറുതേ കാടുപിടിച്ചും കിടക്കുന്ന ഭൂമി കൃഷിയാവശ്യങ്ങള്‍ക്ക് സൃഷ്ടിപരമായി വിനിയോഗിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. പച്ചപ്പുനിറഞ്ഞ പ്രദേശത്തിന് പറ്റിയ വളക്കൂറുള്ള മണ്ണാണ് തത്തംപള്ളിയിലേത്.

വിസ്തീര്‍ണം കുറഞ്ഞ ഭൂമിയില്‍ താമസിക്കുന്നവര്‍ക്കു പോലും ഉപയുക്തമായ കൃഷിരീതികളുണ്ട്. എല്ലാ വീട്ടുവളപ്പുകളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയും വിപണനമാര്‍ഗങ്ങള്‍ ഒരുക്കുകയും ചെയ്താല്‍ ആവശ്യമുള്ള ഉത്പന്നങ്ങള്‍ പ്രാദേശികമായി തന്നെ വിളയിച്ചെടുക്കാന്‍ സാധിക്കും. പരിസ്ഥിതി സൗഹൃദവും കഴിവതും ജൈവമാര്‍ഗങ്ങള്‍ അവലംബിച്ചുമുള്ള കൃഷിരീതികളാണ് നാടിന് ആവശ്യം. രാസവളങ്ങളും രാസകീടനാശിനികളും കഴിവതും ഒഴിവാക്കാന്‍ ശ്രമമുണ്ടാകണം.

ആവാസമേഖലയിലെ കാര്‍ഷികവൃത്തിക്ക് ആവശ്യമായ തൊഴില്‍സഹായവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കണം. തെങ്ങുകയറ്റ യന്ത്രങ്ങളും മരുന്നുതളി സ്‌പ്രേയറുകളും ഉള്‍പ്പടെയുള്ള വിവിധ യന്ത്രോപകരണങ്ങളുടെ ഉപയോഗം കാര്യക്ഷമമായി നടത്താന്‍ ആളുണ്ടെങ്കിലേ ചെറുകിട കൃഷി സുഗമമായി നടക്കൂ. ഒരു പ്രദേശത്തു മുഴുവായി പ്രതിരോധനടപടികള്‍ സ്വീകരിച്ചാലേ കീടനിയന്ത്രണവും മറ്റും ഫലപ്രദമായി നടത്താനുമാകൂ.

ചെറുകിട പച്ചക്കറി-പൂഷ്പ-ഔഷധ-ഫലവര്‍ഗ കൃഷി വ്യാപിപ്പിക്കാന്‍ സ്ഥിരം പദ്ധതി വേണം. പശു, ആട്, കോഴി, താറാവ് ഉള്‍പ്പടെയുള്ള സമ്മിശ്ര കൃഷി പ്രോത്സാഹിപ്പിച്ച് ഹരിത-ക്ഷീര-മുട്ട വിപ്ലവത്തിന് അരങ്ങൊരുക്കാം. കൃഷിയും കോഴി വളര്‍ത്തലും മറ്റും സ്ഥിര വരുമാനമാര്‍ഗമാക്കാന്‍ വീട്ടമ്മമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവസരമൊരുക്കണം. പച്ചക്കറിയുടെ കാര്യത്തിലെങ്കിലും പട്ടണത്തിലെ എല്ലാ വാര്‍ഡുകളും അന്യാശ്രയമില്ലാതെ നിലനില്ക്കാനുള്ള കരുത്താണ് അധികൃതര്‍ ഉണ്ടാക്കേണ്ടത്.

ഹൃസ്വകാല വിളകള്‍ക്കൊപ്പം ദീര്‍ഘകാല വിളകള്‍ക്കും ആവശ്യമായ കൃഷിസഹായം എപ്പോഴും ആവശ്യമാണ്. തീരപ്രദേശമായ ആലപ്പുഴയില്‍ എല്ലാ വീട്ടുപറമ്പിലും തെങ്ങും മാവും എല്ലാം ഫലപൂഷ്ടമായി വളര്‍ത്തിയെടുക്കണം. വാര്‍ഡിലെ റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് ഇക്കാര്യത്തില്‍ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവുന്നതേയുള്ളു.

