സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Friday, November 5, 2010

മാവുകളില്‍ കീടശല്യം

ഴിഞ്ഞ കുറേ വര്‍ഷങ്ങളായി തത്തംപള്ളി പ്രദേശത്തെ വീട്ടുമാവുകളില്‍ പ്രാണി, കീടശല്യം അമിതമാകുന്നു. മാങ്ങ മൂക്കുന്നതിനു മുന്‍പുതന്നെ മഞ്ഞപ്പു ബാധിച്ച് ഞെട്ടറ്റു വീഴുന്നതും വിളഞ്ഞു വരുമ്പോഴേക്കും മാമ്പഴത്തിനകത്ത് പുഴുവാകുന്നതുമാണ് പ്രധാന ലക്ഷണം. പല മാവുകളിലും ഇലകള്‍ മുരടിക്കുകയും ചെയ്യുന്നു. ഇതുമൂലം വന്‍തോതിലാണ് വിളനഷ്ടമുണ്ടാകുന്നത്.

കീടശല്യം ഒഴിവാക്കുന്നതിന് ഒരു പ്രദേശത്തു മുഴുവന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മാവുകളില്‍ വിഷപ്രയോഗം നടത്തുന്നതു കൂടാതെ കീടങ്ങളെ ആകര്‍ഷിക്കുന്ന കെണികളും ഇതിന് വ്യാപകമായി ഉപയോഗിക്കേണ്ടതുണ്ട്. ഓരോ വീട്ടുകാര്‍ക്കും ഇതു സ്വന്തമായി ചെയ്യുക പ്രയാസമായതുകൊണ്ടും അതുകൊണ്ട് അത്ര പ്രയോജനമില്ലാത്തതു കൊണ്ടും കൃഷി വകുപ്പുമായി ചേര്‍ന്ന് മുനിസിപ്പാലിറ്റി മാവുസംരക്ഷണത്തിന് പ്രത്യേക സമഗ്ര പദ്ധതി ആവിഷ്‌കരിച്ച് കേരളത്തിനു മാതൃകയാകണം. വര്‍ഷം മുഴുവന്‍ തുടരുന്ന പദ്ധതിയാണ് ആവശ്യം.

1 comment:

  1. മാവുകള്‍ക്കു പ്രത്യേക ശ്രദ്ധനല്കണം

    ആലപ്പുഴ പട്ടണത്തിലെ തത്തംപള്ളി വാര്‍ഡില്‍ മാവുകളെ സംരക്ഷിക്കാന്‍ നടപടി വേണം എന്ന തത്തംപള്ളി വാര്‍ഡ് ബ്ലോഗിലെ ആവശ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ പട്ടണത്തിലും ഇങ്ങനെ ഓരോ വാര്‍ഡിലെങ്കിലും മാവുകള്‍ക്കു പ്രത്യേക ശ്രദ്ധ നല്കി കീട-രോഗ ശല്യം ഒഴിവാക്കി പരിചരിച്ചാല്‍ തന്നെ കേരളത്തിലെ മാങ്ങയുടെ ഉത്പാദനം പതിമടങ്ങാകും.

    പന്നിയൂരിലെ കണ്ണൂര്‍ കൃഷി വിജ്ഞാനകേന്ദ്രം കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ മാവ് ഗ്രാമം പദ്ധതി വിജയമായതിനെത്തുടര്‍ന്ന് ഈ വര്‍ഷവും തുടരാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. മലയോര മേഖലകളില്‍ കമുകുകള്‍ക്ക് മഞ്ഞളിപ്പ് രോഗം ബാധിച്ച് ഏക്കര്‍ കണക്കിന് കമുക് നശിച്ച കര്‍ഷകരെ മാവ് കൃഷി രംഗത്തേക്ക് കൊണ്ടുവരാനുള്ള ഉദ്ദേശ്യത്തോടെയാണ് മാവ് ഗ്രാമം പദ്ധതി ആരംഭിച്ചത്. 35,000 തൈകളാണ് കര്‍ഷകര്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തത്. പദ്ധതിയെകുറിച്ച് കേട്ടറിഞ്ഞ് നിരവധി സന്നദ്ധസംഘടനകള്‍ മുന്നോട്ടുവന്നതോടെ മാവ് കൃഷി രംഗത്ത് വന്‍കുതിച്ചു ചാട്ടമാണുണ്ടായത്.

