ആലപ്പുഴ പട്ടണത്തിലെ ഓടകള്‍ വേണ്ട വിധത്തില്‍ നിര്‍മ്മിക്കാത്തതിനാല്‍ വെള്ളം കെട്ടിക്കിടന്നു മലിനമായി കൊതുകു താവളമാകുന്നു. കൂടാതെ സദാനേരവും ദുര്‍ഗന്ധവും ഈച്ച ശല്യവും.
പട്ടണത്തില്‍ ജില്ലാ കോടതിക്കു മുമ്പിലുള്ള റോഡില്‍ അടുത്ത കാലത്ത് പുതുക്കി നിര്‍മ്മിച്ച കാണ ഉദാഹരണം. മാസങ്ങള്‍ റോഡുഗതാഗതം തടസ്സപ്പെടുത്തി ആഴം കൂട്ടി നിര്‍മ്മിച്ച കാണയിലൂടെ വെള്ളം ഒഴുകിപ്പോകില്ലെന്നും അതിനാല്‍ എപ്പോഴും ദുര്‍ഗന്ധമാണെന്നും സമീപ കടയുടമകളും മറ്റും പരാതിപ്പെടുന്നു. കാണക്കായി വന്കുഴിയെടുക്കുന്നതിന്റെ പേരില്‍ മണ്ണുമാറ്റലായിരുന്നു ലക്ഷ്യമെന്നും ആരോപണമുയര്‍ന്നിരുന്നു. ഒരാള്‍ താഴ്ചയിലേറെ കുഴിയെടുത്ത് അടിഭാഗം വാര്‍ക്കാതെ വെള്ളമൊഴുക്കിനു സൗകര്യമില്ലാതെ മാലിന്യം കെട്ടിക്കിടക്കുന്ന വിധത്തില്‍ നിര്‍മ്മിച്ച കാണയ്ക്ക് ആരാണ് ഉത്തരവാദിയെന്നു നാട്ടുകാര്‍ തിരക്കുന്നു.
ഏതായാലും ശാസ്ത്രീയമായോ എന്‍ജിനിയറിംഗ് തത്ത്വങ്ങള്‍ പാലിച്ചോ അല്ല ആലപ്പുഴയിലെ കാണകള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്നു സാധാരണക്കാര്‍ക്കു പോലും മനസ്സിലാകും.

No comments:
Post a Comment