ആലപ്പുഴയിലെ പല റെയില്‍വേ ലെവല്‍ ക്രോസുകളിലേയും റോഡ് ഭാഗം വേണ്ട രീതിയില്‍ വിടവില്ലാത്ത രീതിയില്‍ ഉറപ്പിക്കാത്തതിനാല് വാഹനാപകടങ്ങള്‍ക്കും വാഹനങ്ങള്‍ ട്രാക്കില്‍ കയറി നിന്നുപോകാനും കാരണമാകുന്നു. ക്രോസിംഗുകള്‍ക്കു മുന്‍പായി വേഗതനിയന്ത്രിക്കാനായി സ്ഥാപിച്ചിട്ടുള്ള തിരപോലുള്ള ഹമ്പുകള്‍ കൂടെയാകുമ്പോള്‍ വളരെ പതുക്കെയത്തുന്ന മിക്ക വാഹനങ്ങളും പാളത്തിലാകുമ്പോള് എന്ജിന് ഓഫ് ആയി പോകുന്നത് പതിവാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങള്‍.
പാളത്തിന്റെ ഇടയ്ക്കും വശങ്ങളിലും പാകിയിട്ടുള്ള കോണ്‍ക്രീറ്റ് സഌബുകള്‍ മിക്കയിടങ്ങളിലും ഇളകിക്കിടക്കുകയാണ്. സ്ലാബുകള്‍ക്കിടയില്‍ മെറ്റലിറ്റ് ഉറപ്പിക്കുകയോ സിമിന്റ് തേക്കുകയോ ചെയ്താലേ വാഹനങ്ങള്‍ക്കു സുഗമമായി കടന്നു പോകാനാകൂ. സ്ലാബുകള്ക്കിടയിലുണ്ടാകുന്ന വിടവുകളില്‍ ടയറുകള്‍ കുരുങ്ങി വാഹനം മറിയുകയോ നിന്നുപോകുകയോ ചെയ്യുന്നത് ആവര്‍ത്തിക്കുന്നു. കാല്‍നടയാത്രയും സെക്കിള്യാത്രയും പോലും പലയിടങ്ങളിലും ബുദ്ധിമുട്ടാണ്.
ഉദാഹരണത്തിന് ആലപ്പുഴ ബീച്ചിനോടു ചേര്‍ന്ന് വിജയാ പാര്‍ക്ക്, റിക്രിയേഷന്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ കാവലുള്ള രണ്ടു ലെവല്‍ ക്രോസുകളിലും വാഹനങ്ങള്‍ ധാരാളമായി കടന്നുപോകുന്നതിനാല്‍ പെട്ടെന്നാണ് സ്ലാബുകളും മെറ്റലുകളും ഇളകുന്നത്. മറ്റു കാവല്‍ ഇല്ലാത്ത ക്രോസുകളിലും സ്ഥിതി വ്യത്യസ്തമല്ല. ലെവല്‍ ക്രോസുകളില്‍ വിടവുകളില്ലാതെയും പൊക്കവും താഴ്ചയും ഇല്ലാതെയും നിരപ്പായി വാഹനങ്ങള്‍ക്കു തടസ്സമില്ലാതെ കടന്നു പോകാവുന്ന വിധത്തില്‍ നിലം ഒരുക്കുകയാണ് വേണ്ടത്. അപകടരഹിതമായ ലെവല്‍ ക്രോസുകള്‍ക്ക് നിരന്തരം ശ്രദ്ധയും അറ്റകുറ്റപ്പണികളും അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമാണ്.

No comments:
Post a Comment