സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Thursday, July 19, 2012

വെള്ളക്കിണര്‍ പോസ്റ്റ് ബോക്‌സിനു ചുറ്റുമുള്ള മാലിന്യം മണിക്കൂറുകള്‍ക്കുള്ളില്‍ നീക്കി

ലപ്പുഴ വെള്ളക്കിണര്‍ ജംഗ്ഷനിലെ പോസ്റ്റ് ബോക്‌സിനു ചുറ്റും മാലിന്യം കുന്നുകൂട്ടുന്നതിനെ സംബന്ധിച്ചു തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ഇന്ന് (2012 ജൂലൈ 19 വ്യാഴം) ''ആലപ്പുഴയില്‍ 'ദൈവത്തിന്‍ മറയത്ത്' മാലിന്യക്കൂമ്പാരം!" എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചു മണിക്കൂറുകള്‍ക്കകം അധികൃതഭാഗത്തു നിന്ന് നടപടികളുണ്ടായി. ഇങ്ങനെ അതിവേഗത്തിലുള്ള നടപടികളാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

ജനങ്ങളുടെ പൗരബോധമില്ലായ്മയാണ് വാര്‍ത്തയില്‍ പ്രധാനമായും സൂചിപ്പിച്ചിരുന്നത്. മാസങ്ങളായി മുനിസിപ്പാലിറ്റി ജൈവ, അജൈവ മാലിന്യനീക്കത്തില്‍ പട്ടണത്തില്‍ ശുഷ്‌കാന്തി കാട്ടാത്തതിന്റെ ബാക്കിപത്രവും കൂടിയായിരുന്നു അത്. പോസ്റ്റ് ബോക്‌സ് മൂടത്തക്ക വിധത്തില്‍ ദിവസങ്ങളായി മാലിന്യം കുന്നുകൂടി കിടക്കുകയായിരുന്നു. പോസ്റ്റ് ബോക്‌സിനടുത്തേക്ക് ആര്‍ക്കും പോകാനാകാത്ത തരത്തില്‍ ജീര്‍ണിച്ചതും ദുര്‍ഗന്ധം വമിക്കുന്നതുമായ പരിസരം.

ബ്ലോഗില്‍ രാവിലെ 10.55-ന് വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയതിനു പിന്നാലെ ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറി, ആലപ്പുഴ ജില്ലാ കളക്ടര്‍, കേരളത്തിലെ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ തുടങ്ങിയ അധികാരികള്‍ക്കും വിവരം നല്കി. ഏതായാലും രണ്ടു മണിക്കൂറിനുള്ളില്‍ മാലിന്യം നീക്കം ചെയ്തു സ്ഥലം വൃത്തിയാക്കി. വൈകുന്നേരം ആറു മണിയോടെ പോസ്റ്റ് ബോക്‌സ് ഇളക്കി മാറ്റുകയും ചെയ്തു. ബോക്‌സിനു അകത്തും പുറത്തും നനഞ്ഞ മാലിന്യം നിറഞ്ഞ് ദ്രവിച്ചു കിഴുത്ത വീണതിനെത്തുടര്‍ന്നാണ് ബോക്‌സ് മാറ്റിയത്. അവിടെ പുതിയ പോസ്റ്റ് ബോക്‌സ് സ്ഥാപിക്കുമെന്നു കരുതുന്നു.

തപാലിലൂടെയുള്ള എഴുത്തുകുത്തുകള്‍ കുറഞ്ഞുവെങ്കിലും തപാലിനെയും പോസ്റ്റ് ബോക്‌സിനേയും ആശ്രയിക്കുന്ന ധാരാളം സാധാരണക്കാര്‍ ഇപ്പോഴുമുണ്ടെന്നു ഒരു സ്ഥലവാസി ചൂണ്ടിക്കാട്ടി. നേരത്തേ ഗള്‍ഫില്‍ ജോലി ചെയ്തിരുന്നപ്പോള്‍ നാട്ടില്‍ നിന്നുള്ള കത്തുകള്‍ ആകാംഷാപൂര്‍വം കാത്തിരിക്കുമായിരുന്നു. അതിനാല്‍ ഇപ്പോഴും പോസ്റ്റ് ബോക്‌സുമായി ബന്ധപ്പെട്ടുള്ള ഗൃഹാതുരത്വം നിലനില്ക്കുന്നു.

(വിവരങ്ങളും ഫോട്ടോയും: അനസ് )

No comments:

Post a Comment