ആലപ്പുഴ ശവക്കോട്ട പാലത്തിനു സമീപം റോഡില്‍ ദിവസങ്ങളായി വന്‍
ഗര്ത്തമുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് സചിത്ര
വാര്‍ത്ത പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പി.ഡബ്ല്യു.ഡി അധികൃതരുടെ
നേതൃത്വത്തില്‍ കുഴി അടയ്ക്കുകയും റോഡില്‍ മറ്റ് അറ്റകുറ്റപ്പണികള്‍ നടത്തുകയും
ചെയ്തു.
ഇന്നു (2012 ജൂലൈ 20 വെള്ളി) രാവിലെ '
ശവക്കോട്ട പാലം റോഡില്‍ അഗാധ ഗര്‍ത്തവും!' എന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ശേഷം ബന്ധപ്പെട്ട
അധികൃതരെ വിവരം അറിയിച്ചു. അധികം വൈകാതെ തന്നെ തൊഴിലാളികള്‍ രംഗത്തെത്തി ടാര്‍
മിശ്രിതമൊഴിച്ചു പാച്ച് വര്‍ക്കുകള്‍ നടത്തുകയായിരുന്നു.
(ഫോട്ടോകള്‍:
അനസ്)
No comments:
Post a Comment