ആലപ്പുഴ പട്ടണത്തിലെ കെട്ടിടങ്ങള്‍ക്ക് കൂടിയ നിരക്കിലുള്ള നികുതി വരുന്നൂ. അതിന്റെ ഭാഗമായി വസ്തു നികുതി പരിഷ്‌കരണം സംബന്ധിച്ച വിജ്ഞാപനം ആലപ്പുഴ നഗരസഭ പുറപ്പെടുവിച്ചു. 2011 ഓഗസ്റ്റ് 19 തീയതി വച്ച് റ്റി 3-9191/08 നമ്പരായിട്ടാണ് വിജ്ഞാപനം മുനിസിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ചിട്ടുള്ളത്.
പട്ടണത്തെ മേഖലകള്‍ തിരിച്ചും കെട്ടിടത്തിന്റെ തറ വിസ്തീര്‍ണം, നിര്‍മാണ രീതി, ഉപയോഗം എന്നിവയെ അടിസ്ഥാനമാക്കിയുമാണ് നികുതി പരിഷ്‌കരണം നടപ്പാക്കാന്‍ പോകുന്നത്. തത്തംപള്ളി വാര്‍ഡിനെ പ്രഥമ മേഖലയിലാണ് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
നിരക്കുകളേയും മേഖലകളേയും സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ അറിയിപ്പു തീയതി മുതല്‍ 30 ദിവസത്തിനകം മുനിസിപ്പല്‍ ഓഫീസില്‍ രേഖാമൂലം സമര്‍പ്പിക്കേണ്ടതാണെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രഥമ, ദ്വിതീയ, തൃതീയ എന്നീ തട്ടുകളായി മേഖലകള്‍ തിരിച്ചതിന്റെ മാനദണ്ഡങ്ങളോ നികുതിയുടെ വിശദവിവരങ്ങളോ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പുതിയ നികുതി ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ലഭ്യമാകാതെ എങ്ങനെ പരാതി നല്കുമെന്നു നാട്ടുകാര്‍ ചോദിക്കുന്നു. അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മുനിസിപ്പല്‍ സെക്രട്ടറിയുടെ ഇ-മെയില്‍ ഐഡിയും നല്കണമെന്ന് ആവശ്യമുണ്ട്.
ആലപ്പുഴ നഗരസഭ പ്രസിദ്ധീകരിച്ച വസ്തു നികുതി പരിഷ്‌കരണം സംബന്ധിച്ച വിജ്ഞാപനം നമ്പര്‍: റ്റി 3-9191/08 തീയതി: 19-8-2011 വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:
Post a Comment