സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Wednesday, November 23, 2011

പൊതുസ്ഥലങ്ങളിലേക്കുള്ള മാലിന്യം തള്ളല്‍: ശേഖരണവും സംസ്‌ക്കരണവും ഫലപ്രദമാക്കണം

പൊതുസ്ഥലങ്ങളിലും വഴിവക്കുകളിലും പ്ലാസ്റ്റിക് ക്യാരി ബാഗുകളിലോ ജീര്‍ണിക്കാത്ത കവറുകളിലോ മാലിന്യം തള്ളുന്നത് കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിരോധിച്ചത് പൊതുവേ സ്വാഗതാര്‍ഹമാണെങ്കിലും മാലിന്യ ശേഖരണമെന്ന അടിസ്ഥാന സൗകര്യം നഗരസഭ ഫലപ്രദമായി ഒരുക്കാത്തത് സംഘര്‍ഷത്തിനു കാരണമാകാം.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനാണ് പോലീസിനു നിര്‍ദേശം നല്കിയിട്ടുള്ളത്. കുറ്റക്കാരെ കണ്ടെത്താന്‍ പട്ടണങ്ങളില്‍ പോലീസ് പട്രോളിംഗ് നടത്താന്‍ ഡിജിപിയ്ക്ക് ഉത്തരവ് നല്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡിലേയും മുനിസിപ്പല്‍ നിയമങ്ങളിലേയും പ്രസക്ത വകുപ്പുകള്‍ അനുസരിച്ചു നടപടി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. യഥാര്‍ഥത്തില്‍ ഈ വകുപ്പുകളെല്ലാം നിലവിലുള്ളവയാണ്. അതനുസരിച്ചു നടപടിയെടുക്കാത്തതിനാലാണ് മാലിന്യപ്രശ്‌നം എന്നും ദുര്‍ഗന്ധപൂരിതമായിക്കിടക്കുന്നത്.

പൊതുസ്ഥലങ്ങളില്‍ മാലിന്യ നിക്ഷേപം തടയാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്കണമെന്നാവശ്യപ്പെട്ട് കേരള ഫെഡറേഷന്‍ ഓഫ് വിമന്‍ ലോയേഴ്‌സ് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ 2011 നവംബര്‍ 21-ലെ ഇടക്കാല ഉത്തരവ്. ഈ വിഷയത്തില്‍ സമഗ്രമായ നിയമ നിര്‍മാണം പരിഗണനയിലാണെന്നു സര്‍ക്കാര്‍ ഭാഗം അറിയിച്ചിരുന്നു.

ചെയ്യാത്ത കുറ്റത്തിനുപോലും പിടികൂടി ശിക്ഷിക്കുന്ന, ടാര്‍ഗറ്റ് തികയ്ക്കാന്‍ പിഴയടിക്കുന്ന പോലീസിനു റോഡിലിറങ്ങി പിരിവുനടത്താന്‍ ഒരു വഴികൂടി കാണിച്ചുകൊടുത്തിരിക്കുന്നുവെന്നാണ് പൊതുജനങ്ങള്‍ പരാതിപ്പെടുന്നത്. പ്ലാസ്റ്റിക്ക് കവറുകള്‍ ഏതു വലുപ്പത്തിലും രൂപത്തിലും യഥേഷ്ടം നിയമാനുസൃതം ലഭ്യമായ നാട്ടില്‍ അത് ഉപയോഗിക്കരുത് എന്ന് പറയുന്നത് എങ്ങനെയാണെന്നാണ് ചോദ്യം. മാലിന്യം നിക്ഷേപിക്കാന്‍ ഒരു വീപ്പ പോലും വച്ചിട്ടില്ലാത്ത നിരത്തുകളില്‍, ജനങ്ങള്‍ മാലിന്യം എവിടെ കൊണ്ടുപോയി എന്തിലാക്കി ഇടണമെന്നു വ്യക്തമാക്കിയിട്ടില്ല.

മാലിന്യം ശേഖരിക്കാനും സംസ്‌കരിക്കാനും ഉചിതമായ ആധുനിക സംവിധാനം ഏര്‍പ്പെടുത്താതെ, കവറുകളിലാക്കിയ മാലിന്യവുമായി എവിടെ നിക്ഷേപിക്കണം എന്നറിയാതെ അലഞ്ഞു നടക്കുന്ന പാവം ജനങ്ങളെ കാണുന്ന മാത്രയില്‍ ശിക്ഷിക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചത് അന്യായമാണെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവു വന്നതിന്റെ അടുത്ത ദിവസം തന്നെ പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളല്‍ തടയാന്‍ പോലീസിന്റെ ആഭിമുഖ്യത്തില്‍ 'ഓപ്പേറഷന്‍ സ്വീപ്' പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു.

