ആലപ്പുഴ ബോട്ട് ജെട്ടിയോടു ചേര്‍ന്നുള്ള ഗോവണിപ്പാലത്തിനു തൊട്ടു പടിഞ്ഞാറു വശം ചേര്‍ന്ന് വലിയ മോട്ടോര്‍ വാഹനങ്ങള്‍ക്കു യാത്രചെയ്യാന്‍ പറ്റിയ വീതിയില്‍ പഴവങ്ങാടി റോഡിലേക്ക് പാലം നിര്‍മിക്കണമെന്ന് ആവശ്യം. ഗോവണിപ്പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതിനാല്‍ കാല്‍നടക്കാര്‍ക്ക് അപകടമുണ്ടാകുന്ന രീതിയില്‍ ദ്രവിക്കുമ്പോള്‍ മാത്രമാണ് അധികൃതര്‍ രംഗത്തിറങ്ങുക. വാടക്കനാല്‍ വടക്കും തെക്കും റോഡുകളെ ബന്ധിപ്പിച്ചുള്ളതാണ് അഞ്ചു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഗോവണിപ്പാലം.
തത്തംപള്ളിയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ഇങ്ങനെയൊരു പുതിയ പാലം നിര്‍മിച്ചാല്‍ യാത്രാസൗകര്യം കൂടും. നൂറുകണക്കിനു കുട്ടികള്‍ ഉള്‍പ്പടെയുള്ളവരാണ് ദിവസേന ഗോവണിപ്പാലം കയറിയിറങ്ങുന്നത്.വാഹനങ്ങളില്‍ തെക്കോട്ടു പോകേണ്ടവര്‍ ഇപ്പോള്‍ ജില്ലാക്കോടതി പാലം വഴിയാണ് പോകുന്നത്. ആറു റോഡുകള്‍ ചേരുന്ന ജില്ലാക്കോടതി പാലത്തില്‍ സദാസമയവും ഗതാഗതക്കുരുക്കാണുതാനും. അതിനു കുറവു വരുത്താന്‍ പുതിയ പാലത്തിനാകും.
No comments:
Post a Comment