കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പു കമ്മീഷന് പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2011 ആരംഭിച്ചു.
2010 നവംബര്‍ നാലിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധപ്പെടുത്തും. പുതുതായി പേരു ചേര്‍ക്കുക, മറ്റു മണ്ഡലത്തിലേക്ക് പേരു മാറ്റുക, നിലവിലുള്ള പട്ടികയില്‍ നിന്ന് അനര്‍ഹരായവരുടെ പേരു നീക്കം ചെയ്യുക, വോട്ടര്‍പട്ടികയില്‍ കടന്നു കൂടിയ തെറ്റുകള്‍ തിരുത്തുക, മണ്ഡലത്തിലെ ഒരു ബൂത്തില്‍ നിന്നും മറ്റൊരു ബൂത്തിലേക്കു പേരു മാറ്റുക തുടങ്ങിയ നടപടികള്‍ക്ക് അവസരമുണ്ട്.
ബന്ധപ്പെട്ട താലൂക്ക്/വില്ലേജ് ഓഫീസുകളിലും വോട്ടര്‍മാരുടെ സൗകര്യാര്‍ഥം പ്രത്യേക ദിവസങ്ങളില്‍ പോളിംഗ് ബൂത്തുകളിലും ഇതിനായുള്ള അപക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ceo.kerala.gov.in എന്ന കേരള ചീഫ് ഇലക്ട്രറല്‍ ഓഫീസറുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പു വേളയില്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്ന പലര്‍ക്കും വോട്ടവകാശം പല കാരണങ്ങളാല്‍ അവസാനനിമിഷം നിഷേധിക്കപ്പെട്ടതായി തത്തംപള്ളിയില്‍ ഉള്‍പ്പടെ പരാതി ഉയര്‍ന്നിരുന്നു.
No comments:
Post a Comment