ആലപ്പുഴയുടെ അഭിമാനമായി ഇന്ത്യന്‍ നാവിക സേനയില്‍ ആലപ്പുഴയുടെ പേരുമായുള്ള യുദ്ധക്കപ്പല്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം തുടങ്ങിയിട്ട് 31 വര്‍ഷം കഴിഞ്ഞു.
ഐഎന്‍എസ് ആലപ്പി (എം 65) എന്ന മൈന്‍വാരി കപ്പലാണ് നാവിക സേനയിലും ആലപ്പുഴയുടെ യശസ് ഉയര്‍ത്തിയിട്ടുള്ളത്. 1980 ഓഗസ്റ്റിലാണ് കപ്പല്‍ കമ്മീഷന് ചെയ്തത്. സോവ്യറ്റ് യൂണിയനില്‍ നിന്നു വാങ്ങിയ ഇതുള്‍പ്പടെ 'നാട്യ' ക്ലാസിലുള്ള 12 കപ്പലുകളാണ് നാവിക സേനയ്ക്കുള്ളത്. എം 65 മുതല്‍ എം 72 വരെ ഇത്തരത്തിലുള്ളതാണ്. ഇന്ത്യയിലെ വിവിധ സ്ഥലപ്പേരുകളാണ് ഈ സീരിസിലുള്ള കപ്പലുകളുടെ പേരുകളായി നല്‍കിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ കേരളത്തിലെ കണ്ണൂരും കോഴിക്കോടുമുണ്ട്. ആലപ്പുഴ നേരത്തേ ഇംഗഌഷില്‍ ആലപ്പി എന്നാണ് അറിയപ്പെട്ടിരുന്നത്.
നീളം 61 മീറ്ററുള്ള ഐഎന്‍എസ് ആലപ്പി മൈന്സ്വീപ്പറില് പത്ത് ഓഫീസര്‍മാര്‍ അടക്കം 82 പേര്‍ക്കു വരെ കഴിയാം. ഏകദേശം 16 നോട്ട് ഗതിവേഗം.
നാവിക സേനയില്‍ കപ്പല്‍ ചേര്‍ന്ന കാലഘട്ടത്തില്‍ ആലപ്പുഴക്കാരനായ ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ആലപ്പുഴ തുറമുഖത്ത് പുറംകടലില്‍ ഐഎന്‍എസ് ആലപ്പി സന്ദര്‍ശനം നടത്തിയിരുന്നു.

No comments:
Post a Comment