സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Tuesday, April 19, 2011

എന്നു കിട്ടും തത്തംപള്ളിയില്‍ കൃത്യമായി വൈദ്യുതി?

ലപ്പുഴ തത്തംപള്ളി വാര്‍ഡിലെ തുടര്‍ച്ചയായ വൈദ്യുതി മുടക്കത്തെക്കുറിച്ചും വോള്‍ട്ടേജ് വ്യതിയാനത്തെക്കുറിച്ചും അതു മൂലമുണ്ടാകുന്ന ഉപകരണങ്ങളുടെ നാശത്തെക്കുറിച്ചും വര്‍ഷങ്ങളായി ഉപയോക്താക്കള്‍ പരാതിപ്പെട്ടിട്ടിട്ടും കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് അനക്കമില്ലെന്നു പരാതി. അനിയന്ത്രിതമായി സദാസമയവും കറണ്ട് പോയി വരുന്നത് നേരേയാക്കാന്‍ അധികൃതര്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നില്ലെന്നു വേണം അനുമാനിക്കാന്‍. ഇതു കൂടാതെ വൈദ്യുതിയുടെ ദൗര്‍ലഭ്യം മൂലം എന്നു പറഞ്ഞുള്ള പ്രഖ്യാപിതവും  അപ്രഖ്യാപിതവുമായ കറണ്ട് കട്ട് വേറേയാണ്.

നിയമസഭയിലേക്ക് തെരഞ്ഞെടുപ്പു നടന്ന 2011 ഏപ്രില്‍ 13-ന് ബുധനാഴ്ച അര്‍ധരാത്രിക്കു മുന്‍പ് വൈദ്യുതി തടസ്സപ്പെട്ടിട്ട് നേരംവെളുത്ത് എട്ടു മണിയാകാറായപ്പോള്‍ ആണ് വന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഇനി 'ക്ഷേമപ്രവര്‍ത്തനങ്ങള്‍' ഒന്നും വേണ്ടെന്നായിരിക്കും ബോര്‍ഡിന്റെ നിലപാടെന്ന് ഉപയോക്താക്കള്‍ ആക്ഷേപിച്ചു. രാത്രിയില്‍ കറണ്ട് ഇല്ലാത്തതിനാല്‍ ഉപയോക്താക്കള്‍ എട്ടു മണിക്കൂറിലേറെ ചൂടും കൊതുകുകടിയും സഹിച്ചു. ട്രാന്‍സ്‌ഫോര്‍മറിലുണ്ടായ തകരാറ് നേരം വെളുത്ത് വെട്ടം വരാതെ നന്നാക്കാനാകില്ലെന്നാണ് രാത്രിയില്‍ ഉടനേ തന്നെ പരാതിപ്പെട്ടവര്‍ക്കു കിട്ടിയ മറുപടി. രാത്രിയും പകലും ഭേദമില്ലാതെയാണ് വൈദ്യുതിയുടെ ഒളിച്ചുകളി.

വീടുകളില്‍ ഇപ്പോള്‍ മിക്ക കാര്യങ്ങളും വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാണുള്ളത്. ശുദ്ധജലവിതരണം ക്രമമല്ലാത്തതിനാല്‍ പട്ടണത്തിലെ മിക്കവീടുകളിലും കിണറില്‍ നിന്നു മോട്ടോര്‍ ഉപയോഗിച്ചാണ് വെള്ളം ശേഖരിക്കുന്നത്. കറണ്ട് പോകുമ്പോള്‍ അതിനാല്‍ കുടിവെള്ളവും മുടങ്ങും. യുവജനങ്ങള്‍ കൂടുതലും കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നുണ്ടിപ്പോള്‍. വൈദ്യുതി തടസ്സം അവരുടെ തൊഴിലിനേയും വിദേശ രാജ്യങ്ങളുമായുള്ള തൊഴില്‍ ബന്ധങ്ങളേയും പ്രതികൂലമായി ബാധിക്കും. ഇതൊന്നും ജനാധിപത്യ ഭരണസംവിധാനങ്ങള്‍ നിസ്സാരമായി തള്ളരുത്.

