ആലപ്പുഴ പട്ടണത്തിലെ തെരുവുകളിലെ നായ്ശല്യം ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലേക്കും വ്യാപിച്ചതായി പരാതി.
സ്റ്റേഷനിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ സദാസമയവും നായ്ക്കള്‍ യാത്രക്കാരുടെ നേര്‍ക്ക് കുരച്ചുചാടുകയും കടിക്കാന്‍ ഓടിക്കുകയും ചെയ്യാറുണ്ടെന്നു യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നാട്ടുകാര്‍ക്ക് നായ്ശല്യം പുതുമയല്ലെങ്കിലും ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ വളരെ ഭയപ്പാടോടെയാണ് സ്റ്റേഷനില്‍ കാലുകുത്തുന്നത്. സ്ത്രീകളേയും കുട്ടികളേയും പട്ടികളില്‍ നിന്നു രക്ഷിക്കാന്‍ കൂടെയുള്ള പുരുഷന്മാര് കല്ലാണ് ഇപ്പോള്‍ ആയുധമാക്കുന്നത്.
റെയില്‍വേ സ്റ്റേഷനിലെ പട്ടിശല്യം അവസാനിപ്പിക്കാന്‍ ആരുടെ കാലുപിടിക്കണമെന്ന അന്വേഷണത്തിലാണ് യാത്രക്കാര്‍. തത്തംപള്ളി വാര്‍ഡില്‍ നിന്നുള്ള യാത്രക്കാരുടെ അഭ്യര്‍ഥന പ്രകാരം വിഷയം റെയില്‍വേ അധികാരികള്‍ക്കു വിടുന്നു.

No comments:
Post a Comment