സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Tuesday, April 12, 2011

നാടു നന്നാക്കുന്നതിന്റെ ഭാഗമായി ആദ്യം ഭിത്തികള്‍ വൃത്തിയാക്കുക

തിമൂന്നാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണം അവസാനിച്ച് നാളെ (2011 ഏപ്രില്‍ 13 ബുധന്‍) വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലേക്ക്. ഏതായാലും ഫലപ്രഖ്യാപനത്തിന് ഒരു മാസം കൂടിയുണ്ട്. ഇനിയാണ് സ്ഥാനാര്‍ഥികളും അവരുടെ പ്രവര്‍ത്തകരും ആര്‍ജവത്തോടെ ഒരു കാര്യം ചെയ്യേണ്ടത്. പ്രചാരണാര്‍ഥം സ്വകാര്യ മതിലുകളില്‍ പതിച്ചിട്ടുള്ള പോസ്റ്ററുകളും ചുവരെഴുത്തുകളും വഴിനീളെ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും ബാനറുകളും കൊടികളും തോരണങ്ങളും എല്ലാം നീക്കം ചെയ്ത് സ്ഥലങ്ങള്‍ വൃത്തിയാക്കി മാതൃക കാട്ടണം. ഏതായാലും ഒരു കാലത്തും അതാരും ചെയ്തു കണ്ടിട്ടില്ല.

പട്ടണം മനോഹരമായി നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കടമയുണ്ട്. നാടു നന്നാക്കുന്നതിന്റെ ഭാഗമായി ആദ്യം വൃത്തികേടാക്കിയ ഭിത്തികള്‍ വൃത്തിയാക്കുന്ന ഏര്‍പ്പാടിന്റെ തുടക്കം തത്തംപള്ളി വാര്‍ഡില്‍ നിന്നാകട്ടെ.

മറ്റുള്ളവരുടെ ഭിത്തികള്‍ വൃത്തികേടാക്കി വയ്ക്കുന്നവര്‍ അവര്‍ക്കു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുമെന്നു ഉറപ്പിക്കുക വയ്യ എന്നു നാട്ടുകാര്‍ പറയുന്നു. ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നറിഞ്ഞിട്ടും ഇലക്ട്രിക് പോസ്റ്റുകളിലടക്കമുള്ള പൊതുസ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. നിരോധനം മറികടന്നു പതിച്ചിട്ടുള്ളവ പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു തന്നെ ഇലക്ഷന്‍ ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ കറുത്ത ചായമടിച്ചു മറച്ചതും നോക്കുകുത്തികളായി കാണാം. അതിനുള്ള അവസരം നല്കിയവര്‍ പൊതുജനങ്ങള്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് എങ്ങനെ പറയാനാകും?

കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പു കാലത്തു പതിച്ച പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് 'പോസ്റ്ററുകള്‍ നീക്കം ചെയ്യണം' എന്ന തലക്കെട്ടിലുള്ള പോസ്റ്റില്‍ 2011 ഒക്ടോബര്‍ 28-ന് ആവശ്യപ്പെട്ടിരുന്നു. (ആ പോസ്റ്റ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) അതും ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. പലയിടങ്ങളിലും മതിലുകളുടെ ഉടമകള്‍ക്കു പോലും അവ സ്വയം വൃത്തിയാക്കാന്‍ ഭയമുണ്ട്. കാരണം പോസ്റ്ററുകള്‍ ഒട്ടിച്ച പാര്‍ട്ടിക്കാര്‍ അവര്‍ക്കെതിരേയുള്ള നീക്കമായി സ്വയം തീരുമാനിച്ച് ഉടമകള്‍ക്കെതിരെ ഭീഷണിയുയര്‍ത്തിയ മുന്‍ സംഭവങ്ങളുള്ളതു കൊണ്ടാണത്.

