സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Wednesday, November 9, 2011

സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചു പണപ്പിരിവു നടത്തിയാല്‍ കര്‍ശന നടപടി

സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചുള്ള പണപ്പിരിവു കേരളത്തില്‍ നിരോധിച്ചിട്ടുണ്ടെന്നു സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പു സെക്രട്ടറി. കൃത്യമായ വിവരം ശ്രദ്ധയില്‍പ്പെടുത്തിയാല്‍ അത്തരം സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്നും വിദ്യാര്‍ഥികളിലൂടെയും സ്‌കൂള്‍ അധികൃതരുടെ അറിവോടെയും നേതൃത്വത്തിലും വിവിധ തരത്തിലുള്ള പണപ്പിരിവുകള്‍ നടത്തിവരുന്നുണ്ടെന്നു വ്യാപകമായ പരാതി നിലനില്ക്കുന്ന സാഹചര്യത്തിലാണ് പിരിവു നിരോധിക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചത്. എന്നാല്‍ സ്‌കൂള്‍ യുവജനോത്സവം, സ്‌കൂള്‍ സ്‌പോര്‍ട്‌സ് എന്നിവയ്ക്ക് വിദ്യാര്‍ഥികളില്‍ നിന്നു ഫീസ് ശേഖരിക്കുന്നുണ്ടെന്നും എന്നാല്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് പിരിക്കുന്നില്ലെന്നുമാണ് സെക്രട്ടറി 2011 ഒക്ടോബര്‍ 24-നു നല്കിയ മറുപടിയിലുള്ളത്.

കലാ-കായിക മത്സരങ്ങള്‍ക്കും യുവജനോത്സവങ്ങള്‍ക്കും ചില ധര്‍മ്മസ്ഥാപനങ്ങള്‍ക്കും ദാനശീലം വളര്‍ത്താന്‍ എന്ന പേരിലും ഒക്കെയാണ് ഇത്തരം പിരിവുകള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചു വ്യാപകമായി നടത്തുന്നത്. വിവിധ പരിപാടികളുടെ ധനശേഖരണാര്‍ഥം കൂപ്പണുകള്‍, ഭാഗ്യക്കുറികള്‍, കാര്‍ഡുകള്‍, ലഘുലേഖകള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുകയാണ് പതിവ്.

തുടര്‍ന്നു വിദ്യാര്‍ഥികള്‍ക്ക് വഴി നീളെ നടന്നു യാചന നടത്തി പണം പിരിക്കേണ്ട ഗതികേടാണുണ്ടാകുന്നത്. കൂടാതെ പണപ്പിരിവിനു പരിചയമില്ലാത്ത സ്ഥലങ്ങളില്‍ ചെല്ലുന്ന വിദ്യാര്‍ഥികള്‍ പല വിധത്തിലുള്ള ചൂഷണത്തിനും വിധേയരാകുവാന്‍ സാധ്യതയുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചുള്ള ഇത്തരം പിരിവുകള്‍ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കാവുന്നതല്ലെന്നു രക്ഷാകര്‍ത്താക്കളും വിദ്യാഭ്യാസ വിദഗ്ധരും എടുത്തുകാട്ടുന്നു.

അധ്യാപകരുടെ നിര്‍ദേശപ്രകാരമുള്ള പണപ്പിരിവുകളെ വിദ്യാര്‍ഥികള്‍ക്കോ രക്ഷാകര്‍ത്താക്കള്‍ക്കോ സാധാരണഗതിയില്‍ എതിര്‍ക്കാനാകില്ല. അതിനാല്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചുള്ള പണപ്പിരിവുകള്‍ സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ കര്‍ശനമായി നിരോധിച്ച് ഉത്തരവു പുറപ്പെടുവിക്കാനുള്ള നടപടികള്‍ എത്രയും വേഗം കൈക്കൊള്ളണമെന്നാണ് അഭ്യര്‍ഥിച്ചിരുന്നത്. സംസ്ഥാനത്തെ എല്ലാ തരം സ്‌കൂളുകള്‍ക്കും ഇതു ബാധകമാക്കുകയും വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഈ വിഷയത്തില്‍ മുന്‍കാലത്തു അയച്ചിട്ടുള്ള നിവേദനങ്ങളില്‍ സര്‍ക്കാര്‍ നടപടി എടുക്കാത്തതിനാലാണ് നിരോധന ഉത്തരവ് നിലവിലുണ്ടായിരുന്നിട്ടും വിദ്യാര്‍ഥികളെ ഉപയോഗിച്ചുള്ള പണപ്പിരിവ് നിര്‍ബാധം നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതി സ്‌കൂള്‍ അധികൃതര്‍ക്കെതിരേ പരാതി നല്കാന്‍ ആരും മുന്നോട്ടു വരില്ല. അതിനാല്‍ നിരോധനം ലംഘിക്കുന്നവരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തുകയും നിയമ-ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും വേണമെന്നാണ് ആവശ്യം. സ്‌കൂളുകളില്‍ നിന്നു വിതരണം ചെയ്യുന്ന ഇത്തരം പണപ്പിരിവ് ഉപാധികള്‍ വിദ്യാര്‍ഥികള്‍ കൈപ്പറ്റരുതെന്ന് സര്‍ക്കാര്‍ വ്യാപകമായി എത്രയും വേഗം പരസ്യം ചെയ്യണമെന്നും അങ്ങനെ അനധികൃത പണപ്പിരിവ് ഉടനേ അവസാനിപ്പിക്കാവുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

