സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Monday, July 23, 2012

ആലപ്പുഴയിലെ ട്രാഫിക് ലൈറ്റുകള്‍ കണ്ണടച്ചു; പോലീസുകാര്‍ വിയര്‍ക്കുന്നു

ലപ്പുഴ പട്ടണത്തിലെ ട്രാഫിക് ലൈറ്റുകളെല്ലാം അവതാളത്തില്‍. ഭൂരിപക്ഷവും കണ്ണടച്ചു കിടക്കുന്നു. അല്ലാത്തവയുടെ പ്രവര്‍ത്തനം കൃത്യവുമല്ല! പല നഗരങ്ങളിലും ട്രാഫിക് ലൈറ്റുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുമ്പോള്‍ ആലപ്പുഴയില്‍ സ്ഥാപിക്കുന്നവ മാത്രം എന്തുകൊണ്ടാണ് പെട്ടെന്നു കേടാകുന്നതെന്നു നാട്ടുകാര്‍ അത്ഭുതപ്പെടുന്നു.

ഗതാഗതം സുഗമമാക്കാനാണ് ട്രാഫിക് ലെറ്റുകളെങ്കിലും അതു പ്രയോജനപ്പെടുന്നില്ല. പട്ടണത്തിലെ നാല്‍ക്കവലകളില്‍ ട്രാഫിക് പോലീസ് കണ്ണുതുറന്നു നിന്നു വിയര്‍ത്തു പരിശ്രമിച്ചില്ലെങ്കില്‍ അപകടങ്ങളും കുരുക്കും തുടര്‍ക്കഥയാകുമെന്ന അവസ്ഥയാണ്. കവലകളില്‍ പോലും യാതൊരു മര്യാദയുമില്ലാതെ വാഹനങ്ങള്‍ ഇടതുകൂടെയും വലതുകൂടെയും ഓവര്‍ടേക്കു ചെയ്തു പോകുമ്പോള്‍ പോലീസുകാര്‍ നിസ്സഹായരായി നില്ക്കുന്നതു കാണാം. ട്രാഫിക് പോലീസുകാര്‍ക്കു നിന്നു വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ഉയര്‍ന്ന ട്രാഫിക് ഐലന്‍ഡുകള്‍ ഇല്ലാത്തതിനാല്‍ ഡ്രൈവര്‍മാര്‍ക്കു വേണ്ട സിഗ്നലുകള്‍ കാണത്തക്ക രീതിയില്‍ കൊടുക്കാനാകില്ല. റോഡില്‍ ഒരു വശത്ത് ഒതുങ്ങി നില്ക്കുന്ന ട്രാഫിക് പോലീസുകാര്‍ സാധാരണ ഡ്രൈവര്‍മാരുടെ കണ്ണില്‍പ്പെടുകയുമില്ല.

(ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനിലെ ഇന്നു (2012 ജൂലൈ 23 തിങ്കള്‍) രാത്രിയിലെ ദൃശ്യമാണ് ചിത്രത്തില്‍. അവിടെ ഒരു ട്രാഫിക് ലൈറ്റും പ്രവര്‍ത്തിക്കുന്നില്ല. റോഡിന്റെ ഒരു വശത്തു നില്ക്കുന്ന ട്രാഫിക് പോലീസുകാരന്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പോകുന്നു. ഫോട്ടോ: അനസ്) 


വഴിയില്‍ കേട്ടത്:

റോഡിലൂടെ വളഞ്ഞുപുളഞ്ഞ് ഓടിച്ചു വന്ന കാര്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവറോട്  ട്രാഫിക് പോലീസ് ബ്രൈത്തനലൈസര്‍ കാട്ടി: ഇതിലേക്കൊന്ന് ഊതിക്കേ..
ഡ്രൈവര്‍: ക്ഷമിക്കണം.. എനിക്കതു ചെയ്യാനാകില്ല. ഞാനൊരു ആസ്തമ രോഗിയാണ്. ഊതിയാല്‍ രോഗം മൂര്‍ച്ഛിക്കും.
പോലീസ്: ശരി, എന്നാല്‍ എന്നോടൊപ്പം ആശുപത്രിയിലേക്കു വാ.. ബ്ലഡ് സാമ്പിള്‍ എടുപ്പിക്കട്ടെ..
ഡ്രൈവര്‍: അതുമെനിക്കു ചെയ്യാനാകില്ല. ഞാനൊരു ഹീമോഫിലിയാക് രോഗിയാണ്.. രക്തത്തിനായി കുത്തിയാല്‍ രക്തം കട്ടപിടിക്കാതെ ഒഴുകി ഞാന്‍ മരിക്കും..
പോലീസ്: അങ്ങനെയോ.. എന്നാല്‍ മൂത്രത്തിന്റെ സാമ്പിള്‍ എടുക്കാം..
ഡ്രൈവര്‍: ക്ഷമിക്കണം സാര്‍, അതും എനിക്കു ചെയ്യാന്‍ പറ്റില്ല.. ഞാന്‍ ഒരു പ്രമേഹ രോഗി കൂടെയാണ്.. അതു ചെയ്താല്‍ രക്തത്തിലെ പഞ്ചസാര കുറയും..
പോലീസ്: എന്നാല്‍ വണ്ടിയില്‍ നിന്നു പുറത്തേക്കിറങ്ങി റോഡിലെ ഈ വെള്ളവരയിലൂടെ നേരേ നടന്നു കാണിച്ചേ...
ഡ്രൈവര്‍: ക്ഷമിക്കു സാറേ.. എനിക്കു തീര്‍ച്ചയായും അതു ചെയ്യാനാകില്ല..
പോലീസ്: എന്തുകൊണ്ട്?
ഡ്രൈവര്‍: ഞാന്‍ മദ്യപിച്ചു മത്തുപിടിച്ചിരിക്കുകയാ.. 

No comments:

Post a Comment