............................................................................................

ജലസ്രോതസുകള്‍ സംരക്ഷിക്കണം

ത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ 'കിണറുകള്‍ വൃത്തിയാക്കണം; ജൈവസമ്പത്തു വര്‍ധിപ്പിക്കണം' എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത മാതൃഭൂമി ഡോട്ട് കോമിലും ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചു. അതു നേരിട്ടു വായിക്കാന്‍ ക്ലിക്ക് ചെയ്യുക: http://www.mathrubhumi.com/alappuzha/citizen_news/721225.html 



തത്തംപള്ളി വാര്‍ഡിലെ കിണറുകള്‍ വൃത്തിയാക്കണം; ജൈവസമ്പത്തു വര്‍ധിപ്പിക്കണം
Posted on: 09 Jan 2011




ആലപ്പുഴ: ജനവാസ പ്രധാനമായ തത്തംപള്ളി വാര്‍ഡിലെ ജലസ്രോതസുകള്‍ സംരക്ഷിക്കാനും ഭൂമി പരമാവധി കൃഷിക്ക് ഉപയുക്തമാക്കാനും പദ്ധതി ആവിഷ്‌ക്കരിച്ച് ജൈവസമ്പത്തു വര്‍ധിപ്പിക്കണമെന്ന് ആവശ്യം. വിവിധ ഏജന്‍സികളുടെ സഹായത്തോടെയുള്ള പരിരക്ഷാ നടപടികളാണ് ആവശ്യം.

കിണറുകള്‍, കുഴല്‍ക്കിണര്‍, കുളങ്ങള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കാനും കുടിവെള്ള, ജലസേചന ആവശ്യങ്ങള്‍ക്ക് അവയിലെ ജലം ഉപയോഗിക്കാനും പ്രോത്സാഹനം നല്കുകയാണ് വേണ്ടത്. ശുദ്ധജലവിതരണ പദ്ധതിയില്‍ നിന്നുള്ള ജലവിതരണം കാത്തിരിക്കാതെ പ്രാദേശികതലത്തില്‍ ലഭ്യമായ ഉറവിടങ്ങള്‍ എല്ലാം പ്രയോജനപ്പെടുത്തണം. തരിശായും വെറുതേ കാടുപിടിച്ചും കിടക്കുന്ന ഭൂമി കൃഷിയാവശ്യങ്ങള്‍ക്ക് സൃഷ്ടിപരമായി വിനിയോഗിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

പച്ചപ്പുനിറഞ്ഞ പ്രദേശത്തിന് പറ്റിയ വളക്കൂറുള്ള മണ്ണാണ് തത്തംപള്ളിയിലേത്. വിസ്തീര്‍ണം കുറഞ്ഞ ഭൂമിയില്‍ താമസിക്കുന്നവര്‍ക്കു പോലും ഉപയുക്തമായ കൃഷിരീതികളുണ്ട്. എല്ലാ വീട്ടുവളപ്പുകളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയും വിപണനമാര്‍ഗങ്ങള്‍ ഒരുക്കുകയും ചെയ്താല്‍ ആവശ്യമുള്ള ഉത്പന്നങ്ങള്‍ പ്രാദേശികമായി തന്നെ വിളയിച്ചെടുക്കാന്‍ സാധിക്കും. പരിസ്ഥിതി സൗഹൃദവും കഴിവതും ജൈവമാര്‍ഗങ്ങള്‍ അവലംബിച്ചുമുള്ള കൃഷിരീതികളാണ് നാടിന് ആവശ്യം. ആവാസമേഖലയിലെ കാര്‍ഷികവൃത്തിക്ക് ആവശ്യമായ തൊഴില്‍സഹായവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കണം.