സ്വകാര്യ വസ്തുക്കളില്‍ ഉടമകളുടെ രേഖാമൂലമുള്ള അനുമതി നേടിയ ശേഷമായിരിക്കണം പോസ്റ്റര്‍ പതിക്കലും മറ്റും. എന്നാല്‍ സാമാന്യ മര്യാദയ്ക്ക് ഒന്നു ചോദിക്കുക പോലും ചെയ്യാതെയാണ് വിവിധ പാര്‍ട്ടികളില്‍പ്പെട്ട സ്ഥാനാര്‍ഥികളുടെ പ്രചാരണ വസ്തുക്കള്‍ സ്ഥാപിച്ചിട്ടുള്ളതെന്നാണ് പൊതുവേയുള്ള പരാതി. 

1 comment:

  1. വോട്ട് ചോദിക്കുമ്പോള്‍ തിരിച്ചറിഞ്ഞത് വികസനദാഹം

    ആലപ്പുഴ: തിരഞ്ഞെടുപ്പ് പര്യടനത്തിനിടയില്‍ മണ്ഡലത്തിലൂടെ നടന്നപ്പോഴാണ് സ്ഥാനാര്‍ത്ഥികള്‍ യഥാര്‍ത്ഥ വികസനപ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞത്. നിവേദനമായും വാഗ്ദാനമായും പ്രദേശത്തുള്ളവര്‍ ഉയര്‍ത്തിയ പല പ്രശ്‌നങ്ങളിലും കഴമ്പുണ്ടെന്ന് സ്ഥാനാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞുവെന്ന് മാതൃഭൂമി. (2011 ഏപ്രില്‍ 18 തിങ്കള്‍)

    കഴിഞ്ഞ ഒരുമാസത്തെ നിരന്തര പര്യടനത്തിനിടയില്‍ ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിന്റെ മനസ്സില്‍, ബജറ്റില്‍ പ്രഖ്യാപിച്ച ആലപ്പുഴയിലെ പദ്ധതികള്‍ ഉടന്‍ നടപ്പാക്കണമെന്ന ചിന്തയാണ് ഉണ്ടായത്.

    ആലപ്പുഴ നഗരത്തിന്റെ ഐശ്വര്യത്തിന് അടിത്തറയായി കനാല്‍ ശുചീകരണം ഉടന്‍ നടപ്പിലാക്കണം. കടലില്‍നിന്ന് ഉപ്പുവെള്ളം കയറ്റിയിറക്കിവിടുന്നതിനുള്ള പദ്ധതിക്ക് ബജറ്റില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. മറ്റൊന്ന് നഗരത്തിലെ ഗതാഗതക്കുരുക്കിന് ചെറിയ ആശ്വാസമാകുന്ന ഇരുമ്പുപാലം നവീകരണം, ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും വിധം ആലപ്പുഴ കിഴക്കന്‍ ബൈപ്പാസ് നിര്‍മ്മാണം എന്നിവ പ്രവര്‍ത്തികമാക്കാന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപടി സ്വീകരിക്കും. ഇരുമ്പു പാലം നവീകരണത്തിന് ടെന്‍ഡര്‍ ആയി. ബാക്കിയുള്ള പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍കൂടി സ്ഥാനമൊഴിയും മുമ്പ് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ഹൗസ്‌ബോട്ട് മാലിന്യസംസ്‌കരണത്തിനുള്ള ട്രീറ്റ്‌മെന്റ്പ്ലാന്റ് നിര്‍മ്മാണവും ഉടന്‍ വേണമെന്ന് മന്ത്രി ആഗ്രഹിക്കുന്നു.

    ആലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.ജെ.മാത്യുവിന്റെ മനസ്സില്‍ കുടിവെള്ള വിതരണ പദ്ധതിയുടെ പൂര്‍ത്തീകരണമാണ് മുഖ്യമായും ഉള്ളത്. ടൂറിസം വികസനത്തിലൂടെയുള്ള പദ്ധതികളും വേണമെന്ന് മാത്യു ആഗ്രഹിക്കുന്നു.

    ReplyDelete