2 comments:

  1. http://www.mathrubhumi.com/ernakulam/news/1231687-local_news-Kolancheri-%E0%B4%95%E0%B5%8B%E0%B4%B2%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF.html

    സ്‌കൂള്‍ കലോത്സവത്തിന് വിദ്യാര്‍ഥികളെ ഉപയോഗിച്ച് പണപ്പിരിവ്; പ്രതിഷേധം ശക്തം
    Posted on: 21 Oct 2011

    കോലഞ്ചേരി: ഉപജില്ലാ കലോത്സവത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് പണപ്പിരിവ് നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. നവംബര്‍ രണ്ട് മുതല്‍ അഞ്ച് വരെയുള്ള തീയതികളില്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ പേരിലാണ് സ്‌കൂളിലെ യു.പി. ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികളെ ഉപയോഗിച്ച് 20 രൂപയുടെ കൂപ്പണുകള്‍ വിറ്റഴിക്കുന്നത്. ടൗണിലും പരിസരപ്രദേശങ്ങളിലും അയല്‍വീടുകളിലും എത്തിയാണ് പിരിവ്. 20 രൂപയുടെ 25 കൂപ്പണുകളാണ് ഒരു വിദ്യാര്‍ഥി വിറ്റഴിക്കേണ്ടത്. ഇതില്‍ നൂറുരൂപ കമ്മീഷനായി നല്‍കുമെന്ന പ്രലോഭനമാണ് കുട്ടികളെ പിരിവിന് പ്രേരിപ്പിക്കുന്നത്.

    കലോത്സവത്തിന്റെ പേരില്‍ വിദ്യാര്‍ഥികളില്‍ നിന്നുള്ള നിര്‍ബന്ധിത പിരിവ് വിലക്കിയിരിക്കെയാണ് കുരുന്നുകളെ പിരിവിനിറക്കിയതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇതിനിടെ കൂപ്പണ്‍ തുക അധികരിച്ചതായും പരാതിയുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചവരോട് ഹെഡ്മിസ്ട്രസ് അപമര്യാദയായി സംസാരിച്ചതായി പരാതിയുണ്ട്.

    വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്ന നടപടിയില്‍ നിന്ന് അധികൃതര്‍ പിന്മാറണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

    ReplyDelete
  2. http://www.varthalokam.com/new_news_details.php?id=62799&cat=place&place_id=28

    തെന്നല പഞ്ചായത്ത് സ്‌കൂള്‍ കലോത്സവത്തിന് കുട്ടികളില്‍നിന്ന് പണംപിരിച്ചതായി പരാതി
    Posted on : 4-Nov-2011

    തിരൂരങ്ങാടി: സ്‌കൂള്‍ കുട്ടികളില്‍നിന്ന് പണംപിരിച്ച് തെന്നലയില്‍ പഞ്ചായത്തുതല സ്‌കൂള്‍ കലോത്സവം നടത്തുന്നതായി പരാതി. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടത്തേണ്ട പരിപാടിക്ക് സ്‌കൂള്‍ അധികൃതര്‍കുട്ടികളില്‍നിന്ന് നിര്‍ബന്ധിത പിരിവ് നടത്തിയതായാണ് പരാതി.
    സ്‌കൂള്‍ കുട്ടികളില്‍നിന്ന് നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നില്‍ക്കെയാണ് നടപടി.
    ഈ വര്‍ഷം മുതലാണ് എല്‍.പി, യു.പി വിദ്യാര്‍ഥികള്‍ക്ക് പഞ്ചായത്തുതല കലോത്സവം തുടങ്ങിയത്. പല പഞ്ചായത്തുകളും ഇതിനായി ഫണ്ട് വകയിരുത്തിയിട്ടില്ല.
    ഒറ്റ സര്‍ക്കാര്‍ സ്‌കൂള്‍ പോലുമില്ലാത്ത തെന്നല പഞ്ചായത്തില്‍ നാല് എല്‍.പി. സ്‌കൂളും ഒരു യു.പിയും ഒരു ഹയര്‍ സെക്കന്‍ഡറിയുമുണ്ട്. ഉപജില്ലാ കലോത്സവത്തിനുള്ള വിഹിതം ഉള്‍പ്പെടെ 10 രൂപ വീതമാണ് ഇവിടെ കുട്ടികളില്‍നിന്ന് പിരിച്ചെടുത്തത്. പല പഞ്ചായത്തുകളും തനത് ഫണ്ട് വിഹിതവും പൊതുപിരിവും പി.ടി.എ നല്‍കുന്ന സാമ്പത്തിക സഹായവും ഉപയോഗിച്ചാണ് പരിപാടി നടത്തിയത്. റോഡ് അറ്റകുറ്റപ്പണിക്കുപോലും ഫണ്ട് കുറവാണെന്നിരിക്കെ കലോത്സവത്തിനായി എങ്ങനെ പണം ചെലവഴിക്കും എന്നതാണ് തെന്നല പഞ്ചായത്തധികൃതരുടെ ചോദ്യം.
    കലാമേള അറയ്ക്കല്‍ ജി.എം.യു.പി സ്‌കൂളില്‍ വ്യാഴാഴ്ച തുടങ്ങി. കുട്ടികളില്‍ നിന്ന് പണപ്പിരിവ് നടത്തിയ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ചില രക്ഷിതാക്കള്‍.

    ReplyDelete