ആലപ്പുഴ പുന്നമട കായലില്‍ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച (2011 ഓഗസ്റ്റ് 13) നടക്കുന്ന 59-ാമതു നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തില്‍ കരസേനയും പങ്കെടുക്കും. കോര്‍ ഓഫ് എന്‍ജിനിയേഴ്‌സ് മദ്രാസ് എന്‍ജിനിയറിംഗ് ഗ്രൂപ്പിലെ (എംഇജി) 55 പേരടങ്ങുന്ന സൈന്യവിഭാഗമാണ് രംഗത്ത്. ചുണ്ടന്‍വള്ള മത്സരത്തെ ദേശീയ സംഭവമാക്കി മാറ്റാനുള്ള ശ്രമമാണ് പട്ടാളക്കാര്‍ നടത്തുന്നത്. വള്ളംകളിയെ ദേശീയ കായികവിനോദമാക്കാന്‍ ഇതു സഹായകമായേക്കും.
കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ് (യുബിസി) തുഴയുന്ന മുട്ടേല്‍ ചുണ്ടനിലാണ് സൈനികര്‍ ഭാഗമാകുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് സൈനികര്‍.
ഇതേസമയം, കുട്ടനാട്ടില്‍ ചുണ്ടന്‍വള്ളം തുഴച്ചില്‍ക്കാര്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ പോലീസില്‍ നിന്നും കര, നാവിക, വ്യോമ സൈന്യ വിഭാഗങ്ങളില്‍ നിന്നുമുള്ള ടീമുകളെ സംഘടിപ്പിക്കണമെന്ന് കുട്ടനാട്ടുകാരനും കായിക താരവുമായിരുന്ന റിട്ടയേഡ് എസ്പി പി.വി.തോമസ് ഐപിഎസ് നിര്‍ദേശം മുന്നോട്ടു വച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ ആശയം മുന്നോട്ടുവച്ചതെങ്കിലും അതില്‍ നടപടികളായിരുന്നില്ല. പോലീസ് ട്രെയിനിംഗ് കോളജിലും പ്രവര്‍ത്തിച്ചിട്ടുള്ള തോമസ് അതിനായി പ്രാഥമിക ശ്രമങ്ങളും നടത്തിയിരുന്നു. പോലീസ് ടീമിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആഗ്രഹിക്കുന്നു.

No comments:
Post a Comment