ജയിച്ച് ഓരോ ആറു മാസത്തിനുള്ളിലും തത്തംപള്ളിക്കു വേണ്ടി അഞ്ചു വര്‍ഷം ക്രിയാത്മകമായി എന്തു ചെയ്യുമെന്നുള്ള തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ചോദ്യത്തിനുള്ള ഉത്തരം നിശ്ചിത സമയത്തിനുള്ളില്‍ ഒരു സ്ഥാനാര്‍ഥിയില്‍ നിന്നു മാത്രം.
പതിമൂന്നാം കേരള നിയമസഭയിലേക്ക് ആലപ്പുഴ നിയോജക മണ്ഡലത്തില്‍ നിന്നു മത്സരിക്കുന്ന ആറു സ്ഥാനാര്‍ഥികളില്‍ യു.ഡി.എഫ് മുന്നണിക്കു വേണ്ടി മത്സരിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.ജെ. മാത്യു മാത്രമാണ് എന്തു നടപ്പിലാക്കുമെന്നു ഉറപ്പു നല്കിയിട്ടുള്ളത്.
ജനവിധി തേടി ആലപ്പുഴയില്‍ നിന്നു ജയിക്കുന്ന സ്ഥാനാര്‍ഥി തത്തംപള്ളി വാര്‍ഡിന് ജനോപകാരപ്രദങ്ങളായ ഏതൊക്കെ പദ്ധതികള്‍ നടപ്പിലാക്കുമെന്നു ചോദ്യത്തില്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും 2011 ഏപ്രില്‍ ഒന്നിന് രേഖാമൂലം ചോദ്യമടങ്ങിയ കത്ത് തപാലില്‍ അയച്ചു. അന്നു തന്നെ കത്തിന്റെ പകര്‍പ്പ് 'തത്തംപള്ളി വാര്‍ഡിന് എന്തു കിട്ടും?' എന്ന പോസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഏപ്രില്‍ 10-നകം കിട്ടുന്ന വിശദമായ മറുപടികള്‍ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചിരുന്നു. (ഏപ്രില്‍ 10-ന് ഞായറാഴ്ച രാത്രി 10 വരെ മറുപടികള്‍ക്കു കാത്തു.) ലക്ഷ്യങ്ങള്‍ വ്യക്തമാക്കിയ വിശദമായ മറുപടി ഏപ്രില്‍ ഒന്‍പതിനു രാവിലെ പി.ജെ.മാത്യു ഇ-മെയിലില്‍ അയച്ചുനല്കി. ആലപ്പുഴയില്‍ അഭിഭാഷകനാണ് മാത്യു.
ഓരോ ചെറുപ്രദേശങ്ങളിലും എംഎല്‍എയുടെ കണ്ണും മനസും എത്തിക്കണമെന്ന വികാരമാണ് കത്തിനു പിന്നിലുണ്ടായിരുന്നത്. തത്തംപള്ളിയിലും സമീപപ്രദേശങ്ങളിലുമുള്ള വികസനപ്രവര്‍ത്തനങ്ങളും പദ്ധതികളും തത്തംപള്ളിക്കു മാത്രമല്ല പട്ടണത്തിന് ആകെയാണ് ഗുണം ചെയ്യുക. അതുതന്നെയാണ് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ പ്രധാന ലക്ഷ്യവും.
തെരഞ്ഞെടുപ്പിനു മുന്‍പു പ്രചാരണത്തിരക്കുകളും ജയിച്ചു കഴിഞ്ഞാല്‍ ഭരണത്തിരക്കുകളും കാരണം സാധാരണ ജനങ്ങള്‍ക്ക് ജനപ്രതിനിധികള്‍ അപ്രാപ്യമാകാറുണ്ട്. അവര്‍ക്ക് വോട്ടുചെയ്യാന്‍ മാത്രമാണ് വിധിയും അധികാരവും. അതിനൊരു മാറ്റം ഉണ്ടാക്കുക എന്നതു കൂടി ബ്ലോഗിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ജനങ്ങളും ആവശ്യങ്ങളും ആവലാതികളും ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. അധികൃതര്‍ നടപടി സ്വീകരിച്ചു വിവരം അറിയിച്ചാല്‍ അവയും പ്രസിദ്ധീകരിക്കും.
ജനപ്രതിനിധികള്‍ നാടിനു വേണ്ടി എന്തു ചെയ്തു, എന്തു ചെയ്തില്ല എന്നതൊക്കെ ഏതാനും ക്ലിക്കുകളിലൂടെ വോട്ടര്‍മാരുടെ മുന്നിലെത്തും. അതെന്നും രേഖയായി കിടക്കുകയും ചെയ്യും. എല്ലാം സുതാര്യം. നാട്ടുകാര്‍ക്കു ഭാവിയില്‍ സ്വയം ശരിയായ തീരുമാനങ്ങളിലെത്താന്‍ ഉത്തമ സഹായി.

No comments:
Post a Comment