വൈദ്യുതി മുടക്കം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ച് ഏറ്റവും ഒടുവില്‍ അയച്ചിട്ടുള്ള പരാതികളും അവയ്ക്കു കിട്ടിയ മറുപടിയും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. വൈദ്യുതി മുടക്കം മൂലമുണ്ടാകുന്ന നഷ്ടത്തിനു പരിഹാരമുണ്ടാക്കാന്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെ.എസ്.ഇ.ബി) സ്റ്റാന്‍ഡാര്‍ഡ്‌സ് ഓഫ് പെര്‍ഫോര്‍മന്‍സ് (നിര്‍വഹണത്തിന്റെ നിലവാരം) പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അക്കാര്യത്തിനു തയാറാക്കിയിട്ടുള്ള മാനദണ്ഡങ്ങളില്‍ ഒരുവിധപ്പെട്ട വൈദ്യുതിതകരാറുകളൊന്നും ഉള്‍പ്പെടില്ല എന്നതാണ് വസ്തുത. അതുകൊണ്ട് സാധാരണഗതിയില്‍ നഷ്ടപരിഹാരവും ലഭിക്കില്ല!. ബോര്‍ഡിന്റെ സ്റ്റാന്‍ഡാര്‍ഡ്‌സ് ഓഫ് പെര്‍ഫോര്‍മന്‍സിനെക്കുറിച്ചറിയാന്‍ ബോര്‍ഡിന്റെ വെബ്‌സൈറ്റിലെ പ്രസക്ത പേജിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

എന്തുകൊണ്ടാണ് വൈദ്യുതിത്തകരാറുകള്‍ ദിവസേനെ തുടര്‍ച്ചയായി ഉണ്ടാകുന്നുവെന്നത് അധികൃതര്‍ വര്‍ഷങ്ങളായിട്ടും പഠനവിധേയമാക്കുന്നില്ല എന്നത് അത്ഭുതമാണ്. രാത്രിയില്‍ തകരാര്‍ ഉണ്ടായാല്‍ ലൈനില്‍ വെളിച്ചം അടിച്ചു നോക്കാനുള്ള ടോര്‍ച്ചു പോലും ഇല്ലായെന്നു പറയുന്നതും ആക്ഷേപാര്‍ഹമാണ്. പലയിടങ്ങളിലും ഫ്യൂസ് കെട്ടിയാല്‍ തീരുന്ന പ്രശ്‌നമേയുള്ളുവെങ്കിലും അതിനു വെളിച്ചമില്ല എന്ന കാരണം കാട്ടി ഒഴിവാകുന്നതും ആധുനിക കാലത്തു അനുവദനീയമല്ല. പരാതിപ്പെടാന്‍ ടെലിഫോണില്‍ വിളിച്ചാല്‍ മിക്കപ്പോഴും ഫോണ്‍ എന്‍ഗേജ്ഡ് ആയിരിക്കുന്നതിനെക്കുറിച്ചും നാട്ടുകാര്‍ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.

വേനല്‍ക്കാലത്ത് കറണ്ടുകട്ടും മഴക്കാലത്ത് ലൈന്‍തകരാറു മൂലമുള്ള തടസ്സവും സ്ഥിരമാണ്. ചെറിയ കാറ്റു വീശുമ്പോള്‍ തന്നെ പട്ടണം ഇരുട്ടിലാകും. വൈദ്യുതി ലൈനുകളില്‍ മുട്ടിയതും മുട്ടാവുന്നതുമായ മരക്കൊമ്പുകള്‍ കൃത്യമായ ഇവേളകളില്‍ വെട്ടിമാറ്റാത്തതാണ് പ്രധാന പ്രശ്‌നം. മിക്കപ്പോഴും മഴകനത്ത ശേഷമായിരിക്കും 'ടച്ചിംങ്‌സ്' വെട്ടുകാരുടെ പുറപ്പാട്!. എല്ലാക്കാലത്തും വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലത്ത് ഇരുട്ട് അഗ്നിപരീക്ഷ കൂടിയാകും. മണിക്കൂറുകള്‍ നീളുന്നതാണ് പലപ്പോഴും തടസ്സം. സമയത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാത്തതിനാല്‍ വ്യാപാരസ്ഥാപനങ്ങളേയും പ്രതികൂലമായി ബാധിക്കുന്നു.

