ആലപ്പുഴ - ചങ്ങനാശേരി റോഡിലൂടെയുള്ള വാഹനങ്ങളുടെ പരിഗണനയില്ലാത്ത ഡ്രൈവിംഗു മൂലം ദിവസേനെ ചത്തൊടുങ്ങി റോഡില്‍ അരഞ്ഞു പോകുന്നത് അനേകം താറാവുകള്‍.
എ.സി റോഡിന്റെ ഇരു വശങ്ങളിലും താറാവുകളെ വില്‍ക്കുന്ന ധാരാളം കടകളുണ്ട്. താറാവുകളെ റോഡിനു കുറുകെ കടത്തിക്കൊണ്ടു വരുമ്പോള്‍ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പലരും നിര്‍ത്തിക്കൊടുക്കാതെ അവയ്ക്കിടയിലേക്ക് മര്യാദകെട്ടു പാഞ്ഞുകയറി പോകുന്നതു പതിവായിരിക്കുകയാണ്.
കടകളിലെ താറാവുകളുടെ വിധി ഏതായാലും മനുഷ്യരുടെ ആഹാരത്തിനായി കൊല്ലപ്പെടുക എന്നതായാലും ഡ്രൈവര്‍മാരുടെ പൊതുവേയുള്ള കാരുണ്യരാഹിത്യമാണ് റോഡില്‍ കാണപ്പെടുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. താറാവുടമകള്ക്കാണ് ഇതുകൊണ്ട് നഷ്ടം.
ഇന്നു രാവിലെ (2012 ജൂലൈ 06 വെള്ളി) 7.02-നു ദര്‍ശനപുരം കിഡ്സ് വേള്‍ഡ് പാലത്തിനു സമീപമുള്ള താറാവു കടയ്ക്കു മുമ്പിലെ ദൃശ്യങ്ങളാണ് ഫോട്ടോകളില്‍. 1. റോഡു കുറുകെ മുറിച്ചു കടക്കുന്ന താറാവിന് കൂട്ടം. ശ്രദ്ധിക്കുക, അതും സീബ്രാ ക്രോസിംഗിലൂടെ! 2. താറാവുകളെ കൊന്നും ചിതറിത്തെറിപ്പിച്ചും വന്ന വേഗത്തില്‍ നിര്‍ത്താതെ കടന്നു പോകുന്ന കാര്‍. 3. റോഡില്‍ അരഞ്ഞു ചേര്‍ന്ന താറാവുകള്‍. വാഹനങ്ങള്‍ ഒന്നിനുപുറകേ ഒന്നായി കയറി കൂടുതല്‍ അരയാതിരിക്കാന്‍ ചത്ത താറാവുകളെ റോഡുവക്കിലേക്കു മാറ്റിയിടാന്‍ ശ്രമിക്കുന്ന വഴിപോക്കന്.
No comments:
Post a Comment