സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Sunday, November 7, 2010

പേപ്പട്ടി പിടുത്ത സഹായം ഇങ്ങനെ!

നാട്ടില്‍ തെരുവുനായ്ക്കളും പിന്നാലെ പേപ്പട്ടികളും പെരുകി അവയുടെ ശല്യം കാരണം വഴിനടക്കാന്‍ സാധിക്കുന്നില്ലെന്നു നിരന്തരം പരാതി ഉയര്‍ന്നിട്ടും ജനസേവകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിസംഗതയും ഉറക്കവും! ആനപ്പുറത്തിരിക്കുന്നവര്‍ പേപ്പട്ടിയെ പേടിക്കുന്നതെന്തിന്?

ആലപ്പുഴ തത്തംപള്ളി മഠം റോഡില്‍ ഒരു പട്ടി ചത്തുകിടക്കുന്നു. മറ്റൊന്ന് നുരയും പതയും ഒലിപ്പിച്ച് പേപ്പട്ടിയെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ റോഡിലും. ഇങ്ങനെയൊരു ഘട്ടത്തില്‍ നാട്ടുകാര്‍ എന്തു ചെയ്യണം.

ഇതില്‍ ഇടപെടാന്‍ ശ്രമിച്ച ഒരു പൗരനു കിട്ടിയ പ്രതികരണങ്ങള്‍. 2010 നവംബര്‍ 7 ഞായര്‍ രാവിലെ ഏകദേശം 10.30 മുതല്‍ അര മണിക്കൂര്‍ സമയത്തിനുള്ളില്‍ ഫോണിലൂടെ നടന്നത്:

പേപ്പട്ടികളെ ഒഴിവാക്കേണ്ട ചുമതല മുനിസിപ്പാലിറ്റിക്ക് ആയിരിക്കുമെന്നു കരുതി മുനിസിപ്പാലിറ്റിയുടെ നമ്പറിലേക്ക് ടെലിഫോണ്‍ വിളിക്കുന്നു. നമ്പര്‍ 2251792. ഫോണ്‍ അറ്റന്റു ചെയ്യുന്നില്ല. ശരി, ഞായറാഴ്ച അവധിയല്ലേ. ആരും കാണില്ല. അതുമല്ല, ഭരണവുമില്ലല്ലോ!

പോലീസിന്റെ സഹായം അഭ്യര്‍ഥിച്ചാലോ. ജനമൈത്രി പോലീസിന്റെ നമ്പര്‍ എന്നു കരുതി മൊബൈല്‍ നമ്പര്‍ 9447718942-ലേക്ക് വിളിക്കുന്നു. സംഗതി ഉദ്യോഗസ്ഥന്‍ തന്നെ. പേപ്പട്ടിയെ ഓടിച്ചു വിടാന്‍ ഒന്നും നിയമം അനുവദിക്കില്ല. ഫയര്‍ഫോഴ്‌സിനെ വിളിച്ചു നോക്ക്. അങ്ങോട്ടു ഒന്നും പറയേണ്ട, ഇങ്ങോട്ടു പറയുന്നതു കേട്ടാല്‍ മതിയെന്ന ഒരു പോലീസ് മട്ട്.

പട്ടിയുടെ നില വഷളാവുകയും വഴിയാത്രക്കാരെ ഉന്നംവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ഫയര്‍ഫോഴ്‌സിന്റെ നമ്പര്‍ ആയ 101-ലേക്ക് വിളി. അവിടെ തീയില്ല. സൗമ്യമായ മറുപടി. ആനയിടഞ്ഞാലും പോത്തുകുത്തിയാലും വഴിനീളെയുള്ള പട്ടികള്‍ കടിക്കാന്‍ വന്നാലും വിളിച്ചിട്ടു കാര്യമില്ല. അതിനുള്ള സംവിധാനമില്ലാത്തതുകൊണ്ടാണ്. സഹായിക്കാന്‍ പോയാലോ മൃഗത്തിന്റെ ഒപ്പം മേധാവികളുടേയും പണികിട്ടും! മുനിസിപ്പാലിറ്റിയുടെ നമ്പര്‍ തരാം. വിളിച്ചു നോക്ക്.

പിന്നെയും മുനിസിപ്പാലിറ്റി നമ്പരിലേക്ക്. ശ്രമിച്ചില്ലെന്നു പറയാന്‍ പാടില്ലല്ലോ? അവിടെ, ആരെടുക്കാന്‍.