തെങ്ങുകയറ്റ യന്ത്രങ്ങളും മരുന്നുതളി സ്‌പ്രേയറുകളും ഉള്‍പ്പടെയുള്ള വിവിധ യന്ത്രോപകരണങ്ങളുടെ ഉപയോഗം കാര്യക്ഷമമായി നടത്താന്‍ ആളുണ്ടെങ്കിലേ ചെറുകിട കൃഷി സുഗമമായി നടക്കൂ. ഒരു പ്രദേശത്തു മുഴുവായി പ്രതിരോധനടപടികള്‍ സ്വീകരിച്ചാലേ കീടനിയന്ത്രണവും മറ്റും ഫലപ്രദമായി നടത്താനുമാകൂ. ചെറുകിട പച്ചക്കറിപൂഷ്പഔഷധഫലവര്‍ഗ കൃഷി വ്യാപിപ്പിക്കാന്‍ സ്ഥിരം പദ്ധതി വേണം. പശു, ആട്, കോഴി, താറാവ് ഉള്‍പ്പടെയുള്ള സമ്മിശ്ര കൃഷി പ്രോത്സാഹിപ്പിച്ച് ഹരിതക്ഷീരമുട്ട വിപ്ലവത്തിന് അരങ്ങൊരുക്കാം. കൃഷിയും കോഴി വളര്‍ത്തലും മറ്റും സ്ഥിര വരുമാനമാര്‍ഗമാക്കാന്‍ വീട്ടമ്മമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവസരമൊരുക്കണം.

പച്ചക്കറിയുടെ കാര്യത്തിലെങ്കിലും പട്ടണത്തിലെ എല്ലാ വാര്‍ഡുകളും അന്യാശ്രയമില്ലാതെ നിലനില്ക്കാനുള്ള കരുത്താണ് അധികൃതര്‍ ഉണ്ടാക്കേണ്ടത്. ഹൃസ്വകാല വിളകള്‍ക്കൊപ്പം ദീര്‍ഘകാല വിളകള്‍ക്കും ആവശ്യമായ കൃഷിസഹായം എപ്പോഴും ആവശ്യമാണ്. തീരപ്രദേശമായ ആലപ്പുഴയില്‍ എല്ലാ വീട്ടുപറമ്പിലും തെങ്ങും മാവും എല്ലാം ഫലപൂഷ്ടമായി വളര്‍ത്തിയെടുക്കണം. വാര്‍ഡിലെ റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് ഇക്കാര്യത്തില്‍ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവുന്നതേയുള്ളു.

.......................................................................


Tuesday, January 4, 2011

പാചകവാതക ചോര്‍ച്ച; ഏജന്‍സിക്ക് അനാസ്ഥ

ചോര്‍ച്ചയുള്ള പാചകവാതക സിലിണ്ടര്‍ ഉടന്‍ മാറിനല്കാത്തത് പ്രശ്‌നമാകുന്നു. ആളിക്കത്തി അപകടത്തിന് ഏറെ സാധ്യതയുള്ളതാണ് വായുവിലേക്കു തുറന്നു വിടപ്പെടുന്ന ദ്രവീകൃത പെട്രോളിയം വാതകം. (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്-എല്‍പിജി).

ചോര്‍ച്ച വന്ന പാചക വാതക കുറ്റി മാറ്റി നല്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഏജന്‍സി അധികൃതര്‍ എത്തിയില്ലെന്നാണ് പരാതി. ഒടുവില്‍ അപകടം ഒഴിവാക്കാന്‍ ഉപയോക്താവ് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. ആലപ്പുഴ തത്തംപള്ളി വാര്‍ഡ് നയനം വീട്ടില്‍ നാരായണപിള്ളയും കുടുംബാംഗങ്ങളുമാണ് സഹായം തേടിയലഞ്ഞത്.

