സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Sunday, July 15, 2012

ആലപ്പുഴ നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം മൗലികമല്ലെന്ന് ആരോപണം

ലപ്പുഴ നെഹ്‌റു ട്രോഫി അറുപതാമതു ജലോത്സവ (2012 ഓഗസ്റ്റ് 09-11)-ത്തിനായി തെരഞ്ഞെടുത്തു പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഭാഗ്യചിഹ്നം 'തുഴയേന്തിയ മത്സ്യക്കുട്ടന്‍' മൗലികമല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

നൂറോളം എന്‍ട്രികളില്‍ നിന്നാണ് മൂന്നംഗ സമിതി ഭാഗ്യചിഹ്നം തെരഞ്ഞെടുത്തത്. ഇന്റര്‍നെറ്റില്‍ നിന്നു ലഭ്യമാകുന്ന 'ക്ലിപ്പാര്‍ട്‌സ്' ചിത്രം ഭേദഗതി വരുത്തി തയാറാക്കിയതാണ് ചിഹ്നമെന്നും അതു സൃഷ്ടിപരതയുള്ളതല്ലെന്നുമാണ് ആരോപണം.

കൈകൊണ്ട് നേരിട്ടു വരയ്ക്കുന്നവരും കംപ്യൂട്ടറിലെ ഗ്രാഫിക്‌സ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവരും രണ്ടും ചേര്‍ക്കുന്നവരുമായ ചിത്രകാരന്മാര്‍ ഇപ്പോഴുണ്ട്. കംപ്യൂട്ടറില്‍ നിന്നു വളരെ അനായാസകരമായി ലഭിക്കുന്ന ചിത്രങ്ങള്‍ അല്പസ്വല്പം ഭേദഗതി വരുത്തി ഉപയോഗിക്കുന്നതില്‍ സര്‍ഗ്ഗശക്തിയില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അത് ഒറിജിനല്‍ (ആദ്യത്തേത്) ആകുന്നില്ലെന്നും സൂചിപ്പിക്കപ്പെടുന്നു.

(കംപ്യൂട്ടറിലൂടെ ആര്‍ക്കും ലഭ്യമാകുന്ന ഒരു മത്സ്യത്തിന്റെ ചിത്രം ഭാഗ്യചിഹ്നമായി മാറ്റുന്ന രീതിയാണ് ചിത്രത്തില്‍.) 

2 comments:

  1. http://www.thehindu.com/todays-paper/tp-national/tp-kerala/article3641970.ece

    Logo for 2012 race chosen
    ALAPPUZHA, July 15, 2012

    A fish with a paddle has been selected as the official logo of the 60th edition of the Nehru Trophy Boat Race to be held here for three days from August 9.

    The Nehru Trophy executive committee meeting held here on Saturday in the presence of Union Minister of State for Power K.C. Venugopal selected the logo designed by Simon V. Philip, a native of Chengannur Kalissery.

    Over 100 entries

    The winning entry was selected from among more than 100 entries by a three-member jury comprising art teachers K.K. Warrier and P.G. Gopakumar, and journalist Kalarkode Harikumar.

    The jury noted that of the more than 100 entries, only 20 per cent of the entries were considered.

    Out of this, only five per cent showed some sort of quality. Most of the entries had technical components rather than artistic qualitites.

    Separate contests will be held for naming the logo and for colouring it.

    Nehru Trophy Boat Race Society chairman P. Venugopal presided over the meeting. Thomas Chandy and C.K. Sadasivan, MLAs, district police chief K.G. James, chairperson of Alappuzha municipality Mercy Diana Macido, Additional District Magistrate (ADM) K.P. Thampy, society secretary and Revenue Divisional Officer (RDO) A. Gopakumar were among those who attended the meeting.

