സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Friday, November 11, 2011

ഭക്ഷണശാലകളിലെ ആഹാരപദാര്‍ഥങ്ങളുടെ ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കണം

ലപ്പുഴ മുനിസിപ്പല്‍ പട്ടണ പ്രദേശത്തെ ഭക്ഷണശാലകളിലെ ആഹാരപദാര്‍ഥങ്ങളുടെ ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കുന്നതിനു നിരന്തരമായ പരിശോധനാ, ശിക്ഷാ നടപടികള്‍ കര്‍ശനമായി വേണമെന്ന് ആവശ്യം.

ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, തട്ടുകടകള്‍, ശീതളപാനീയ കടകള്‍, ബേക്കറികള്‍ തുടങ്ങിയയിടങ്ങളില്‍ പലപ്പോഴും വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് വിഭവങ്ങള്‍ പാചകം ചെയ്യുന്നതും പ്രദര്‍ശിപ്പിക്കുന്നതും. ഗുണനിലവാരമില്ലാത്ത ഘടക പദാര്‍ഥങ്ങളാണ് പലയിടങ്ങളിലും ഉപയോഗിക്കുന്നതെന്നും പരാതി ഉയരാറുണ്ട്. മിക്കയിടത്തും ശുദ്ധജലം പോലുമല്ല ഉപയോഗിക്കുന്നത്. ഈച്ച, പാറ്റ, എലി തുടങ്ങിയ ക്ഷുദ്രജീവികള്‍ തുറന്നുവച്ചിരിക്കുന്ന ആഹാരപദാര്‍ഥങ്ങളുടെ മുകളില്‍ കാണുന്നതു സാധാരണമാണ്. രോഗങ്ങള്‍ പടരാന്‍ ഇതു കാരണമാകും. അടുക്കളയും പരിസരവും പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങളും വളരെ വൃത്തിഹീനമായിക്കിടക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ആഹാരം വിളമ്പുന്നവര്‍ തന്നെ മേശ വൃത്തിയാക്കുന്നതും എച്ചിലുകള്‍ നീക്കുന്നതുമായ രീതി അനുവദിക്കരുത്. രോഗബാധിതരായ പാചകക്കാരേയും വിളമ്പുകാരേയും ഒഴിവാക്കണം. അനാരോഗ്യകരമായ എല്ലാ പ്രവണതകളും അവസാനിപ്പിക്കുകയാണ് വേണ്ടത്.

മുനിസിപ്പാലിറ്റി അധികൃതര്‍ വല്ലപ്പോഴും നടത്തുന്ന മിന്നല്‍ പരിശോധയില്‍ അനേക ഹോട്ടലുകളില്‍ പഴകിയതും ദുര്‍ഗന്ധം വമിക്കുന്നതുമായ ഭക്ഷണവസ്തുക്കള്‍ കുറ്റകരമായി വില്പനയ്ക്കായി വച്ചിരിക്കുന്നതു കണ്ടെത്താറുണ്ടെങ്കിലും അതിനുള്ള ശിക്ഷാനടപടികള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ അതു ആവര്‍ത്തിക്കുകയാണ് പതിവ്. മുനിസിപ്പാലിറ്റിയുടെ പരിശോധന ദിവസവും ഏര്‍പ്പെടുത്തുക എന്നതു മാത്രമാണ് വൃത്തിയുള്ളതും ആരോഗ്യകരവുമായ ഭക്ഷണ, പാനീയങ്ങള്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കാനുള്ള ഒരു പോംവഴി.

പഴകിയ ഭക്ഷണവസ്തുക്കള്‍ പിടിച്ചെടുത്ത സ്ഥാപനങ്ങളുടെ പേരുകള്‍ സാധാരണഗതിയില്‍ പത്രമാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിനാല്‍ പൊതുജനങ്ങളുടെ അറിവിലേക്കു അവ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഭക്ഷണവിഭങ്ങളുടെ അളവും തൂക്കവും രേഖപ്പെടുത്തിയ വിലവിവരപ്പട്ടിക എല്ലാ ഭക്ഷണശാലകളിലും നിര്‍ബന്ധമാക്കുകയും വേണം.