പാചകവാതക സിലിണ്ടറിന്റെ റെഗുലേറ്റര്‍ ഭാഗത്ത് ചോര്‍ച്ചയുണ്ടായതായി കണ്ടെത്തിയതോടെ വീട്ടുകാര്‍ പലതവണ ഏജന്‍സി അധികൃതരുമായി ബന്ധപ്പെട്ടു. എന്നാല്‍ മറ്റൊരു സിലിണ്ടര്‍ വീട്ടുകാര്‍ തന്നെ മാറ്റിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. റെഗുലേറ്റര്‍ മാറ്റാന്‍ സാധിക്കാത്തതിനാലാണ് സഹായം തേടിയതെന്ന് അറിയിച്ചിട്ടും ഫലമുണ്ടായില്ല. ഒരു ദിവസം കാത്തിരുന്നു. അവസാനം 2011 ജനുവരി മൂന്നിനു തിങ്കളാഴ്ച രാത്രി ഏഴേകാല്‍ മണിയോടെ ഫയര്‍ഫോഴ്‌സ് സംഘമെത്തി റെഗുലേറ്റര്‍ മാറ്റി അപകടമൊഴിവാക്കി.

വന്‍ അപകടമൊഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തരമായി ഇടപെടേണ്ടതായിരുന്നു. ഏജന്‍സി പരിഹരിക്കേണ്ട കാര്യത്തിനാണ് അനാസ്ഥ കാട്ടിയത്. പാചകവാതക സിലിണ്ടറിന് ചോര്‍ച്ചയുണ്ടെങ്കില്‍ ഉപയോക്താവ് വിവരം അറിയച്ച ഉടന്‍ തന്നെ സിലിണ്ടര്‍ മാറ്റി നല്കണമെന്നാണ് വ്യവസ്ഥ. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കുമെന്നു സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു.

Saturday, January 1, 2011

മനോഹരമാക്കാം ആലപ്പുഴ ബീച്ച്

ലപ്പുഴയിലെ തത്തംപള്ളി വാര്‍ഡിലുള്‍പ്പടെയുള്ള പട്ടണവാസികള്‍ക്കും പുറത്തു നിന്നെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് വര്‍ഷങ്ങളായി ആലപ്പുഴ കടപ്പുറം. മുന്‍പ് തുറമുഖം എന്ന നിലയിലായിരുന്നു അറിയപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ മികച്ച ടൂറിസ്റ്റ് സ്‌പോട്ടാണ്. കേരളത്തില്‍ ഇത്തരം വൃത്തിയായ ബീച്ച് അപൂര്‍വം.

നൂറുകണക്കിന് ആള്‍ക്കാര്‍ എത്തുന്ന പ്രദേശമായിട്ടു കൂടി അതനുസരിച്ചുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. നിലവിലുള്ള ബീച്ച് റോഡിനു മുകളിലൂടെ പാലം പോലെ എലിവേറ്റഡ് ബൈപ്പാസ് നിര്‍മിക്കാനുള്ള നടപടികള്‍ക്കു തുടക്കമായതോടെ ബീച്ചിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമുണ്ട്. ബീച്ചിന്റെ മനോഹാരിതയ്ക്ക് കോട്ടം വരുത്താത്ത വിധത്തിലായിരിക്കും ഏകദേശം ഒന്നര കിലോമീറ്റര്‍ വരുന്ന മേല്‍പ്പാലമെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചിട്ടുണ്ട്.

ബീച്ച് മനോഹരമാക്കാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറച്ചു നടപടികള്‍ സ്വീകരിച്ചുവെങ്കിലും അത് വേണ്ടവിധത്തിലായിട്ടില്ല എന്ന് സന്ദര്‍ശകര്‍ പരാതിപ്പെടുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മേന്മ ഉറപ്പാക്കാക്കിയിട്ടില്ല. ഉദ്ദാഹരണത്തിന് നടവഴിയില്‍ പതിപ്പിച്ച ടൈലുകള്‍ മിക്കതും താമസിയാതെ ഇളകിത്തുടങ്ങിയിരുന്നു. അതില്‍ത്തട്ടി വീണു സന്ദര്‍ശകര്‍ക്ക് പരിക്കേല്‍ക്കാനും തുടങ്ങി.

ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍, തുറമുഖ വകുപ്പ്, ജില്ലാ കളക്ടര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിട്ടുള്ള കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റി തുടങ്ങിയ ഏജന്‍സികളാണ് ബീച്ച് നിയന്ത്രണത്തില്‍ വച്ചിട്ടുള്ളത്. കച്ചവടക്കാരില്‍ നിന്നും മറ്റുമുള്ള ലൈസന്‍സ് പിരിവാണ് മുഖ്യഏര്‍പ്പാട്.

പട്ടണവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും സമാധാനപരമായും സന്തോഷകരമായും ഒഴിവുവേളകള്‍ ആസ്വദിക്കാനുള്ള മികച്ച കേന്ദ്രമായിട്ട് ആലപ്പുഴ കടപ്പുറത്തെ ഉയര്‍ത്തിക്കൊണ്ടുവരണം. ഇതുപോലെ നന്നാക്കിയെടുക്കാവുന്ന അനേകം കടല്‍ത്തീരങ്ങള്‍ ആലപ്പുഴ ജില്ലാ അതിര്‍ത്തിയില്‍ തന്നെയുണ്ട്. പിന്നാലെ അവയും മെച്ചപ്പെടുത്തണം. തുമ്പോളി കടപ്പുറം ഉദാഹരണം.
  • ഏകദേശം ഒരു കീലോമീറ്റര്‍ നീളത്തില്‍ വൃത്തിയുള്ള പഞ്ചസാര മണല്‍ നിറഞ്ഞ കടലോരമാണ് ആലപ്പുഴയിലേത്.
  • നിലവില്‍ ആലപ്പുഴ ബീച്ചിലുള്ളത് കുട്ടികള്‍ക്കായുള്ള വിജയ് പാര്‍ക്കും, പൊളിച്ചെടുത്തുകൊണ്ടിരിക്കുന്ന കടല്‍പ്പാലവും ഒരു കാറ്റാടിമരക്കൂട്ടവുമാണ്. ബീച്ച് റോഡിന് കിഴക്കു വശത്ത്‌ ലൈറ്റ് ഹൗസും റിക്രിയേഷന്‍ ഗ്രൗണ്ടും പിക്‌നിക് സ്‌പോട്ടും സീവ്യൂ പാര്‍ക്കും. ഈ പാര്‍ക്കിലെ കനാലില്‍ പെഡല്‍ ബോട്ടുകളുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ വകകള്‍ പലത് ആലപ്പുഴ കടപ്പുറത്തുണ്ട്.
  • അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കടല്‍ത്തീരത്ത് പാടില്ലാ എന്നറിയേണ്ട അധികൃതര്‍ തോന്നിയതു പോലെ കെട്ടിടങ്ങള്‍ നിര്‍മിക്കാനും അത് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനും പാടില്ലായെന്നും ഉറപ്പിക്കണം.
  • വടക്ക് കാര്‍മ്മല്‍ വില്ല മുതല്‍ തെക്ക് കടപ്പുറം ആശുപത്രിയും കടന്ന് പരന്നു കിടക്കുന്ന ബീച്ച് പല ഭാഗങ്ങളായി തിരിക്കുന്നത് ഉചിതമായിരിക്കും.
  • വിജയ് പാര്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തി കൂടുതല്‍ പേരെ ആകര്‍ഷിക്കുംവിധമാക്കണം. നിലവിലുള്ള പ്രവേശന ഫീസ് തുടരാം.
  • വിജയ് പാര്‍ക്കിനു തെക്കു മുതല്‍ കടല്‍പ്പാലം വരെയുള്ള പ്രദേശത്ത് കാറ്റുകൊണ്ട് വിശ്രമിക്കാന്‍ എത്തുന്നവര്‍ക്കായുള്ള സ്ഥലം. വിജയ് പാര്‍ക്കിനു ചേര്‍ന്നുള്ള ഓപ്പണ്‍എയര്‍ സ്റ്റേജില്‍ കലാപരിപാടികളാകാം.