    ReplyDelete
  2. http://www.mathrubhumi.com/alappuzha/news/1720192-local_news-alappuzha.html

    നെഹ്രുട്രോഫി: ഭാഗ്യചിഹ്നം വിവാദത്തില്‍ കുരുങ്ങി
    Posted on: 17 Jul 2012

    തീരുമാനം മാറ്റില്ലെന്ന് സംഘാടകര്‍


    ആലപ്പുഴ: അറുപതാമത് നെഹ്രു ട്രോഫി ജലോത്സവത്തിന് ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്ത 'തുഴയേന്തിയ മത്സ്യം' വിവാദത്തില്‍ കുരുങ്ങി. ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച ചിത്രത്തില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയാണ് ഭാഗ്യചിഹ്നം തയാറാക്കിയതെന്ന ആരോപണവുമായി ഒരുവിഭാഗം ചിത്രകാരന്മാര്‍ രംഗത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. മൂന്ന് വര്‍ഷം മുമ്പ് ഇതുപോലെ വിവാദമുണ്ടായപ്പോള്‍ ഭാഗ്യചിഹ്നമത്സരം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് അറുപതാം വാര്‍ഷികത്തോടുനുബന്ധിച്ചാണ് മത്സരം വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍, ഇത് മറ്റൊരു വിവാദത്തിന് കളമൊരുക്കിയിരിക്കുകയാണ്. അതേ സമയം തിരഞ്ഞെടുത്ത ഭാഗ്യചിഹ്നത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും മുന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നും നെഹ്രുട്രോഫി പബ്ലിസിറ്റി കമ്മിറ്റി അറിയിച്ചു.

    ഗൂഗിളില്‍ ഫിഷ് ക്ലിപ്പ് ആര്‍ട്ടില്‍ കോപ്പി റൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ചെയ്ത ചിത്രത്തില്‍ ചെറിയ തിരുത്തലുകള്‍ വരുത്തിയ ചിത്രമാണ് ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഒരുവിഭാഗം ചിത്രകാരന്മാര്‍ പറയുന്നു. രണ്ട് ചിത്രത്തിന്റെയും ചെതുമ്പലുകളുടെ എണ്ണത്തില്‍പോലും വ്യത്യാസമില്ലെന്ന് ഇവര്‍ വാദിക്കുന്നു. മീനിന്റെ ചിറകിനോട് ഒരു തുഴ വരച്ചുചേര്‍ത്താണ് പുതിയസൃഷ്ടി ഉണ്ടാക്കിയത്. ഭാഗ്യചിഹ്നത്തെ തിരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ നൂറോളം ചിത്രകാരന്മാര്‍ പങ്കെടുത്തിരുന്നു. നെഹ്രു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിച്ചത്. എന്നാല്‍, ചിത്രം തിരഞ്ഞെടുക്കാനായിട്ടുള്ള ജഡ്ജസിന്റെ പാനലില്‍ ഗ്രാഫിക്‌സിലും ഇന്റര്‍നെറ്റിലും അവഗാഹമുള്ള ഒരു ചിത്രകാരന്‍ പോലും ഇല്ലായിരുന്നു. ഈ സാഹചര്യത്തില്‍ പങ്കെടുത്ത ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ മുഴുവന്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിലും ചിത്രരചനയിലും പരിജ്ഞാനമുള്ളവരെക്കൊണ്ട് വീണ്ടും പരിശോധിപ്പിച്ച് ഉചിതമായ ചിത്രം തിരഞ്ഞെടുക്കണമെന്ന് ചിത്രകാരന്മാരുടെ കൂട്ടായ്മയായ ഹാര്‍മണി ആര്‍ട്ട് ഗ്രൂപ്പ് ആവശ്യപ്പെട്ടു . ഇതുസംബന്ധിച്ച പരാതി സംഘടന കലക്ടര്‍ക്ക് നല്‍കി. മൂന്ന് വര്‍ഷത്തിനുശേഷം തിരഞ്ഞെടുത്ത ഭാഗ്യചിഹ്നത്തിന്‌നിറംചാര്‍ത്തല്‍, പേരിടല്‍ എന്നിവയ്ക്കായുള്ള മത്സരങ്ങള്‍ നടക്കാനുണ്ട്. എന്നാല്‍, മത്സരത്തില്‍ പങ്കെടുത്തിട്ട് തിരഞ്ഞെടുക്കാതെ വന്നപ്പോള്‍ ചിലര്‍ വെറുതെ കുത്തി പൊക്കുകയായിരുന്നുവെന്ന് സംഘാടകര്‍ പറയുന്നു . മത്സരത്തില്‍ ലഭിച്ച 80 ശതമാനം എന്‍ട്രികളും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ തയാറാക്കിയതാണെന്നും അതില്‍ ഏറ്റവും മെച്ചപ്പെട്ടത് തിരഞ്ഞെടുക്കുകയായിരുന്നെന്നും സംഘാടകര്‍ വിശദീകരിക്കുന്നു.

    ReplyDelete