ട്രാഫിക് പോലീസുകാര്‍ക്കു കയറി നിന്നു ഗതാഗതം നിയന്ത്രിക്കാനുള്ള ട്രാഫിക് ഐലന്‍ഡ് തകര്‍ന്നു കിടക്കുന്നു. റോഡിന്റെ ഒരു വശം ചേര്‍ന്നു നിന്നു ഗതാഗതം നിയന്ത്രിക്കുന്ന പോലീസിനെ നാലു ദിക്കില്‍ നിന്നു വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കാണണമെന്നുമില്ല. റോഡുവക്കിലെ പോസ്റ്റുകളില്‍ വന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളതിനാല്‍ ആ വശത്തു നില്ക്കുന്ന പോലീസുകാരനെ കാണാന്‍ അങ്ങനെയും തടസ്സം. ജംഗ്ഷനില്‍ കുളമായി കിടക്കുന്ന റോഡിന്റെ കാര്യം പറയേണ്ടതുമില്ല. ജില്ലാ കളക്ടര്‍ എന്നും കടന്നു പോകുന്ന വഴി ഇങ്ങനെയാണെങ്കില്‍ എന്തു പറയാന്‍?
(ഫോട്ടോ: അനസ് )
No comments:
Post a Comment