മാതൃഭൂമിയുടെ ഓണ്‍ലൈന്‍ പതിപ്പിലും വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിങ്ക്: http://www.mathrubhumi.com/alappuzha/news/605475-local_news-Alappuzha-%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4.html
ബ്ലോഗിലെ മാതൃഭൂമി ശ്രദ്ധേയം
മാതൃഭൂമിയില്‍ വന്ന തത്തംപള്ളി വാര്‍ഡ് ബ്ലോഗിനെക്കുറിച്ചുള്ള വാര്‍ത്ത ബ്ലോഗില്‍ എടുത്തുനല്കിയത് ശ്രദ്ധേയമായി. വളരെ സന്തോഷത്തോടുകൂടിയാണ് ഇക്കാര്യം മാതൃഭൂമി 2010 നവംബര്‍ ഏഴിന് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴ എഡിഷന്‍ 13-ാം പേജിലായിരുന്നു സചിത്ര വാര്‍ത്ത.
മാതൃഭൂമി സിറ്റിസണ്‍ ജേര്‍ണലിസ്റ്റിലും ബ്ലോഗ്
മാതൃഭൂമി ഡോട്ട് കോമിലെ സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് കോളത്തിലും തത്തംപള്ളി വാര്‍ഡ് ബ്ലോഗിനെ എടുത്തുകാട്ടി. വികസനം എന്ന തലക്കെട്ടിലാണ് 'തത്തംപള്ളി വാര്‍ഡിലെ ബ്ലോഗര്‍മാര്‍' എന്ന തലക്കെട്ടിലുള്ള വാര്‍ത്തയുള്ളത്. ലിങ്ക്: http://www.mathrubhumi.com/cj/story.php?id=139317#
ആലപ്പുഴ: ആലപ്പുഴയിലെ തത്തംപള്ളി വാര്‍ഡ് വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത് ഗ്രാമത്തിന്റെ പേരിലുള്ള ഒരു ബ്ലോഗിന്റെ പേരിലാണ്. നിരവധി ആവശ്യങ്ങളും നിര്‍ദേശങ്ങളുമായി ബോഗ്ല് മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഭിത്തികളില്‍ പതിച്ചിരുന്ന പോസ്റ്ററുകളും ബാനറുകളും കൊടികളും തോരണങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യണമെന്നാണ് ഇതില്‍ ഒരാവശ്യം. തിരഞ്ഞെടുപ്പു കാലത്ത് ഭിത്തികള്‍ വൃത്തികേടാക്കിയ കാര്യത്തില്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നാണ് വോട്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. തത്തംപള്ളി വാര്‍ഡ് ബ്ലോഗ് സൈറ്റില്‍ ഇത്തരത്തില്‍ നാട്ടുകാരുടെ പലവിധത്തിലുള്ള ആവശ്യങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പതിനാറാം വാര്‍ഡായ തത്തംപള്ളി പ്രദേശത്തിന്റെയും പരിസരങ്ങളുടേയും പുരോഗതിക്കും നന്മയ്ക്കുമായിട്ടാണ് ഈ ബ്ലോഗ്. നാട്ടുവാര്‍ത്തകള്‍ കൂടാതെ നാട്ടുകാരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ആക്ഷേപങ്ങളും ബ്ലോഗില്‍ വായിക്കുകയും കാണുകയും ചെയ്യാം. ജനപ്രതിനിധികളുടേയും ഭരണകര്‍ത്താക്കളുടേയും ഉദ്യോഗസ്ഥരുടേയും പ്രതികരണങ്ങള്‍ക്കും വേദിയാകുമിത്. പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പ്രദേശത്തിന്റെ വികസനം മാത്രം ലക്ഷ്യമാക്കിയാണ് ബ്ലോഗ്. ജനപ്രതിനിധികള്‍ക്ക് ഇനി വാഗ്ദാനങ്ങള്‍ നല്‍കി തടിതപ്പാനാകില്ല. പ്രവര്‍ത്തിക്കുകയേ നിവൃത്തിയുള്ളു എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ഫോട്ടോകളും വീഡിയോകളും സഹിതം സംശയങ്ങള്‍ക്ക് ഇടനല്കാതെ അവതരിപ്പിക്കുന്ന ആവലാതികള്‍ക്കു എന്തു പരിഹാരം എന്ന് ഉണ്ടാകുമെന്നു ബ്ലോഗിലൂടെ തന്നെ നാട്ടുകാര്‍ക്ക് അറിയാന്‍ സാധിക്കുമെന്നുള്ളതാണ് മെച്ചം. കാര്യങ്ങള്‍ നടപ്പായില്ലെങ്കില്‍ അതെന്നും ഒരു മുന്നറിയിപ്പുപോലെ ബ്ലോഗിലുണ്ടാകും. റോഡില്‍ മാലിന്യം വലിച്ചെറിയുന്നതു മൂലം പരിസരവാസികളും വഴിയാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ട്, വീടുകളിലേക്കും കടന്നുകയറുന്ന തെരുവുനായ് ശല്യം തുടങ്ങിയവയെല്ലാം ബ്ലോഗില്‍ വന്നുകഴിഞ്ഞു. ജനപ്രതിനിധികള്‍ സ്ഥാനമേല്‍ക്കുന്ന ദിവസം മുതല്‍ വാര്‍ഡിന്റെ ആവശ്യങ്ങള്‍ ഓരോന്നായി നടപ്പാക്കണമെന്നും അതിനു പതിവുപോലെ അനേക വര്‍ഷങ്ങള്‍ കാത്തിരിക്കാനാകില്ലെന്നും ബ്ലോഗ് ഓര്‍മ്മിപ്പിക്കുന്നു. ജനവിധി തേടിയവര്‍ ജനഹിതം നടപ്പാക്കണമെന്നും അതു ഉറപ്പാക്കാന്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥികള്‍ക്കും ബാധ്യതയുണ്ടെന്നും കൂട്ടിച്ചേര്‍ക്കുന്നു. http://thathampallyward.blogspot.com എന്നതാണ് ബ്ലോഗ് വിലാസം. thathampallyward@gmail.com എന്ന ഇ മെയിലിലേക്ക് പ്രതികരണങ്ങള്‍ അയക്കുകയും ചെയ്യാം. |
No comments:
Post a Comment