സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Friday, April 29, 2011

കുളങ്ങള്‍ നിലനിര്‍ത്തണം, ഉടമകള്‍ക്ക് വരുമാന മാര്‍ഗമാക്കണം

ര്‍ഷങ്ങള്‍ക്കു മുന്‍പ് കുളങ്ങളും ചാലുകളും നിറഞ്ഞ പ്രദേശമായിരുന്നു തത്തംപള്ളി. ജലസേചനാവശ്യങ്ങള്‍ക്കാണ് അവ പ്രധാനമായും ഉപയോഗിച്ചിരുന്നത്. മഴക്കാലമാകുമ്പോള്‍ കുളങ്ങള്‍ പൊട്ടിയൊഴുകി വെള്ളം വഴികളിലൂടെ ഒഴുകുമ്പോള്‍ അതില്‍ ധാരാളം മത്സ്യങ്ങളും കാണുമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ കുളങ്ങളില്‍ മഹാഭൂരിപക്ഷവും നികത്തിക്കഴിഞ്ഞു. ഉള്ളതാകട്ടെ പരിപാലിക്കാതെ അഴുക്കു വെള്ളം കെട്ടിക്കിടന്ന് മലീമസമായിരിക്കും. ഇലകളും ചുള്ളികളും മാലിന്യവും കൊണ്ടിടാന്‍ കുളങ്ങളെയാണ് മിക്കവരും ആശ്രയിക്കുന്നത് ഇപ്പോള്‍! കൊതുകുകളാണ് അതില്‍ നിന്ന് പ്രധാനമായും പുറത്തുവരുന്നത്.

ഉള്ള കുളങ്ങള്‍ ഉപകാരപ്രദമായി നിലനിര്‍ത്താനുള്ള പ്രോത്സാഹനം ജനങ്ങള്‍ക്ക് അധികൃതര്‍ നല്കുകയാണ് വേണ്ടത്. വര്‍ഷാവര്‍ഷം കുളത്തിനു ചുറ്റും മണ്ണു വെട്ടിയൊരുക്കാനും ചെളി നീക്കാനും വെള്ളം തേകാനും ധനസഹായം എത്തിക്കണം. അല്ലെങ്കില്‍ എല്ലാ കുളങ്ങളും താമസിയാതെ നികന്നു പോകും. കൃഷി നനയ്ക്കാന്‍ എന്നതിനുപരി കുളങ്ങളില്‍ മീന്‍ വളര്‍ത്താനും താമര വളര്‍ത്താനും പ്രയോജനപ്പെടുത്തണം. അപ്പോള്‍ കുളങ്ങളുടെ ഉടമകള്‍ക്ക് വരുമാനമാര്‍ഗവുമാകും. കുളങ്ങളില്‍ മീനുകളെ വളര്‍ത്തിയാല്‍ അവ കൊതുകു കൂത്താടികളെ ഭക്ഷിച്ചു കൊള്ളും. പെരുകുന്ന കൊതുകുശല്യം ഒരു പരിധിവരെ അതുമൂലം നിയന്ത്രിക്കാനും സാധിക്കും.ചൊരിമണല്‍ പ്രദേശമായ തത്തംപള്ളിയിലെ ഭൂഗര്‍ഭജല സംപുഷ്ടി നിലനിര്‍ത്താന്‍ കുളങ്ങള്‍ക്ക് മുന്‍കാലത്ത് വലിയ പങ്കുണ്ടായിരുന്നു.

1 comment:

  1. പൊതുകുളങ്ങളില്‍ മത്സ്യങ്ങളെ നിക്ഷേപിക്കാന്‍ നിര്‍ദേശം

    കൊതുകു കൂത്താടികളെ ഭക്ഷിക്കുന്ന ഗപ്പി, തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളെ പൊതു കുളങ്ങളില്‍ നിക്ഷേപിക്കുന്നതിനുള്ള പദ്ധതി തയാറാക്കാന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ പി.വേണുഗോപാല്‍ ഫിഷറീസ് വകുപ്പിനു 2011 ഏപ്രില്‍ 30-നു നിര്‍ദേശം നല്കി. ഫിഷറീസ് കോളജുമായി ബന്ധപ്പെട്ടു രണ്ടു ദിവസത്തിനകം പദ്ധതി തയാറാക്കണം. കൊതുകു മൂലം പകരുന്ന പകര്‍ച്ചവ്യാധികള്‍ പട്ടണത്തില്‍ പടരുന്ന സാഹചര്യത്തിലാണിത്. (വിവിധ പത്രവാര്‍ത്തകളില്‍ നിന്ന്). തത്തംപള്ളി വാര്‍ഡില്‍ ഇതു സംബന്ധിച്ച നിര്‍ദേശം വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ തീരുമാനമെടുത്തിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ് - സതീഷ്‌

    ReplyDelete