ലൈന്‍തകരാറുകളും ട്രാന്‍ഫോര്‍മര്‍ ഫ്യൂസ് പ്രശ്‌നങ്ങളും കൂടാതെ ഫീഡറിലെ കുഴപ്പങ്ങളും തടസ്സത്തിനു കാരണമായി പറഞ്ഞുകേള്‍ക്കാറുണ്ട്. വൈദ്യുതി മുടക്കത്തിനു കാരണമായ പ്രശ്‌നങ്ങള്‍ എന്തുകൊണ്ട് സ്ഥായിയായി പരിഹരിക്കുന്നില്ല എന്നു ഉപയോക്താക്കള്‍ക്കു മനസിലാകുന്നില്ല. അതിന് എന്താണ് തടസ്സമെന്നു ഭരണാധികാരികള്‍ മനസിലാക്കി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.

വൈദ്യുതി തടസ്സം സംബന്ധിച്ച് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് 'വോള്‍ട്ടേജ് വ്യതിയാനം മൂലം കേട്' എന്ന തലക്കെട്ടില്‍ 2010 നവംബര്‍ ആറിനു പ്രസിദ്ധീകരിച്ച പോസ്റ്റ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

1 comment:

  1. http://www.mathrubhumi.com/alappuzha/news/1836490-local_news-alappuzha-%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4.html

    അമിത വൈദ്യുതി പ്രവാഹം: വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെയും ടി.ബി. സെന്ററിലെയും ഉപകരണങ്ങള്‍ കേടായി

    Posted on: 20 Sep 2012

    ആലപ്പുഴ:ആലപ്പുഴ ടൗണ്‍ സെക്ഷന് കീഴിലുള്ള 11 കെ.വി. ലൈനില്‍ അമിതമായി വൈദ്യുതി പ്രവഹിച്ചതിനെ തുടര്‍ന്ന് വന്‍നാശനഷ്ടം. ജനറല്‍ ആശുപത്രിയോടുചേര്‍ന്ന് സ്ഥിതിചെയ്യുന്ന ടി.ബി. സെന്ററിലെയും വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെയും ഉപകരണങ്ങള്‍ കേടായി. സമീപത്തുള്ള പല വീടുകളിലും കടകളിലും ഇലക്‌ട്രോണിക് ഉപകരണങ്ങളും കേടായിട്ടുണ്ട്.

    ടി.ബി.സെന്ററില്‍ ഒരുലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തല്‍. ഇവിടത്തെ നാല്‍പ്പതിനായിരത്തോളം രൂപ വിലവരുന്ന രണ്ട് മൈക്രോസ്‌കോപ്പുകള്‍ കേടായി. കമ്പ്യൂട്ടറുകള്‍ക്കും മറ്റും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടെന്നും കണക്കാക്കുന്നു. വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉപകരണങ്ങളുടെ ഫ്യൂസ് പോയതൊഴിച്ചാല്‍ മറ്റ് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തല്‍. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ലക്ഷങ്ങള്‍ വിലയുള്ള പരിശോധനാ ഉപകരണങ്ങള്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഇടപെടല്‍മൂലം വലിയ കേടുപാടുകളില്ലാതെ സംരക്ഷിക്കാന്‍ കഴിഞ്ഞതായും കേന്ദ്രം അധികാരികള്‍ അറിയിച്ചു.

    വൈദ്യുതി കമ്പികളിലേക്ക് ന്യൂട്രല്‍ ലൈന്‍ പൊട്ടി വീണതാണ് അമിത വൈദ്യുതി പ്രവാഹമുണ്ടായതിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍, വൈദ്യുതി വകുപ്പിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ആക്ഷേപമുണ്ട്. വൈദ്യുതി പ്രവാഹത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്ന കാര്യം രണ്ട് ദിവസമായി ടി.ബി. സെന്ററില്‍നിന്നറിയിച്ചിട്ടും ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന് പറയപ്പെടുന്നു.

    ReplyDelete