ഈ വിഷയത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്കും മുനിസിപ്പല്‍ സെക്രട്ടറിക്കും അയച്ച നിവേദനത്തിന്റെ പകര്‍പ്പ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

1 comment:

  1. http://www.mathrubhumi.com/alappuzha/citizen_news/1272809.html

    ഭക്ഷണശാലകളിലെ ആഹാരപദാര്‍ഥങ്ങളുടെ ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കണം
    Posted on: 12 Nov 2011

    ആലപ്പുഴ: മുനിസിപ്പല്‍ പട്ടണ പ്രദേശത്തെ ഭക്ഷണശാലകളിലെ ആഹാരപദാര്‍ഥങ്ങളുടെ ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കുന്നതിനു നിരന്തരമായ പരിശോധനാ, ശിക്ഷാ നടപടികള്‍ കര്‍ശനമായി വേണമെന്ന് ആവശ്യം. ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, തട്ടുകടകള്‍, ശീതളപാനീയ കടകള്‍, ബേക്കറികള്‍ തുടങ്ങിയയിടങ്ങളില്‍ പലപ്പോഴും വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് വിഭവങ്ങള്‍ പാചകം ചെയ്യുന്നതും പ്രദര്‍ശിപ്പിക്കുന്നതും. ഗുണനിലവാരമില്ലാത്ത ഘടക പദാര്‍ഥങ്ങളാണ് പലയിടങ്ങളിലും ഉപയോഗിക്കുന്നതെന്നും പരാതി ഉയരാറുണ്ട്.

    മിക്കയിടത്തും ശുദ്ധജലം പോലുമല്ല ഉപയോഗിക്കുന്നത്. ഈച്ച, പാറ്റ, എലി തുടങ്ങിയ ക്ഷുദ്രജീവികള്‍ തുറന്നുവച്ചിരിക്കുന്ന ആഹാരപദാര്‍ഥങ്ങളുടെ മുകളില്‍ കാണുന്നതു സാധാരണമാണ്. രോഗങ്ങള്‍ പടരാന്‍ ഇതു കാരണമാകും. അടുക്കളയും പരിസരവും പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങളും വളരെ വൃത്തിഹീനമായിക്കിടക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ആഹാരം വിളമ്പുന്നവര്‍ തന്നെ മേശ വൃത്തിയാക്കുന്നതും എച്ചിലുകള്‍ നീക്കുന്നതുമായ രീതി അനുവദിക്കരുത്. രോഗബാധിതരായ പാചകക്കാരേയും വിളമ്പുകാരേയും ഒഴിവാക്കണം. അനാരോഗ്യകരമായ എല്ലാ പ്രവണതകളും അവസാനിപ്പിക്കുകയാണ് വേണ്ടത്.

    മുനിസിപ്പാലിറ്റി അധികൃതര്‍ വല്ലപ്പോഴും നടത്തുന്ന മിന്നല്‍ പരിശോധയില്‍ അനേക ഹോട്ടലുകളില്‍ പഴകിയതും ദുര്‍ഗന്ധം വമിക്കുന്നതുമായ ഭക്ഷണവസ്തുക്കള്‍ കുറ്റകരമായി വില്പനയ്ക്കായി വച്ചിരിക്കുന്നതു കണ്ടെത്താറുണ്ടെങ്കിലും അതിനുള്ള ശിക്ഷാനടപടികള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ അതു ആവര്‍ത്തിക്കുകയാണ് പതിവ്. മുനിസിപ്പാലിറ്റിയുടെ പരിശോധന ദിവസവും ഏര്‍പ്പെടുത്തുക എന്നതു മാത്രമാണ് വൃത്തിയുള്ളതും ആരോഗ്യകരവുമായ ഭക്ഷണ, പാനീയങ്ങള്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കാനുള്ള ഒരു പോംവഴി. പഴകിയ ഭക്ഷണവസ്തുക്കള്‍ പിടിച്ചെടുത്ത സ്ഥാപനങ്ങളുടെ പേരുകള്‍ പൊതുജനങ്ങളുടെ അറിവിലേക്കു അവ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഭക്ഷണവിഭങ്ങളുടെ അളവും തൂക്കവും രേഖപ്പെടുത്തിയ വിലവിവരപ്പട്ടിക എല്ലാ ഭക്ഷണശാലകളിലും നിര്‍ബന്ധമാക്കുകയും വേണം.

    വാര്‍ത്ത അയച്ചത്: തട്ടമ്പള്ളി വാര്‍ഡംഗങ്ങള്‍

    ReplyDelete