സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Wednesday, July 18, 2012

മനസ്സ് പറഞ്ഞ വഴിയെ നടന്നു ജിനോ

ള്‍ട്ടി നാഷനല്‍ കമ്പനിയില്‍ പ്രതിമാസം 60,000 രൂപ ശമ്പളം വാങ്ങുന്ന ഒരു യുവാവ് അതുപേക്ഷിച്ച് പശുവളര്‍ത്തല്‍ തുടങ്ങുമോ? ആലപ്പുഴ പുന്നമട വാര്‍ഡ് കൊറ്റംകുളങ്ങര മാളിയേക്കല്‍ ജിനോ ആണെങ്കില്‍ സംശയിക്കേണ്ട, അതു തന്നെ ചെയ്യും.

വെറുതെ പറയുകയല്ല, ചെയ്തു കാണിക്കുകയാണ് ജിനോ എന്ന മുപ്പത്തേഴുകാരന്‍. പല കമ്പനികളിലായി 16 വര്‍ഷം വൈറ്റ്‌കോളര്‍ ജോലി ചെയ്തു മനസ്സു മടുത്താണ് ജിനോ ഈ പണിക്കിറങ്ങിയത്.

ഇപ്പോള്‍ പതിനൊന്നു പശുക്കളും ഒന്‍പതു കിടാങ്ങളും ഉള്‍ക്കൊള്ളുന്ന കാലിത്തൊഴുത്തിന്റെ അധിപന്‍. മണിക്കൂറുകളോളം നീളുന്ന തിരക്കു പിടിച്ച ജോലിയുടെ അസ്വസ്ഥതകളും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയമില്ലാത്ത അവസ്ഥയുമൊന്നും ഇപ്പോഴില്ല. കൃഷിയും കാലിവളര്‍ത്തലും സമാധാനവും സ്വസ്ഥതയുമുള്ള ജോലിയാണെന്ന ബോധ്യം ഉണ്ടായപ്പോഴാണ് കൃഷിക്കാരനായ അച്ഛന്‍ കെ.ജി. ഗ്രിഗറിയെയും അമ്മ ലീലാമ്മയെയും സഹായിക്കാനും ഒപ്പം പശുവളര്‍ത്തല്‍ തൊഴിലാക്കാനും തീരുമാനിച്ചതെന്നു ജിനോ പറയുന്നു.

ഇടയ്ക്ക് ഭാര്യ സുനിലയും ബാങ്കിലെ ജോലി കളഞ്ഞു ഭര്‍ത്താവിനൊപ്പം ചേര്‍ന്നു. ജിനോയുടെ പശുഫാമിലെത്തി പാലു വാങ്ങുന്നവരെ ഒരു കൌതുകം കൂടി കാത്തിരിക്കുന്നു. ചൂണ്ടിക്കാണിക്കുന്ന പശുവിന്റെ പാല്‍ തന്നെ കറന്നു നല്‍കും. നൂറു ലീറ്ററോളം പാലാണ് പ്രതിദിന ഉല്പാദനം. പശുക്കള്‍ക്കു നല്‍കാന്‍ ഒന്നരയേക്കറോളം സ്ഥലത്ത് തീറ്റപ്പുല്ലും കൃഷി ചെയ്യുന്നു. രാവിലെ മൂന്നു മണിക്ക് ഉണര്‍ന്നു തൊഴുത്തില്‍ കയറിയാണ് ദിവസം ആരംഭിക്കുന്നത്. ജൈവപാല്‍ എന്ന സ്വപ്നത്തിലേക്ക് എത്താനാണ് ഈ കുടുംബത്തിന്റെ പരിശ്രമം. പുല്ലും വൈക്കോലും തേങ്ങാപ്പിണ്ണാക്കും പോലെ രാസവസ്തുക്കള്‍ ഒട്ടും കലരാത്ത ഭക്ഷണം മാത്രം കഴിക്കുന്ന പശുക്കളുടെ പാല്‍ നാട്ടുകാര്‍ക്കു നല്‍കുകയാണു ലക്ഷ്യം

ഇപ്പോള്‍ വരുമാനം? ചോദിച്ചാല്‍ ജിനോ ചിരിക്കും. പിന്നെ പറയും: 'അവസാനം കിട്ടിയ ശമ്പളത്തിന്റെ പകുതിയേ കിട്ടുന്നുളളുവെങ്കിലും ഇപ്പോള്‍ ജീവിതം സ്വസ്ഥം, സുഖം.' ഇടയ്ക്കു കാണാനെത്തുന്ന പഴയ സഹപ്രവര്‍ത്തകരും ഇത് ശരിവയ്ക്കുന്നു.

(മലയാള മനോരമ ദിനപത്രത്തില്‍ 2012 ജൂലൈ 18 ബുധനാഴ്ചത്തെ 'യൂത്ത് ട്യൂബ്' പംക്തിയില്‍ പ്രസിദ്ധീകരിച്ചത്.ഫോട്ടോ: ജിനോയും കുടുംബവും പശുക്കളോടൊപ്പം.)

No comments:

Post a Comment