ആലപ്പുഴ നഗരത്തില്‍ തെരുവുനായ്ക്കളുടെ ശല്യമേറിയിട്ടും നടപടിയില്ലെന്നു മലയാള മനോരമ. തത്തംപള്ളിയില്‍ 2010 നവംബര്‍ ഏഴിനു ഭീഷണിയായ പേപ്പട്ടിയെക്കുറിച്ചുള്ള വാര്‍ത്തയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
നായ്ക്കള്‍ പൊതുനിരത്തും ഇടവഴികളും അടക്കിവാഴുമ്പോള്‍ ആരോട് പരാതി പറയണമെന്നറിയാതെ നട്ടം തിരിയുകയാണ് നാട്ടുകാര്‍. തത്തംപള്ളില്‍ പേപ്പട്ടി നാട്ടുകാരെ ഭീതിയിലാഴ്ത്തിയപ്പോള്‍ നാട്ടുകാര്‍ പലരേയും ഫോണില്‍ വിളിച്ചെങ്കിലും എല്ലാവരും തലയൂരിയതായി പത്രം വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
'നായ്ഭീതിയില് ആലപ്പുഴ' എന്ന തലക്കെട്ടിലുള്ള മലയാള മനോരമ കോട്ടയം എഡിഷന് 2010 നവംബര്‍ എട്ട് തിങ്കള്‍ രണ്ടാം പേജിലുള്ള വാര്‍ത്തയോടൊപ്പം 'പരാതി എവിടെ പറയണം' എന്ന ബോക്സ് വാര്‍ത്തയും വീടിന്റെ ഗേറ്റിനു മുന്നില്‍ വഴിയാത്രക്കാരെ ഭീതിയിലാഴ്ത്തി നിലയുറപ്പിച്ച പേപ്പട്ടിയുടെ ഫോട്ടോയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
No comments:
Post a Comment