സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Saturday, July 21, 2012

നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം കൂട്ടായ്മയുടെ ഫലമായിരിക്കണം

ലപ്പുഴ നെഹ്‌റു ട്രോഫി ജലമേളയുടെ വജ്ര ജൂബിലി ഭാഗ്യചിഹ്ന വിവാദത്തില്‍ പരിഹാരം കണ്ടെത്താന്‍ ഭാഗ്യചിഹ്നം തയാറാക്കല്‍ ആലപ്പുഴയിലെ ചിത്രകാരന്മാരുടെ സംഘത്തെ ഏല്പ്പിക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആവശ്യപ്പെടുന്നു. ഒത്തൊരുമയുടെ സന്ദേശം നല്കുന്ന വള്ളംകളിയുടെ ഭാഗ്യചിഹ്നം കലാകാരന്മാരുടെ ഏകതയുടെ ഫലമാകുന്നത് ഏറെ നന്നായിരിക്കും. തെരഞ്ഞെടുത്ത ഭാഗ്യചിഹ്നം മൗലികമല്ലെന്ന വാര്‍ത്ത ആദ്യം പുറത്തുകൊണ്ടു വന്ന വാര്‍ത്താമാധ്യമമെന്ന നിലയിലാണ് ഈ നിര്‍ദേശം.

വള്ളംകളിയുടെ ഭാഗ്യചിഹ്ന മത്സരത്തില്‍ കമ്മിറ്റി തെരഞ്ഞെടുത്ത സൃഷ്ടി ഇന്റര്‍നെറ്റില്‍ നിന്നു മോഷ്ടിച്ചതാണെന്ന പരാതിയുയര്‍ന്നിരുന്നു. മത്സരത്തില്‍ പങ്കെടുത്ത കലാകാരന്മാര്‍ ഇതേക്കുറിച്ച് എന്‍ടിബിആര്‍ സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ക്കു പരാതി നല്കി. തുടര്‍ന്ന് തെരഞ്ഞെടുത്ത ഭാഗ്യചിഹ്നം റദ്ദാക്കാന്‍ കളക്ടര്‍ക്ക് പബഌസിറ്റി കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇന്നു (2012 ജൂലൈ 21 ശനി) വൈകുന്നേരം നാലിന് ജില്ലാ കളക്ടര്‍ പി.വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ചേരുന്ന ജനറല്‍ ബോഡി യോഗത്തിലെടുക്കുമെന്നു കരുതുന്നു.

വിവാദത്തെത്തുടര്‍ന്നു റദ്ദാക്കിയ 
2012-ലെ ഭാഗ്യചിഹ്നം.
മത്സരത്തില്‍ ലഭിച്ച നൂറോളം എന്‍ട്രികള്‍ ഗുണനിലവാരമില്ലാത്തതാണെന്നു കമ്മിറ്റി സൂചിപ്പിച്ച നിലയ്ക്ക് ഭാഗ്യചിഹ്നം വേറെ പുറത്തുനിന്നുള്ള ഏതെങ്കിലും കലാകാരനെക്കൊണ്ട് തയാറാക്കാന്‍ നീക്കമുള്ളതായി വാര്‍ത്ത പരന്നതിനെത്തുടര്‍ന്നാണ് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ഈ നിര്‍ദേശം മുന്നോട്ടു വച്ചിട്ടുള്ളത്. വിവിധ ആശയങ്ങള്‍ ഒത്തു ചേര്‍ത്ത് കൂട്ടായ്മയുടെ സൃഷ്ടിയാരിക്കട്ടെ ഈ വര്‍ഷത്തെ ഭാഗ്യചിഹ്നം എന്ന് ബ്ലോഗ് ആശിക്കുന്നു.

വിദ്യാര്‍ഥികള്‍ അടക്കമുള്ള ചിത്രകലാകാരന്മാര്‍ ഏറെ ആഗ്രഹത്തോടെയാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. മുന്‍പും ഭാഗ്യചിഹ്ന തെരഞ്ഞെടുപ്പില്‍ വിവാദം ഉണ്ടായിട്ടുള്ളതിനാല്‍ നിബന്ധനകള്‍ കമ്മിറ്റി വ്യക്തമാക്കേണ്ടതായിരുന്നു. അതില്‍ വീഴ്ചയുണ്ടായതിനാലാണ് വീണ്ടും ചിഹ്നം വിവാദത്തില്‍ അകപ്പെട്ടത്.

No comments:

Post a Comment