  • കടല്‍പ്പാലത്തിനു തെക്കു മുതല്‍ കാറ്റാടിക്കൂട്ടം വരെ ബീച്ച് സ്‌പോര്‍ട്‌സിനായി മാറ്റിവയ്ക്കണം. ഫുട്‌ബോള്‍, വോളിബോള്‍, കബടി, പട്ടംപറത്തല്‍, ഒട്ടക-കുതിര സവാരി തുടങ്ങിയവ ഇവിടെ. ലോകമെമ്പാടും ബീച്ച് സ്‌പോര്‍ട്‌സ് പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിക്ക് ആലപ്പുഴയിലും അതിന് അവസരമൊരുക്കണം. ആള്‍ക്കാരുടെ ദേഹത്തു കൊള്ളുന്നതിനാല്‍ പന്തുകളിയും ഇലക്ട്രിക് ലൈനുകളില്‍ കുരുങ്ങുന്നതിനാല്‍ പട്ടംപറത്തലും പോലീസ് തടയാറുണ്ട്.
  • കാറ്റാടിക്കൂട്ടത്തിന്റെ അടിക്കാടുകള്‍ വെട്ടിത്തെളിച്ച് വിശ്രമിക്കാന്‍ എത്തുന്നവര്‍ക്ക് സ്വസ്ഥമായിരിക്കാന്‍ അവസരം. മയക്കുമരുന്നു കച്ചവടത്തിനും അനാശാസ്യ പ്രവര്‍ത്തിക്കുമുള്ളയിടം എന്ന കുപ്രസിദ്ധി ഒഴിവാക്കണം.
  • മണല്‍പ്പരപ്പില്‍ വാഹനങ്ങളിലുള്ള കച്ചവടം അനുവദിക്കരുത്. അങ്ങനെയുള്ളവ റോഡില്‍ മാത്രം. ആഹാരപദാര്‍ഥങ്ങളും മറ്റും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തണം.
  • ഇരിക്കാന്‍ ബെഞ്ചുകള്‍, പ്രകാശമേറിയ ലൈറ്റുകള്‍, നടക്കാനും ജോഗിംഗിനും ട്രാക്ക്, വെയിലില്‍ നിന്നും മഴയില്‍ നിന്നും രക്ഷപ്പെടാന്‍ കൂടാരങ്ങള്‍, പോലീസ് ഔട്ട്‌പോസ്റ്റ്, കടല്‍പ്പാലം നവീകരിച്ച് പാലത്തിന്റെ അറ്റത്ത് ഭക്ഷണശാല തുടങ്ങിയവ ഒരുക്കാം.
  • കടല്‍പ്പുറം എപ്പോഴും വൃത്തിയാക്കിയിടാന്‍ സംവിധാനം. കടലാസും പ്ലാസ്റ്റിക്കും ചപ്പുചവറുകളും ശേഖരിക്കാനും തുടര്‍ച്ചയായി നീക്കം ചെയ്യാനും ഏര്‍പ്പാടുകളുണ്ടാകണം.
  • പഴയകാലത്ത് ആലപ്പുഴ കടപ്പുറം റോഡിലുള്ള ഇലക്ട്രിക് പോസ്റ്റുകളിലേക്കുള്ള ലൈന്‍ ഭൂഗര്‍ഭത്തിലൂടെയായിരുന്നു. അതിന്റെ പോസ്റ്റുകള്‍ ഇന്നും കാണാം. അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇവിടങ്ങളില്‍ ഭൂഗര്‍ഭലൈനുകള്‍ വലിക്കണം.
  • ലൈറ്റ് ഹൗസിന്റേയും സ്വിമ്മിംഗ് പൂളിന്റെയും സമീപത്തുള്ള റോഡ് അടക്കം ബീച്ചിലേക്കുള്ള വഴികളില്‍ ഒന്നും ഇപ്പോള്‍ സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ല. ലൈറ്റുകള്‍ ഇട്ടാല്‍ തന്നെ സാമൂഹ്യവിരുദ്ധ ശല്യം ഒരു പരിധി വരെ ഒഴിവാക്കാം.
