സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Tuesday, July 17, 2012

നെഹ്‌റു ട്രോഫി: മൗലികമായ സൃഷ്ടി തെരഞ്ഞെടുക്കണമെന്ന് അനസ്


ലപ്പുഴ നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഭാഗ്യചിഹ്നമായി തെരഞ്ഞെടുക്കേണ്ടത് കലാമൂല്യമുള്ളതും മൗലികവുമായ സൃഷ്ടിയായിരിക്കണമെന്നു ചൂണ്ടിക്കാട്ടി ആലപ്പുഴ പട്ടണത്തില്‍ പ്രകടനം.

ഓഗസ്റ്റില്‍ നടത്തുന്ന അറുപതാമത് ജലമേളയ്ക്കായി തെരഞ്ഞെടുത്ത ഭാഗ്യചിഹ്നം കംപ്യൂട്ടര്‍വത്കൃതവും കോപ്പിറൈറ്റ് നിയമങ്ങള്‍ ലംഘിച്ചുള്ളതുമാണെന്നു ചൂണ്ടിക്കാട്ടി ചിത്രകലാകാരന്മാരുടെ കൂട്ടായ്മയായ ഹാര്‍മണി ആര്‍ട്ട് ഗ്രൂപ്പാണ്  പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ചിത്രകാരനായ അനസ് സ്‌കൂട്ടറില്‍ ബോര്‍ഡുകള്‍ ഘടിപ്പിച്ച് കളക്ടറേറ്റില്‍ നിന്ന്  രാവിലെ 11-ന് പട്ടണത്തിലെ റോഡുകളിലൂടെ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് (2012 ജൂലൈ 17) ഹര്‍ത്താല്‍ ദിനമായിരുന്നതിനാല്‍ പെട്രോള്‍ കിട്ടാന്‍ ബുദ്ധിമുട്ടിയതിനാല്‍ ഇടയ്ക്ക് സ്‌കൂട്ടര്‍ തള്ളുകയും ചെയ്യേണ്ടിവന്നു.

ഭാഗ്യചിഹ്നത്തിന്റെ തെരഞ്ഞെടുപ്പില്‍ 2009-ല്‍ വിവാദവും തര്‍ക്കങ്ങളുമുണ്ടായതിനാല്‍ പിന്നെ രണ്ടു വര്‍ഷത്തേക്ക് ചിഹ്നമില്ലായിരുന്നു. കുട്ടികള്‍ അടക്കമുള്ള ചിത്രകാരന്മാര്‍ വളരെ താത്പര്യത്തോടെ കാത്തിരിക്കുന്ന ഭാഗ്യചിഹ്ന മത്സരം ഒഴിവാക്കരുതെന്നും മെച്ചപ്പെട്ട കലാമൂല്യമുള്ള ഒറിജനല്‍ സൃഷ്ടി തെരഞ്ഞെടുക്കണമെന്നും ചിത്രകാരന്‍ അനസ് ചൂണ്ടിക്കാട്ടി.

2 comments:

  1. http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&contentId=12019475&district=Alapuzha&programId=1079897613&BV_ID=@@@

    ഭാഗ്യചിഹ്നം വലിയ തമാശ; ഇനി വീണ്ടും വര

    ആലപ്പുഴ: നെഹ്റുട്രോഫി ജലോല്‍സവത്തിന്റെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട രചന ഇന്റര്‍നെറ്റില്‍ നിന്നു മോഷ്ടിച്ചതാണെന്ന് ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് ചിഹ്നം ഉപേക്ഷിക്കാന്‍ പബ്ളിസിറ്റി കമ്മിറ്റിതീരുമാനിച്ചു. വിവാദമുണ്ടായ സാഹചര്യത്തില്‍ ഭാഗ്യചിഹ്നം സ്വീകരിച്ചു മുന്നോട്ടു പോകുന്നതു നെഹ്റുട്രോഫിയുടെ നിലവാരത്തെ ബാധിക്കുമെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായി.

    മറ്റുള്ള ഭാഗ്യചിഹ്നങ്ങള്‍ നിലവാരം കുറഞ്ഞവയാണെന്നു നേരത്തെ കലക്ടര്‍ക്കു റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരുന്നതിനാല്‍ അയച്ചുകിട്ടിയ സൃഷ്ടികള്‍ പുതിയ ഭാഗ്യചിഹ്നത്തിനായി വീണ്ടും പരിഗണിക്കേണ്ടതില്ലെന്നും കമ്മിറ്റി തീരുമാനിച്ചു. ഈ സാഹചര്യത്തില്‍ ഭാഗ്യചിഹ്നം തിരഞ്ഞെടുത്തു കൊണ്ടുള്ള തീരുമാനം മരവിപ്പിക്കാനും തിരഞ്ഞെടുക്കപ്പെട്ട ചിഹ്നം ഒഴിവാക്കാനും കമ്മിറ്റി കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കി.

