
ഇനി പ്രതിപക്ഷവും ഭരണപക്ഷവുമില്ലെന്നും ഒരുമിച്ചു പട്ടണത്തിന്റെ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കണമെന്നും മേഴ്‌സി അഭ്യര്‍ഥിച്ചു.
എല്ലാ വാര്‍ഡുകളുടേയും വികസനത്തിനായി ഒന്നിച്ചു കൈകോര്‍ക്കണമെന്നും രാഷ്ട്രീയവ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കണമെന്നും വൈസ് ചെയര്‍മാന്‍ ബി.അന്‍സാരി (എല്‍ഡിഎഫ്-സിപിഐ).
പട്ടണത്തിന്റെ വികസന കാര്യങ്ങളില്‍ പ്രതിപക്ഷമായ യുഡിഎഫിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നു കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് തോമസ് ജോസഫിന്റെ ഉറപ്പ്.
ആലപ്പുഴ നഗരസഭയുടെ അധ്യക്ഷസ്ഥാനത്ത് 23-ാമത്തെയാളാണ് മേഴ്‌സി. നാലാമത്തെ വനിതാസാരഥി. ഇപ്രാവശ്യം വനിതാസംവരണമായിരുന്നു. 35 വര്‍ഷം അധ്യാപിക. 2006-ല്‍ ആലപ്പുഴ എസ്.ഡി.വി.ജെ.ബി സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപികയായിട്ടാണ് വിരമിച്ചത്. ആറാട്ടുവഴി വാര്‍ഡില്‍ താമസിക്കുന്നു.
No comments:
Post a Comment