ഇടവഴികളിലെ വൈദ്യുത പോസ്റ്റുകളില്‍ എല്ലാം വഴിവിളക്ക് സ്ഥാപിക്കണമെന്ന് ആവശ്യം. തത്തംപളളിയില് ഇപ്പോഴും പലയിടങ്ങളിലും സ്ട്രീറ്റ് ലൈറ്റുകളില്ല. നേരത്തേയുണ്ടായിരുന്ന ലൈറ്റുകള്‍ ചിലയിടങ്ങളില്‍ കാണാനുമില്ല.
ലൈറ്റുകള്‍ സ്ഥാപിക്കേണ്ടതും കേടായാല്‍ മാറ്റിയിടേണ്ടതും മുനിസിപ്പാലിറ്റിയുടെ ചുമതലയാണ്. ഉള്ള സ്ട്രീറ്റ് ലൈറ്റുകള്‍ കത്താതിരുന്നാല്‍ വിദ്യുച്ഛക്തി ഓഫീസില്‍ പരാതി പോലും സ്വീകരിക്കില്ല. അതെല്ലാം മുനിസിപ്പാലിറ്റിയുടെ ചുമതലയാണെന്നാണ് മറുപടി കിട്ടുക.
രാത്രിയില്‍ വഴിയില്‍ പ്രകാശമില്ലാത്തതു മൂലം വഴിയാത്രക്കാര്‍ ഏറെ ക്ലേശിക്കുന്നു. ഇരുട്ടായാല്‍ മദ്യപാനസംഘങ്ങളും പിടിച്ചുപറിക്കാരും ഇടവഴികള്‍ താവളമാക്കുന്നത് പതിവുമാണ്. സ്ത്രീകള്‍ അടക്കം മറ്റു സ്ഥലങ്ങളില്‍ നിന്നു ജോലികഴിഞ്ഞെത്തുന്നവര്‍ രാത്രിയോടെയായിരിക്കും എത്തുക. സാമൂഹ്യവിരുദ്ധ പ്രവൃത്തികളെ ഒരളവു വരെ തടയാന്‍ വഴിവിളക്കുകള്‍ പ്രകാശിപ്പിച്ചാല്‍ കഴിയും.
No comments:
Post a Comment