പ്‌ളാസ്റ്റിക് സഞ്ചിയിലും മണ്ണില്‍ ലയിച്ചുചേരാത്ത മറ്റുതരം കൂടുകളിലുമാക്കി വഴിവക്കിലും പൊതുസ്ഥലത്തും മാലിന്യം തള്ളുന്നതു സംബന്ധിച്ച ഹൈക്കോടതി നിരോധനം പ്രതീക്ഷ നല്‍കുന്നുണ്ട്. പൊതുസ്ഥലത്തു മാലിന്യം തള്ളുന്നതു ക്രിമിനല്‍ കുറ്റമാക്കാന്‍ വ്യവസ്ഥചെയ്യുന്ന നിയമം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്നിരിക്കേ, കോടതി ഉത്തരവു നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവുമാണ്. അതേസമയം, വീടുകളിലും മറ്റുമുണ്ടാകുന്ന മാലിന്യങ്ങള്‍ ഓരോ ദിവസവും ശേഖരിക്കാനും സംസ്‌കരിക്കാനുമുള്ള ഫലപ്രദമായ സംവിധാനം കൂടി ഉറപ്പാക്കാന്‍ കോടതി മുന്നിട്ടിറങ്ങണമെന്നാണ് ആവശ്യം.

വീടുകളിലെയും ആശുപത്രികളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങള്‍ അഴുകാത്ത കൂടുകളില്‍ വലിച്ചെറിയുന്നതു പൊതുജനാരോഗ്യ പ്രശ്‌നമായി വളര്‍ന്നുകഴിഞ്ഞുവെന്നതില്‍ സംശയമില്ല. മാലിന്യശേഖരണത്തിനു ഫലപ്രദമായ മാര്‍ഗങ്ങള്‍ ഒരുക്കണമെന്നു കോടതി ഉത്തരവില്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും നഗരസഭ എന്താണ് സ്വീകരിക്കുകയെന്ന് വ്യക്തമല്ല.

വഴിവക്കിലെ മാലിന്യക്കൂമ്പാരങ്ങള്‍ വാസ്തവത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ പിടിപ്പുകേടാണ്. അഴുകുന്നവയും അഴുകാത്തവയുമായ മാലിന്യങ്ങള്‍ വേര്‍തിരിച്ചു സ്വീകരിച്ച്, അടച്ചുമൂടി വണ്ടികളില്‍ സംസ്‌കരണ പ്‌ളാന്റുകളിലെത്തിക്കാനുള്ള സൗകര്യം സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്നാണ് ഒരുക്കേണ്ടത്. ഫ്‌ളാറ്റുകളില്‍ ഉള്‍പ്പെടെ മാലിന്യസംസ്‌കരണ സംവിധാനമൊരുക്കാന്‍ ഖരമാലിന്യ കൈകാര്യ ചട്ടങ്ങളില്‍ വ്യവസ്ഥയുണ്ടെങ്കിലും അതും കൃത്യമായി നടപ്പാകുന്നില്ല.

മാലിന്യസംസ്‌കരണത്തിനു ലോകമാതൃകകള്‍ പലതുണ്ട്. അതു കണ്ടെത്തി നടപ്പാക്കുകയാണ് അത്യാവശ്യം വേണ്ടത്.

വീടുകളില്‍ നിന്നും മറ്റുമുള്ള മാലിന്യം അതതു സ്ഥലത്തു തന്നെ സ്ഥാപിച്ചിട്ടുള്ള ബയോ ബിന്നുകളില്‍ സംസ്‌കരിച്ചു കംപോസ്റ്റ് തയാറാക്കാം. ബാക്ടീരിയകളുടെ സഹായത്തോടെയാണു സംസ്‌കരണം. മാലിന്യത്തിന്റെ അളവു കുറവായതിനാലും വേഗത്തില്‍ സംസ്‌കരണം നടക്കുന്നതിനാലും ദുര്‍ഗന്ധം അല്‍പ്പം പോലുമില്ല. ചെടികള്‍ക്കും മറ്റും ആവശ്യമായ കംപോസ്റ്റ് വളം ഇതുവഴി ലഭിക്കുകയും ചെയ്യുന്നു. അതുപോലെ ജൈവവാതകമുണ്ടാക്കി പാചകാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.

