സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Wednesday, July 11, 2012

ആലപ്പുഴ വൈ.എം.സി.എയില്‍ ടേബിള്‍ ടെന്നിസ് പരിശീലിപ്പിക്കാന്‍ നോര്‍ത്ത് കൊറിയന്‍ കോച്ച്

ലപ്പുഴ വൈ.എം.സി.എ ടേബിള്‍ ടെന്നിസ് അക്കാഡമിയിലെ വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രത്യേക പരിശീലനം നല്കാന്‍ നോര്‍ത്ത് കൊറിയയില്‍ നിന്നുള്ള കോച്ച്.

പ്രൊഫഷണല്‍ ടേബിള്‍ ടെന്നിസ് സീനിയര്‍ കോച്ചായ ജോങ് സിക് റി (56)-യാണ് പരിശീലനം നല്കാന്‍ ആലപ്പുഴയില്‍ ഏതാനും ആഴ്ചകളിലേക്ക് അക്കാഡമിയുടെ ക്ഷണം സ്വീകരിച്ച് എത്തിയിട്ടുള്ളത്. 1970-ലാണ് ജോങ് ടേബിള്‍ ടെന്നിസ് കളിക്കാന്‍ ആരംഭിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ജോങ് പരിശീലിപ്പിച്ച ടീമുകള്‍ നെതര്‍ലാന്‍ഡ്‌സ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്, മോസ്‌കോ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്, ചൈന ഓപ്പണ്‍. ഖത്തര്‍ ഗയിംസ്, പിസ്‌കോ കപ്പ്, സ്വീഡന്‍ ഓപ്പണ്‍ തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

ടേബിള്‍ ടെന്നിസ് കളിക്കാരുടെ രീതികളും ശരീരഘടനയും മെച്ചപ്പെടുത്താന്‍ ആലപ്പുഴ വൈ.എം.സി.എ ടേബിള്‍ ടെന്നിസ് അക്കാഡമിയുടെ പ്രത്യേക പരിശീലന പരിപാടി ഉപകരിക്കുമെന്നു സംഘാടകര്‍ വിശ്വസിക്കുന്നു.

ആലപ്പുഴയിലെ വിദ്യാര്‍ഥികള്‍ ടേബിള്‍ ടെന്നിസ് കളിയില്‍ മികവു കാട്ടുന്നുണ്ടെന്നും അവര്‍ കൂടുതല്‍ സമയം പ്രാക്ടീസിനായി നീക്കിവച്ചാല്‍ ലോകനിലവാരത്തില്‍ എത്രയും വേഗം എത്തുമെന്നും ജോങ് സിക് റി പറഞ്ഞു. അക്കാഡമിയിലെ കോച്ച് ബോബി ജോസഫിന്റെ നേതൃത്വത്തിലാണ് പ്രത്യേക തീവ്ര പരിശീലന പരിപാടി തയാറാക്കിയിട്ടുള്ളത്.

ടേബിള്‍ ടെന്നിസിന് നല്ല ഭാവിയാണുള്ളതെന്നു ജോങ് സിക് റി കൂട്ടിച്ചേര്‍ത്തു. ചെറുപ്പക്കാരായ കളിക്കാര്‍ ഉത്സാഹത്തോടെ കളിച്ചാല്‍ സാധ്യതകള്‍ ഏറെയാണ്. കൂടുതല്‍ വ്യക്തീകരണം തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ക്കു കാരണമാകും. പ്രാഗല്ഭ്യം കൂട്ടാന്‍ നിരന്തരമായ ട്രെയിനിംഗ് അത്യാവശ്യമാണ്. ഏറ്റവും പുതിയ ടെക്‌നിക്കുകള്‍ അതിനായി സ്വായത്തമാക്കണം. ഷാര്‍പ്പ് റിഫ്‌ളെക്‌സുകളും ഷോട്ടുകള്‍ക്കായുള്ള സമയലാഭവും ലക്ഷ്യമാക്കണം. സ്റ്റാമിനയും വളരെ പ്രധാനമാണ്. അത് കൂടുതല്‍ പ്രാക്ടീസ് കൊണ്ട് സാധ്യമാകും. ഫിസിക്കല്‍ ഫിറ്റ്‌നസ് പ്രധാനമാണ്: ജോങ് വിശദീകരിക്കുന്നു.

വിവിധ രാജ്യങ്ങളില്‍ കോച്ചിംഗ് നടത്തുന്ന ജോങ്, ഏല്‍പ്പിക്കപ്പെട്ട ചുമതല ചൈനയില്‍ നിര്‍വഹിച്ച ശേഷം ഇന്ത്യയിലെത്തി ആസാമിലെ ഗുവാഹട്ടിയില്‍ ഒരു മാസം നീണ്ട ട്രെയിനിംഗ് ക്യാമ്പ് നടത്തിയ ശേഷമാണ് ആലപ്പുഴയില്‍ എത്തിയിട്ടുള്ളത്.

സ്ഥലപരിമിതി കാരണം സംസ്ഥാന, ദേശീയ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കായി മാത്രം ട്രെയിനിംഗ് പരിമിതപ്പെടുത്തേണ്ടി വന്നതായി കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ട്രഷററും വൈ.എം.സി.എ ഡയറക്ടറുമായ മൈക്കിള്‍ മത്തായി ചൂണ്ടിക്കാട്ടി. ഒന്നര ലക്ഷത്തോളം രൂപയാണ് പ്രത്യേക കോച്ചിംഗിനു ചെലവു വരുന്നത്. 

No comments:

Post a Comment