  • യാതൊരു കാരണവശാലും കടല്‍പ്പുറത്തെ മണ്ണില്‍ വന്‍തോതിലുള്ള കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ പാടില്ല. ഇപ്പോള്‍ കടല്‍പ്പാലത്തിനു സമീപം നിര്‍മിച്ചുകൊണ്ടിരിക്കുന്ന കെട്ടിടങ്ങള്‍ പട്ടണത്തിലേക്കുള്ള വായു ഒഴുക്കിനെത്തന്നെ തടയുന്ന രീതിയിലാണ്. കടല്‍ത്തീരത്തേക്ക് തുറന്നു കിടക്കുന്ന റോഡുകള്‍ ആയിരുന്നു പട്ടണത്തിലേക്ക് വന്‍തോതില്‍ തുടര്‍ച്ചയായ വായു പ്രവാഹമുണ്ടാക്കിയിരുന്നത്. പടിഞ്ഞാറു നിന്ന് കിഴക്കോട്ടുള്ള ആലപ്പുഴയിലെ റോഡുകളിലൂടെ എത്തുന്ന കാറ്റ് കിലോമീറ്ററുകള്‍ പട്ടണത്തിന് ആശ്വാസമായിരുന്നു. അതാണിപ്പോള്‍ റോഡുമുഖമടച്ച് തടഞ്ഞുകൊണ്ടിരിക്കുന്നത്.
  • ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ബീച്ചിലെത്തി തിരിച്ചു പോകാന്‍ ബസ് സര്‍വീസുകള്‍ ആവശ്യമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കടപ്പുറം വഴി പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. കോണ്‍വന്റ് സ്‌ക്വയര്‍, ബീച്ച് വഴി കടപ്പുറം ആശുപത്രി വരെയുണ്ടായിരുന്ന ബസുകള്‍ റെയില്‍വേലൈന്‍ വന്നതോടെ ഇല്ലാതാകുകയായിരുന്നു.
  • ബീച്ചില്‍ എത്തുന്ന വാഹനങ്ങളില്‍ നിന്ന് യാതൊരു കാരണവശാലും പാര്‍ക്കിംഗ് ഫീസ്ഈടാക്കാന്‍ പാടില്ല. ഇതിനുള്ള കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ നീക്കം പിന്‍വലിക്കണം. പ്രകൃതിദത്തമായ ഒരു പ്രദേശത്തേക്ക് ആശ്വാസം തേടിയെത്തുവരില്‍ നിന്നു പിഴയീടാക്കുന്ന പോലെയാകുമിത്. പ്രദേശത്തെ ഇത്തരം മുതല്‍മുടക്കില്ലാത്ത വിശ്രമ-ആശ്വാസതീരങ്ങളിലേക്ക് എത്രയും ആള്‍ക്കാരെ ആകര്‍ഷിക്കുകയെന്നതായിരിക്കണം അധികൃതരുടെ ലക്ഷ്യം.
  • വിവിധ സ്ഥലങ്ങളില്‍ നിന്നു അനേകം പേര്‍ ഉല്ലാസത്തിനെത്തുന്ന കടല്‍ത്തീരത്ത് ഭിക്ഷാടനം അനുവദിക്കരുത്. പ്രായപൂര്‍ത്തിയായ യാചകര്‍ കൂടാതെ അനേകം ബാലഭിക്ഷാടകരും ബീച്ചില്‍ സ്ഥിരമായുണ്ട്. തൊട്ടും തോണ്ടിയും യാചിച്ചു നടക്കുന്ന ബാലികാ-ബാലന്മാരെ എത്രയും വേഗം അഭയസ്ഥാനങ്ങളിലേക്ക് മാറ്റണം. ഇത്തരം ഭിക്ഷാടകര്‍ വിദേശ വിനോദ സഞ്ചാരികളില്‍ ഉള്‍പ്പടെ നാടിനു മോശം പ്രതിച്ഛായയാണ് ഉണ്ടാക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ധാരാളം ആളുകള്‍ ഭിക്ഷ  യാചിക്കാന്‍ എത്തുന്നുണ്ട്.