നിയമവും നിരോധനവുമൊക്കെയുണ്ടായാലും ആദ്യം മാറ്റമുണ്ടാകേണ്ടതു മാലിന്യം എവിടെയും വലിച്ചെറിയാമെന്ന സമീപനത്തിലാണ്. മാലിന്യം കൃത്യമായി നീക്കം ചെയ്തു സംസ്‌കരിക്കാനുള്ള കുറ്റമറ്റ സംവിധാനത്തിലൂടെയാണ് ഈ സമീപനം സര്‍ക്കാരും തദേശസ്വയംഭരണ സ്ഥാപനങ്ങളും മാറ്റിയെടുക്കേണ്ടതും. മാലിന്യശേഖരണത്തിനും സംസ്‌ക്കരണത്തിനും കൃത്യമായ നടപടികള്‍ സ്ഥിരമായി ഉണ്ടായാല്‍ നാട് എത്രയും വേഗം വെടിപ്പാകും. അതിനു ജനങ്ങളും ഭരണാധികാരികളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

2 comments:

  1. മാലിന്യവും മാലിന്യപ്രശ്‌നങ്ങളും

    കുനിഞ്ഞുനില്‍ക്കുന്നവന്റെ കരണത്തടിക്കരുതേ…
    മാലിന്യവും മാലിന്യപ്രശ്‌നങ്ങളും ചീഞ്ഞുനാറുന്ന ഈ വേളയില്‍ കൃത്യമായ ഒരു സംസ്‌കരണ പാക്കേജ് ആര്‍ക്കും നിര്‍ദേശിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.
    സ്ഥലകാല പരിസ്ഥിതിക്കനുസരിച്ച് മാറുന്ന സംസ്‌കരണരീതിയെ കുറിച്ച് ഒരു ചിന്ത പങ്കുവയ്ക്കട്ടെ.
    മാലിന്യ സംസ്‌കരണ നിയമം ലംഘിക്കുന്നവര്‍ക്ക് കഠിനതടവും അതികഠിന തടവും ശിക്ഷ നല്‍കണമെന്ന് പറയുന്ന വിഭാഗത്തിനോട് ചോദിക്കാനുള്ളത് സാധാരണ മാലിന്യങ്ങള്‍ സാധാരണക്കാര്‍ എന്തുചെയ്യുമെന്നുള്ളതാണ്.
    സ്വയം വിഴുങ്ങുക അസാധ്യമായതിനാല്‍ ക്രിയാത്മകമായ ഒരു പരിഹാരം കണ്ടെത്തിയതിനു ശേഷം ശിക്ഷയിലേക്ക് കടക്കാം.
    ട്രാഫിക് നിയമലംഘകരെപ്പോലെ, അല്ലെങ്കില്‍ മറ്റു കുറ്റകൃത്യലംഘകരെപ്പോലെയല്ല മാലിന്യനിയമലംഘകര്‍.
    ഒരു സേഫ്ടിപിന്‍ ആയാലും ഹാന്‍ഡ് കര്‍ചീഫ് ആയാലും മൈക്രോവേവ് ഓവന്‍, ബിഗ് ബസാറില്‍ നിന്നു വാങ്ങുന്ന പച്ചക്കറികളായാലും പൊതിഞ്ഞുകൊണ്ടുവരുന്ന കവറുകള്‍ക്ക് കൈയും കണക്കുമില്ല.
    മില്‍മാ പ്ലസ്സിന്റെ കുപ്പികള്‍ ആര്‍ക്കും വേണ്ട. ആരും എടുക്കുന്നില്ല.
    എന്തുകൊണ്ട് മില്‍മ കുപ്പികള്‍, പെപ്‌സി കുപ്പികള്‍ എടുക്കുന്നതുപോലെ മില്‍മ എടുക്കുന്നില്ല?
    ക്യാരിബാഗുകളുടെ ഉല്പാദനവും വിതരണവും തമിഴ്‌നാട്ടിലെപ്പോലെ കര്‍ശനമായി നിരോധിക്കണം.
    ഒഴിഞ്ഞ കുടിവെള്ളക്കുപ്പികള്‍, മദ്യക്കുപ്പികള്‍, മറ്റ് പ്ലാസ്റ്റിക് വേസ്റ്റുകളും ഒരു വില നിശ്ചയിച്ച് ഇതര പോയിന്റുകളില്‍ സ്വീകരിക്കാന്‍ സംവിധാനം നിലവില്‍ വരണം.(പെറുക്കികള്‍ക്ക് ഒരു ഉപജീവനമാര്‍ഗം).
    ജൈവ മാലിന്യങ്ങള്‍(മത്സ്യം, മാംസം, ഭക്ഷ്യ, പച്ചക്കറി വേസ്റ്റുകള്‍) അതതു ദിവസങ്ങളില്‍ സംഭരിച്ച് സംസ്‌കരിക്കുന്ന ഒരു ക്രമം ഉണ്ടായതിനുശേഷം ശിക്ഷാക്രമം നടപ്പാക്കുന്നത് ഉചിതമായിരിക്കും.
    അതെല്ലെങ്കില്‍ കൈയുംകെട്ടി കുനിഞ്ഞു നില്‍ക്കുന്നവന്റെ കരണത്തടിക്കലാവും ഇപ്പോഴത്തെ ശിക്ഷാവിധി.
    കാനഡയില്‍ ജൈവവേസ്റ്റുകള്‍ അരച്ച് ഉണക്കി വളമാക്കുന്ന ഒരു മെഷീന്‍ കണ്ടെത്തിയിട്ടുണ്ട്.
    അത്തരം മെഷീനുകള്‍ കേരളത്തിന് ഉത്തമമാകുമെന്ന് കരുതുന്നു.
    (ഗ്രൈന്‍ഡര്‍, സിമന്റ് മിക്‌സിങ് മെഷീനുകള്‍ പോലെ) അവിടെ കെട്ടിടനിര്‍മ്മാണ വേസ്റ്റുകള്‍ റോഡ്‌സൈഡില്‍ വെച്ചാല്‍ കോര്‍പ്പറേഷന്‍ അധികാരികള്‍ ട്രക്കുകളില്‍ കയറ്റിക്കൊണ്ടുപോകും.
    പ്ലാസ്റ്റിക് വേസ്റ്റുകള്‍, പേപ്പറുകള്‍ ഇവകള്‍ സംഭരിക്കുന്നത് ചില പ്രത്യേക ദിവസങ്ങളിലാണ്.
    അതുപോലെതന്നെ ജൈവമാലിന്യങ്ങളും.
    ഈ പ്രവൃത്തികള്‍ ചെയ്യുന്നത് ഏറ്റവും മാന്യമായ പ്രവൃത്തിയാണെന്നും അവര്‍ മാന്യരാണെന്നും അവിടത്തെ സമൂഹം അംഗീകരിക്കുന്നു എന്നുള്ളതും പ്രത്യേകം പ്രസ്താവ്യമാണ്.
    -കുഞ്ചപ്പന്‍ കുട്ടനാട്, തിരുവനന്തപുരം

