തത്തംപള്ളി വാര്‍ഡിലെ റോഡുകളില്‍ തെരുവു നായ് ശല്യം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. പല പ്രാവശ്യം മുനിസിപ്പാലിറ്റിയില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ക്കു പരക്കെ പരാതി.
റോഡിലെ നായ്ശല്യം ഇപ്പോള്‍ പലപ്പോഴും വീടുകളിലേക്കും കടന്നുകയറുന്നു. വീടുകളുടെ മുന്നില്‍ സൂക്ഷിക്കുന്ന ചെരുപ്പുകളും മറ്റും കടിച്ചു നശിപ്പിക്കുന്നുമുണ്ട്. വഴിവക്കില്‍ കുന്നുകൂട്ടുന്ന കുപ്പകള്‍ കാരണമാണ് നായ്ക്കള്‍ പെറ്റുപെരുകുന്നത് എന്നാണ് സൂചന. പലപ്പോഴും അഞ്ചും ആറും നായ്ക്കളുള്ള സംഘങ്ങളെയാണ് റോഡില്‍ കാണുന്നത്. രാത്രിയിലും പുലര്‍ച്ചയും ഇത്തരം നായ്സംഘങ്ങള് വഴിയാത്രക്കാര്‍ക്ക് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
അലഞ്ഞു തിരിയുന്ന നായ്ക്കള്‍ക്ക് പേവിഷബാധയുണ്ടാകാനുള്ള സാധ്യത ഏറെയാണ്. നാടിന്റെ പലഭാഗത്തും പേപ്പട്ടി കടിച്ച് അനേകം മനുഷ്യരും മൃഗങ്ങളും ദുരിതത്തിലായത് അറിയാവുന്ന അധികൃതരാണ് നിഷ്ക്രിയരായിരിക്കുന്നത്.
No comments:
Post a Comment