സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Saturday, November 6, 2010

വോള്‍ട്ടേജ് വ്യതിയാനം മൂലം കേട്

വൈദ്യുതി വോള്‍ട്ടേജില്‍ വരുന്ന വന്‍ ഏറ്റക്കുറച്ചില്‍ മൂലം തത്തംപള്ളിയില്‍ വൈദ്യുത ഉപകരണങ്ങള്‍ക്കു കേടുസംഭവിക്കുന്നു. അനിയന്ത്രിത വ്യതിയാനമാണ് പലപ്പോഴും ഉണ്ടാകുന്നത്. കംപ്യൂട്ടറുകളും മറ്റും ഇതുമൂലം പെട്ടെന്നാണ് ഉപയോഗശൂന്യമാകുന്നത്. കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സാങ്കേതിക തകരാര്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാലവിളംബം കൂടാതെ പരിഹരിക്കേണ്ടതുണ്ട്.

ദിവസേനെ പല പ്രാവശ്യം അടുപ്പിച്ച് വൈദ്യുതി വന്നു പോകുന്നതും പ്രശ്‌നമാകുന്നുണ്ട്. അപ്രഖ്യാപിത വൈദ്യുതി മുടക്കം ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടാക്കുന്നു. ഇപ്പോള്‍ വീടുകളില്‍ വൈദ്യുതി ഉപകരണങ്ങളെ ഏറെ ആശ്രയിക്കുന്നതിനാല്‍ വൈദ്യുതി മുടക്കം ഒഴിവാക്കണം. മഴക്കാലത്ത് മരച്ചില്ലകള്‍ മറ്റും വീണ് വൈദ്യുതി തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ മുന്‍കൂട്ടി തന്നെ അപകടകരമായി നില്ക്കുന്ന മരക്കമ്പുകളും ചില്ലകളും ഉടനുടന്‍ മുറിച്ചു നീക്കാനുള്ള ഏര്‍പ്പാടുമുണ്ടാകണം.

ഗാര്‍ഹികാവശ്യങ്ങള്‍ക്ക് കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് (കെ.എസ്.ഇ.ബി) വിതരണം ചെയ്യുന്ന ലോടെന്‍ഷന്‍ വൈദ്യുതി 240 വോള്‍ട്ടിലാണ്. ഇതിനു അനുസൃതമായ വൈദ്യുതോപകരണങ്ങളാണ് വിപണിയിലുള്ളത്. സാങ്കേതിക കാരണങ്ങളാല്‍ സ്ഥായിത്വമില്ലാതെ വിദ്യുച്ഛക്തി ലൈനിലൂടെ പ്രവഹിച്ചാല്‍ ഉപകരണങ്ങള്‍ നശിക്കുമെന്നു മാത്രമല്ല, അത് വന്‍ അപകടകാരണവുമാകാം. പലപ്പോഴും അമിതമായി വൈദ്യുതി പ്രവഹിച്ച ശേഷമായിരിക്കും ഫ്യൂസ് പോകുക.

1 comment:

  1. വോള്‍ട്ടേജ് വ്യതിയാനം മൂലം കേട് എന്ന വാര്‍ത്ത തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ വന്നു അധികം താമസിയാതെ തന്നെ അമിത വൈദ്യുതി പ്രവാഹം മൂലം ഇലക്ട്രിസിറ്റി മീറ്റര്‍ കത്തിനശിച്ചതായി വാര്‍ത്ത.

    തത്തംപള്ളിയുടെ അടുത്ത പ്രദേശമായ ആലപ്പുഴ തോണ്ടന്‍കുളങ്ങര ദേവിനഗര്‍ ശ്രുതിയില്‍ ഭട്ടിന്റെ വീട്ടിലെ മീറ്ററാണ് 2010 നവംബര്‍ ഒന്‍പതു ചൊവ്വാഴ്ച രാത്രി പത്തിന് കത്തിയത്.

    കംപ്യൂട്ടറിന്റേയും മറ്റും യു.പി.എസ് പോലും നശിക്കുന്ന രീതിയിലാണ് പലപ്പോഴും വൈദ്യുതി പ്രവാഹം. അപ്പോള്‍ നന്നാക്കാനാകാത്ത വിധം ഉപകരണങ്ങള്‍ ഞൊടിയിടയില്‍ നശിക്കും.

    ReplyDelete