    ReplyDelete
  2. എങ്കിലും ഒരു കാര്യം ചോദിക്കട്ടെ ഈ മാലിന്യം ഒക്കെ ഞങ്ങള്‍ ഇവിടെ കൊണ്ട് കളയും . ഹൈകോടതി അതിന്റെ കാര്യം മറന്നു പോയോ . ഇതു കൊണ്ട് പൊയ് ഭൂലോക വെയിസ്ടുകള്‍ നില്‍ക്കുകയും ഇരിക്കുകയും കുരക്കുകയും ചെയ്യുന്ന നിയമസഭ മന്ദിരത്തിന്റെ വാതില്ക്കാലോ മാറ്റി മന്ത്രി മന്ദിരങ്ങളുടെ തിരു മുറ്റത്തോ കൊണ്ട് പോയി ഇടാന്‍ പറ്റുമോ . അല്ല ഇതിനു എവിടെയെങ്കിലും ക്രമീകരങ്ങള്‍ സര്ക്കാര് ചെയ്തിട്ടുണ്ടോ , അതോ ചെയ്യുമോ . ഞാന്‍ അയല്‍ക്കരെന്റെ മുറ്റത്തും അവന്‍ എന്റെ മുറ്റത്തും കൊണ്ട് വന്നു ഇട്ടാല്‍ പ്രശ്നം തീരുമോ .അതോ എല്ലാവരും അവന്‍ അവന്റെ മുറ്റത്ത്‌ തന്നെ കുഴി വെട്ടി മൂടാണോ ..ഇനി അങ്ങനെ ചെയ്യാന്‍ നോക്കിയാല്‍ തന്നെ ഒരു വര്ഷം കഴിയുമ്പോള്‍ എല്ലാ വീടും ഒരു മാലിന്യ കൂമ്പാരം ആയി മാറില്ലേ. ആര്‍ക്കറിയാം ഇങ്ങനെ കൃത്യമായ ആസൂത്രണമോ മാലിന്യ സംസ്കരണ കേന്ദ്രങ്ങളോ ഇല്ലാത്ത ഈ നാട്ടില്‍ ഈ നിയമം കൊണ്ട് മാത്രം ഒന്നും ചെയ്യാന്‍ കഴിയില്ല സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു അതിനു വേണ്ട കേന്ദ്രങ്ങള്‍ സ്ഥപിചില്ലെങ്ങില്‍ . ഉടനെ കേള്‍ക്കാം" റോഡില്‍ മാലിന്യം എറിഞ്ഞ ബൈക്ക് യാത്രക്കാരനെ പോലീസ് ലാത്തി എറിഞ്ഞു വീഴ്ത്തി " അതിനപ്പുറം ഒന്നും സംഭവിക്കില്ല.
    - അപ്പ്രിയന്‍

    ReplyDelete