ആവശ്യക്കാരനു ഔചിത്യമില്ലല്ലോ. ആലപ്പുഴ ജില്ലാ കളക്ടറെ വിളിച്ചു നോക്കിയാലോ. വിളിച്ചു. നമ്പര്‍ 9447129011. കാര്യം പറഞ്ഞു. ഉറക്കച്ചടവിലാണെന്നു തോന്നുന്നു. മുനിസിപ്പാലിറ്റയില്‍ പറ എന്നു ഒറ്റ വരി മറുപടി. ആവലാതി കേള്‍ക്കാന്‍ ഒട്ടും സമയമില്ല. ഫോണ്‍ ടപ്പ്!!!.

തെരുവുനായ് ശല്യ വാര്‍ത്ത മറ്റു മാധ്യമങ്ങളോടൊപ്പം 'നായ് ശല്യം പെരുകുന്നു' എന്ന തലക്കെട്ടില്‍ 2010 നവംബര്‍ ഒന്നിനു തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ പോസ്റ്റ് ചെയ്തു ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അയച്ചുകൊടുത്തിട്ടുള്ളതുമാണ്. അതൊക്കെ വായിച്ചു നടപടിയെടുക്കാന്‍ ആര്‍ക്കെവിടെ സമയം. എല്ലാവരും തിരക്കിലല്ലേ! പല പ്രാവശ്യം മുനിസിപ്പാലിറ്റിയില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ക്കു പരക്കെ പരാതിയുണ്ടെന്നു വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. (ആ വാര്‍ത്ത വായിക്കാം. ലിങ്ക്: http://thathampallyward.blogspot.com/2010/11/blog-post.html )

വോട്ടുമാത്രം ചെയ്യാന്‍ വിധിക്കപ്പെട്ട പാവം ജനങ്ങള്‍. എന്തിനാണ് മുനിസിപ്പാലിറ്റി? എന്തിനാണ് സര്‍ക്കാര്‍? എന്നു ചോദിച്ചുപോയാല്‍ ആരെ കുറ്റംപറയും?

5 comments:

  1. നിയമവശങ്ങളുടെ പേരു പറഞ്ഞ് അധികൃതര്‍ക്ക് പട്ടിപിടുത്ത കാര്യത്തില്‍ നിസംഗരായിരിക്കാം. ഗത്യന്തരമില്ലാതാകുമ്പോള്‍ സമാധാനകാംഷികളായ സാധാരണ ജനങ്ങള്‍ നിയന്ത്രണം വിട്ടാല്‍ അവരെ ആര്‍ക്കും തടയാനായെന്നു വരില്ല. ജനപ്രതിനിധികള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെങ്കില്‍ അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കരുത്. -ജോസഫ്

    ReplyDelete
  2. അത്യാവശ്യത്തിനു ആപത്ഘട്ടത്തില്‍ ആരെ വിളിച്ചാല്‍ കാര്യം നടക്കുമെന്നു പൊതുജനങ്ങള്‍ക്കറിയില്ല. വന്‍അപകടത്തില്‍ നിന്നു വഴിയാത്രക്കാരെ രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയ എനിക്കുണ്ടായ ഒരു അനുഭവം.

    ഞാന്‍ വണ്ടിയില്‍ വരുമ്പോഴാണ് വഴിയില്‍ ഇലക്ട്രിക് പോസ്റ്റില്‍ നിന്നു ലൈന്‍ പൊട്ടി അപകടകരമായ നിലയില്‍ കിടക്കുന്നതു കണ്ടത്. ലൈനിലൂടെ വൈദ്യുതി പ്രവഹിച്ചു കൊണ്ടിരിക്കുകയാണെന്നു തോന്നി. അതു കണ്ട ഉടനേ ബന്ധപ്പെട്ട ഓഫീസിലേക്ക് ഫോണില്‍ വിളിച്ചു. പല പ്രാവശ്യം വിളിച്ചിട്ടും എടുത്തില്ല.

    സമയം വൈകിക്കണ്ടല്ലോ എന്നു കരുതി ഉടനേ ഓഫിസിലേക്ക് നേരിട്ടു ചെന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല. എന്തു ചെയ്യണം എന്നറിയാതെ പോലീസിനെ വിളിച്ചു നോക്കി. ഇലക്ട്രിസിറ്റി ഓഫീസില്‍ പറയാനായിരുന്നു നിര്‍ദേശം. അവിടെ നിന്നാണ് വിളിക്കുന്നതെന്നു പറഞ്ഞപ്പോള്‍ മറുപടിയില്ല.

