തത്തംപള്ളി വാര്‍ഡിലെ മഠം റോഡ് റീ ടാര്‍ ചെയ്തു. കിടങ്ങാംപറമ്പ് - കോര്‍ത്തശേരി റോഡിനേയും കിടങ്ങാംപറമ്പ് - തത്തംപള്ളി റോഡിനേയും ബന്ധിപ്പിക്കുന്ന റോഡ് പലയിടങ്ങളിലും ടാറു പൊളിഞ്ഞിരുന്നു. നേരത്തേ തന്നെ ഇടയ്ക്ക് കുറേ ഭാഗത്ത് ടാറിടാത്ത സ്ഥലത്ത് കല്ലിളകി കിടക്കുകയുമായിരുന്നു.
അനേകം പേര് സഞ്ചരിക്കുന്ന റോഡ് എത്രയും വേഗം നന്നാക്കി പൂര്‍ണമായി റീ ടാര്‍ ചെയ്യണമെന്നു തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആവശ്യപ്പെട്ടിരുന്നു. അതു സംബന്ധിച്ച് അവസാനം പ്രസിദ്ധീകരിച്ച വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഏകദേശം അഞ്ഞൂറു മീറ്ററാണ് റോഡിന്റെ നീളം. ഇത്രയും നീളം രണ്ടു തൊഴിലാളി യൂണിയനുകളുടെ കീഴിലുള്ള പ്രദേശമാണെന്നു അവകാശപ്പെടുന്നതിനാല്‍ ഇന്ന് (2011 നവംബര്‍ 16 ബുധന്‍) പകുതി നീളം റോഡാണ് ടാര്‍ ചെയ്തത്.
ടാറിടാനുള്ള നടപടികള്‍ക്കായി മെറ്റലും മറ്റും കഴിഞ്ഞ ഓഗസ്റ്റ് അവസാനം മുതല്‍ റോഡില്‍ ഇറക്കിയിട്ടിരിക്കുകയായിരുന്നു. മഴ, ടാര്‍ ക്ഷാമം തുടങ്ങിയ കാരണങ്ങളാല്‍ പണി നീണ്ടു പോയി.
കരാറുകാരന് ഫെലിക്സിന്റെ നേതൃത്വത്തിലാണ് ടാറിടല്‍ പ്രവര്‍ത്തനങ്ങള്‍.

No comments:
Post a Comment