    രാജ്യത്തെ ഏതെങ്കിലും പ്രമുഖ ചിത്രകാരനെക്കൊണ്ടു ഭാഗ്യചിഹ്നം തയാറാക്കി ജലോല്‍സവത്തിന് ഉപയോഗിക്കാന്‍ ശ്രമം ആരംഭിച്ചു. എന്‍ടിബിആര്‍ സൊസൈറ്റി ചെയര്‍മാനായ കലക്ടര്‍ അനുവദിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഭാഗ്യചിഹ്നം തയാറാക്കാന്‍ നിര്‍ദേശം നല്‍കുമെന്നും തീരുമാനിച്ചു. ജലോല്‍സവത്തിനു മുന്നോടിയായി ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷനുമായി സഹകരിച്ചു നഗരചത്വരത്തിലോ എസ്ഡിവി ബസന്റ് ഹാളിലോ ഫോട്ടോപ്രദര്‍ശനം നടത്തും.

    ReplyDelete
  2. http://www.mathrubhumi.com/alappuzha/news/1721832-local_news-Alappuzha-%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4.html

    നെഹ്രുട്രോഫി: ഭാഗ്യചിഹ്നം റദ്ദാക്കാന്‍ ശിപാര്‍ശ

    Posted on: 18 Jul 2012

    ആലപ്പുഴ: നെഹ്രുട്രോഫി ജലോത്സവത്തിനായി തിരഞ്ഞെടുത്ത ഭാഗ്യചിഹ്നം റദ്ദാക്കാന്‍ എന്‍.ടി.ബി.ആര്‍. ചെയര്‍മാന്‍ കൂടിയായ കല്ക്ടറോട് പബ്ലിസിറ്റി കമ്മിറ്റി ശിപാര്‍ശ ചെയ്തു . തിരഞ്ഞെടുത്ത ഭാഗ്യചിഹ്നമായ തുഴയേന്തിയ മത്സ്യം വിവാദമായപ്പോഴാണ് ചൊവ്വാഴ്ച കമ്മിറ്റി കൂടി ഈ തീരുമാനമെടുത്തത് . ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച ചിത്രത്തില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയാണ് ഭാഗ്യചിഹ്നം തയ്യാറാക്കിയതെന്ന് ഒരുവിഭാഗം ചിത്രകാരന്മാര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയതോടെയാണ് ഭാഗ്യചിഹ്നം വിവാദത്തില്‍ കുരുങ്ങിയത് .

    ഗൂഗിളില്‍ ഫിഷ്‌ക്ലിപ്പ് ആര്‍ട്ടില്‍ കോപ്പി റൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ചിത്രത്തില്‍ ചെറിയ തിരുത്തലുകള്‍ വരുത്തിയ ചിത്രമാണ് ഇത്തവണ തിരഞ്ഞെടുത്തതെന്നയായിരുന്നു ഒരുവിഭാഗം ചിത്രകാരന്മാര്‍ പരാതി നല്‍കിയത് . രണ്ട് ചിത്രത്തിന്റെയും ചെതുമ്പലുകളുടെ എണ്ണത്തില്‍ പോലും വ്യത്യസമില്ലെന്ന് ഇവര്‍ പരാതിപ്പെട്ടു.

    മീനിന്റെ ചിറകിനോട് ഒരു തുഴ വരച്ചു ചേര്‍ത്താണ് പുതിയ സൃഷ്ടി ഉണ്ടാക്കിയതെന്നയായിരുന്നു ആരോപണം. ഇതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത് . ചിത്രം തിരഞ്ഞെടുക്കാന്‍ ചുമതലപ്പെട്ട ജഡ്ജസിന്റെ പാനലില്‍ ഗ്രാഫിക്‌സിലും ഇന്റെര്‍നെറ്റിലും അവഗാഹമുള്ള ഒരു ചിത്രകാരന്‍ പോലും ഇല്ലായിരുന്നത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കി.

    ഭാഗ്യചിഹ്ന മത്സരം നടത്തണമോ വേണ്ടയോ എന്ന തീരുമാനം കലക്ടര്‍ക്ക് വിടാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു . നെഹ്രുട്രോഫി ജലോത്സവത്തില്‍ ഇത് രണ്ടാം തവണയാണ് ഭാഗ്യചിഹ്ന മത്സരം റദ്ദാക്കാന്‍ ഒരുങ്ങുന്നത് . മൂന്ന് വര്‍ഷം മുമ്പ് ഇതു പോലെ വിവാദമുണ്ടായപ്പോള്‍ ഭാഗ്യചിഹ്നം റദ്ദാക്കി . തുടര്‍ന്ന് ഇനിമുതല്‍ ഭാഗ്യചിഹ്നമത്സരം വേണ്ടെന്ന് വയ്ക്കാനും എന്‍.ടി.ബി.ആര്‍. തീരുമാനിച്ചു . എന്നാല്‍ ജലോത്സവത്തിന്റെ അറുപതാം വാര്‍ഷികത്തോടുനുബന്ധിച്ച് വീണ്ടും മത്സരം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

    ReplyDelete