    ഏതായാലും മണിക്കൂറുകള്‍ക്കു ശേഷമാണ് ലൈന്‍ ഓഫാക്കിയത്. അപകടം ഉണ്ടാകുന്നതു വരെ അധികാരികള്‍ കാത്തിരിക്കുകയാണ് പതിവ്. ഇതിനൊക്കെ ഒരു നീക്കുപോക്ക് നമ്മുടെ നാട്ടില്‍ എന്നാണുണ്ടാകുക? പോസ്റ്റില്‍ കയറിയില്ലേലും കുറഞ്ഞ പക്ഷം പോലീസിനു സ്ഥലത്തെത്തി ആള്‍ക്കാര്‍ ലൈനിനടുത്തേക്കു പോകുന്നതു തടയുകയെങ്കിലും ചെയ്യാമായിരുന്നു. അത് അവരുടെ പണിയല്ലെന്നു പറഞ്ഞാലും നാട്ടുകാര്‍ അതു പ്രതീക്ഷിക്കുന്നു.- ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

    ReplyDelete
  3. ആലപ്പുഴ ജില്ലാ കളക്ടര്‍ എന്തിന് പട്ടിപിടിക്കാന്‍ ഇടപെടണം? കളക്ടറേറ്റ് വളപ്പില്‍ വന്‍ നായ്ക്കൂട്ടങ്ങള്‍ അലഞ്ഞുതിരിഞ്ഞിട്ടു പോലും അദ്ദേഹം ഇതുവരെ കണ്ടിട്ടില്ല! അതെങ്ങനാ.. കെട്ടിടത്തോടു ചേര്‍ത്തു വണ്ടി നിര്‍ത്തിക്കൊടുക്കും. നേരേ ഓഫീസിലേക്കു കയറാം. എന്തിന്, കളക്ടറുടെ കാറിനടിയില്‍ പോലും പട്ടികള്‍ കിടക്കും. അവയെ ഓടിക്കുന്നതു പോലുമില്ല. പിന്നാ..

    നാടുനീളെ പെരുകുന്ന തെരുവുനായ്ക്കൂട്ടം മാസങ്ങളായി കളക്ടറേറ്റ് കോമ്പൗണ്ടില്‍ എത്തുന്ന ഉദ്യോഗസ്ഥരേയും പൊതുജനങ്ങളേയും ആക്രമിച്ചിട്ടും ഭീതിവിതച്ചിട്ടും 'ഭരണകൂടം' അറിയുന്നില്ല. മൂക്കിനു താഴെ നടക്കുന്ന കാര്യങ്ങള്‍ അറിയാത്തവരാ പട്ടണത്തില്‍ ഇറങ്ങി വല്ലോരേം രക്ഷിക്കാനായി പട്ടിപിടിക്കാന്‍ പോകുന്നത്. പ്രത്യേകിച്ചും മനുഷ്യരേക്കാള്‍ വില പട്ടിയ്ക്കായ സ്ഥിതിക്ക്.

    നായ്ക്കളെ അമര്‍ച്ച ചെയ്യണമെന്നു ജീവനക്കാര്‍ക്കു ആവശ്യപ്പെടാം. വേണമെങ്കില്‍ സംഘടനാനേതാക്കള്‍ക്ക് പ്രസ്താവന പുറപ്പെടുവിക്കാം. അതല്ലേ നാട്ടുനടപ്പ്. കാര്യം നടക്കണമെന്നില്ലല്ലോ? പത്രത്തില്‍ പേരു വന്നാല്‍ പോരേ?

    ReplyDelete
  4. one question. Can't someone take a showel and kill it? That's what my father and his friends used to do when there were troubles in my place (Ranny) from infected dogs. Oru peppattiye thalli kollaan ithrayum perey vilikkano? Ithokkey thanne thaane cheyyaavunna kaaryangal alley? Peppatti ye konnathinu Alappuzha yil aarum Menaka Gandhiyod paraathi parayilla. Then if it is in weekdays, you can contact municipality and make arrangements to get rid of street dogs.

    ReplyDelete
  5. I mean 'shovel', not 'showel':).

    ReplyDelete