കണ്ടാല്‍ മെറ്റല്‍ക്കൂന. പക്ഷേ പുറത്തെ അല്പം മെറ്റല്‍ നീക്കിയാല്‍ നിറയെ പൂഴി!. ആലപ്പുഴ വാടക്കനാലിന്റെ വടക്കക്കരയില് ജില്ലാ കോടതി പാലത്തിനും വൈഎംസിഎ പാലത്തിനും ഇടയില്‍ താറുമാറായി കിടക്കുന്ന റോഡു നന്നാക്കാന്‍ ആഴ്ചകള്‍ മുന്‍പ് കൊണ്ടിറക്കിയിട്ടുള്ള മെറ്റല്ക്കൂനകളിലാണീ മറിമായം.
SCOOP
എന്ത് ഉദ്ദേശ്യത്തിലാണ് ഇങ്ങനെ ചെമ്മണ്ണ് കൂന തയാറാക്കിയിരിക്കുന്നതെന്ന് അറിഞ്ഞുകൂടാ. രാധാ ബില്‍ഡിംഗിനു മുന്‍വശത്തായുള്ള കൂനയുടെ ഫോട്ടോയാണ് ഇതിനോടൊപ്പമുള്ളത്. സാധാരണഗതിയില്‍ മെറ്റല്‍ക്കൂനയില്‍ മെറ്റല്‍ മാത്രമായിരിക്കും. അല്ലാതെ ഇങ്ങനെ പൂഴിക്കൂനയ്ക്കു മുകളില്‍ മെറ്റല്‍ നിരത്തി മെറ്റല്ക്കൂനയായി തോന്നിപ്പിക്കേണ്ട കാര്യമുണ്ടോയെന്നു അറിയില്ല. വശത്തു നിന്ന് മെറ്റല്‍ മാറ്റിയപ്പോഴാണ് നാട്ടുകാര്‍ക്ക് ഇത് പൂഴിക്കൂനയാണെന്നു മനസിലായത്.
ഇതേ സമയം റോഡുവക്കില്‍ ഇറക്കിയിട്ടുള്ള മെറ്റല്ക്കൂനകളുടെ അളവെടുപ്പില്‍ കൃത്രിമം നടന്നതായി സംശയിക്കണമെന്നു സമീപപ്രദേശത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ശരിയായ രീതിയില്‍ കൂന കൂട്ടാതെ കൊട്ടത്താപ്പിനാണ് അളവെടുത്തിട്ടുള്ളതത്രേ.
തത്തംപള്ളി വാര്‍ഡിലുള്ളവര്‍ ധാരാളമായി ഉപയോഗിക്കുന്ന തൊട്ടടുത്ത വാര്‍ഡിലൂടെ കടന്നു പോകുന്ന റോഡാണിത്.

No comments:
Post a Comment