    തിരുമേനി, താബോര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മാവിന്‍തോട്ടങ്ങള്‍ തന്നെ രൂപപ്പെട്ടു. മാവ് കൃഷി ഏറ്റവും ലാഭകരമായി നടത്തുന്ന പാലക്കാട് ജില്ലയിലെ മുതലമടയില്‍ നിന്നുള്ള വിജയഗാഥകള്‍ മാതൃകയാക്കിയാണ് കണ്ണൂരിലെ മലയോര ഗ്രാമങ്ങളിലും മാമ്പഴകൃഷിക്ക് വന്‍സാധ്യതയുണെ്ടന്ന് അധികൃതര്‍ തിരിച്ചറിഞ്ഞത്. മുതലമടയിലെ കര്‍ഷകരെ കൃഷി വിജ്ഞാന കേന്ദ്രത്തിലേക്ക് ക്ഷണിച്ചു കൊണ്ടുവന്ന് ഇവിടെയുള്ള കര്‍ഷകര്‍ക്ക് മാവ് കൃഷിയില്‍ പരിശീലനവും നല്കിയിരുന്നു.

    ഈ വര്‍ഷം 20,000 തൈകള്‍ മാവ് ഗ്രാമം പദ്ധതി മുഖേന വിതരണം ചെയ്യാനായി തയാറാക്കി വച്ചിട്ടുണ്ടെന്നാണ് കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. അബ്ദുള്‍കരീം വ്യക്തമാക്കിയിട്ടുള്ളത്.

    കണ്ണൂര്‍ ജില്ലയില്‍ കുറ്റിയാട്ടൂര്‍, മയ്യില്‍ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിലാണ് പരമ്പരാഗത മാവ് കൃഷിയുള്ളത്്. ഇത്തവണ മാവ് ഗ്രാമം പദ്ധതിയില്‍ കുറ്റിയാട്ടൂര്‍ ഇനം മാവുകളുടെ ഒട്ടുതൈകള്‍ കൂടുതലായി തയാറാക്കിയിട്ടുണ്ട്. രണ്ടുവര്‍ഷം കൊണ്ട് ഇവ വിളവ് നല്കിത്തുുടങ്ങുമെന്നാണ് ഫാം മാനേജര്‍ എം.വി പ്രേമരാജന്റെ പ്രതീക്ഷ.

    കുറ്റിയാട്ടൂര്‍ ഇനങ്ങള്‍ കൂടാതെ ബങ്കരപ്പള്ളി, അല്‍ഫോന്‍സ, സിന്ദൂരം, ഉദാത്ത്്്, കര്‍പ്പൂരം, നടശാല, കാലപ്പാടി, മല്‍ഗോവ, നീലം, കിളിച്ചുണ്ടന്‍, ഫിറാങ്കിലഡുവ എന്നീ 11 ഇനങ്ങള്‍ കൂടി വിതരണത്തിനുണ്ട്.

    അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കണ്ണൂര്‍ ജില്ലയില്‍ മാമ്പഴ ഉത്പാദനരംഗത്ത് വന്‍വിപ്ലവം തന്നെ നടക്കുമെന്നാണ് അധികൃതര്‍ പറയുന്നു. ഇതോടനുബന്ധിച്ച് മാമ്പഴ അധിഷ്ഠിത വ്യവസായങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. മാമ്പഴത്തില്‍ നിന്നും വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കപ്പെടുന്നതോടെ മാവ് കൃഷിക്കാര്‍ക്ക് വന്‍ലാഭം തന്നെ ഈ കൃഷിയിലൂടെ നേടിയെടുക്കാന്‍ കഴിയും. മാവിന്‍തൈകള്‍ ലഭിക്കുന്നത് സംബന്ധിച്ച് 0460 2226087 എന്ന നമ്പറില്‍ കര്‍ഷകര്‍ക്ക് ബന്ധപ്പെടാം.

    തത്തംപള്ളി വാര്‍ഡിലും അധികൃതര്‍ ഇത്തരത്തില്‍ താത്പര്യമെടുത്താല്‍ പട്ടണത്തില്‍ വന്‍മാറ്റമായിരിക്കും ഉണ്ടാകുക. എല്ലാ വീട്ടുകാര്‍ക്കും താത്പര്യമുള്ള വിഷയവുമായിരിക്കും ഇത്. അതിനു കൃഷിഭവന്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ വീട്ടുമുറ്റങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ട്.

    -ദേവസ്യ ജോസഫ്

    ReplyDelete