തത്തംപള്ളി പ്രദേശത്തെ കൊതുകു ശല്യം ഒഴിവാക്കാന്‍ സമഗ്രമായ പദ്ധതി വേണമെന്ന് ആവശ്യമുയരുന്നു. ജനങ്ങളും മുനിസിപ്പാലിറ്റിയും സംയുക്തമായി പരിശ്രമിച്ചാലേ നിലനില്ക്കുന്ന ഫലം കണ്ടെത്തൂ.
മുനിസിപ്പാലിറ്റിയില്‍ നിന്നു വല്ലപ്പോഴും വീടുകളില്‍ എത്തുന്ന മരുന്നുതളിക്കാര്‍ സ്‌പ്രേ ചെയ്യുന്ന ദ്രാവകം മാത്രമാണ് ഇപ്പോള്‍ മുനിസിപ്പാലിറ്റിയുടെ വക കൊതുകു നിയന്ത്രണ മാര്‍ഗമായിട്ടുള്ളത്. അത് അത്ര ഫലപ്രദമല്ല.
വീടുകളുടെ ചുറ്റുപാടുമുള്ള വളപ്പിലും പൊതുസ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടന്നു മലിനമായി കൊതുകിനു മുട്ടയിട്ടു പെരുകാനുള്ള അവസരം ഇല്ലാതാക്കുകയാണ് പൊതുജനങ്ങള്‍ ഒത്തൊരുമിച്ചു ചെയ്യേണ്ടത്. പാത്രങ്ങള്‍, ചിരട്ടകള്‍, ടയറുകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിക്കിടന്നാല്‍ അതില്‍ അതിവേഗം കൂത്താടികള്‍ പെരുകും. അതിനാല്‍ അവയിലെ വെള്ളം നിരന്തരം നീക്കം ചെയ്തു വൃത്തിയാക്കണം. ഒപ്പം കുറ്റിക്കാടുകള്‍ വെട്ടിത്തെളിക്കുകയും മാലിന്യങ്ങള്‍ കിടന്ന് അഴുകാന്‍ അനുവദിക്കാതെ കുഴിച്ചുമൂടുകയും വേണം.
കൊതുകുകള്‍ ധാരാളമായി പെരുകുന്നുവെന്നു കരുതുന്ന സെപ്റ്റിക് ടാങ്കുകളുടെ പുറത്തേക്കുള്ള പെപ്പുകള്‍ക്ക് നെറ്റ് ഘടിപ്പിക്കണം. അതിനു സന്നദ്ധ സംഘടനകള്‍ മുന്‍കൈയെടുക്കണം. കൂടാതെ മുനിസിപ്പാലിറ്റി കൊതുകുനശീകരണത്തിനായി കൊതുകുനാശിനി സ്‌പ്രേയിംഗ്, ഫോഗിംഗ് എന്നിവ സ്ഥിരമായി നടത്തുകയും കാണകളില്‍ മലിനജലം കെട്ടിക്കിടക്കാത്ത വിധത്തില്‍ ശുചീകരിച്ച് ഒഴുക്ക് ഉറപ്പാക്കുകയും വേണം.
No comments:
Post a Comment