സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Saturday, July 21, 2012

സ്ഥിരം വൈദ്യുതി തടസ്സം; ആരാണ് പരിഹാരമുണ്ടാക്കേണ്ടത്?

വീടുകളില്‍ രാത്രിയും പകലും ഒരുപോലെ വൈദ്യുതിയില്ലെങ്കിലും വഴിവിളക്കുകള്‍ പകലും കത്തിക്കിടക്കുകയാണ്. ആലപ്പുഴ പട്ടണത്തില്‍ ഈ വിരോധാഭാസം തുടങ്ങിയിട്ടു മാസങ്ങള്‍ ഏറെയാകുന്നു. പരാതികള്‍ക്ക് അധികൃതര്‍ ഒരു വിലയും കല്പ്പിക്കുന്നില്ല.

പട്ടണത്തില്‍ സദാ സമയവും വൈദ്യുതി കട്ട്, അടിക്കടിയുള്ള വരവും പോക്കും, ലോ വോള്‍ട്ടേജും ഹൈ വോള്‍ട്ടേജും.. ഉപയോക്താക്കള്‍ സഹികെട്ടിരിക്കുകയാണ്. അനിയന്ത്രിതമായ വൈദ്യുതി പ്രവാഹം മൂലം ഏറെ വൈദ്യുത ഗൃഹോപകരണങ്ങള്‍ കേടായിക്കഴിഞ്ഞു. കംപ്യൂട്ടര്‍ വ്യാപകമായ ഇക്കാലത്ത് വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഇല്ലാതായാല്‍ ജോലിതടസ്സവുമാകും. സ്ഥിരം വൈദ്യുതി തടസ്സമാകുമ്പോള്‍ ആരാണ് പരിഹാരമുണ്ടാക്കേണ്ടത്?

വൈദ്യുതി പ്രശ്‌നത്തെക്കുറിച്ച് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് തന്നെ പല പ്രാവശ്യം രേഖാമൂലം പരാതിപ്പെട്ടിട്ടുണ്ട്. അതിനു പ്രയോജനമുണ്ടായിട്ടില്ല. കറണ്ട് പോകുമ്പോള്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ വിളിച്ചാല്‍ എപ്പോഴും 'എന്‍ഗേജ്ഡ്' ആണെന്നുള്ള പരാതി ഇപ്പോഴുമുണ്ട്. വൈദ്യുതി പോയാല്‍ പരാതി പറയാന്‍ ഇടക്കാലത്ത് ചില മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നുവെങ്കിലും ആ നമ്പരുകളില്‍ ഇപ്പോള്‍ ഉദ്യോഗസ്ഥരെ ലഭ്യമല്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

ആധുനിക സംവിധാനങ്ങള്‍ മെച്ചപ്പെട്ടിട്ടുള്ള ഇക്കാലത്ത് വൈദ്യുതി സംബന്ധമായ പരാതികള്‍ എസ്.എം.എസ് ആയി അയക്കാനും അതിനു മറുപടി നല്കാനും സംവിധാനമേര്‍പ്പെടുത്തണമെന്ന തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ പഴയ ആവശ്യം വീണ്ടും ഉന്നയിക്കുകയാണ്. അതുപോലെ പകല്‍ സമയങ്ങളില്‍ വഴിവിളക്കുകള്‍ കത്തിക്കിടക്കുന്നതും ഒഴിവാക്കണം. 'വൈദ്യുതി അമൂല്യമാണ്, പാഴാക്കരുത്' എന്ന് ഉദ്‌ബോധിപ്പിക്കുകയും ആവശ്യമില്ലാത്ത സമയത്ത് വൈദ്യുതി ഓഫ് ആക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന വിദ്യുച്ഛക്തി ബോര്‍ഡ് തന്നെ മാതൃക കാട്ടണം.

(ഇന്നു (2012 ജൂലൈ 21 വെള്ളി) നേരം വെളുത്തിട്ടും തത്തംപള്ളി - പുന്നമട റോഡില്‍ കത്തിക്കിടക്കുന്ന വഴിവിളക്കുകളാണ് ചിത്രങ്ങളില്‍. ഫോട്ടോകള്‍: അനസ്)

No comments:

Post a Comment