സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Friday, July 27, 2012

വെറും പഴത്തിനു പോലും പൊള്ളുന്ന വില! പിന്നെന്തിനു സര്‍ക്കാര്‍?

ലപ്പുഴ പട്ടണത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വിലയില്‍ വന്‍ കുതിപ്പ്! ചെറിയ ഞാലിപ്പൂവന്‍ പഴം കിലോഗ്രാമിന് ഇന്ന് (2012 ജൂലൈ 27) വില 50 രൂപ. കിലോഗ്രാമിന് ഏകദേശം 25 എണ്ണം തൂങ്ങുന്ന കൊച്ചുപഴത്തിനാണ് പൊള്ളുന്ന ഈ വില. ഏതാനും മാസം മുന്‍പ് ഇതിന് 18 രൂപയായിരുന്നു വില. ഫലത്തില്‍ സാധാരണ പഴം പോലും സാധാരണക്കാര്‍ക്ക് മേടിക്കാനാകില്ല.

പെട്രോള്‍, വൈദ്യുതി നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചതോടെ മാര്‍ക്കറ്റിലെ സാധനങ്ങളുടെ വിലയും അതിനേക്കാളേറെ കുതിച്ചു. റംസാന്‍ നോയമ്പ് മാസക്കാലമായതിനാല്‍ അതിന്റെ പേരിലുള്ള കൃത്രിമ വില വര്‍ധന പുറമേയാണ്.

ആലപ്പുഴ വന്‍ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ ശ്രമിക്കുമ്പോഴും ഹൗസ് ബോട്ടുകളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുമ്പോഴും പട്ടണത്തിലെ ഇടത്തരക്കാരും സാധാരണക്കാരുമായ ജനങ്ങളാണ് ദുരിതം നേരിട്ടു സഹിക്കേണ്ടി വരുന്നത്. വിനോദസഞ്ചാര വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും 'ഫൈവ് സ്റ്റാര്‍' നിലയിലാണ് നിരക്കുകള്‍. അതിവേഗം മുകളിലോട്ടു പോകുന്ന വില സാധാരണ ഗതിയില്‍ അത്രവേഗം താഴേക്കു വരാറില്ല. അതൊക്കെ ബാധിക്കുന്നത് നിശ്ചിത വരുമാനമുള്ള സാധാരണക്കാരെ മാത്രമാണ്. വൃത്തിഹീനമായ തട്ടുകടകളിലെ സാധനങ്ങള്‍ക്കു പോലും വിലയ്ക്കു കുറവില്ല.

സാധാരണ ജനം വിലക്കയറ്റം അനുഭവിച്ചു പകച്ചു നില്ക്കുകയാണ്. എല്ലാ കാര്യങ്ങള്‍ക്കും തോന്നിയതു പോലെ വിലകൂട്ടാനാണെങ്കില്‍ ജനങ്ങളെ ഭരിക്കാനായി മാത്രം ഒരു സര്‍ക്കാര്‍ എന്തിനാണെന്നാണ് ചോദിച്ചുതുടങ്ങിയിട്ടുള്ളത്. വില നിയന്ത്രിക്കാനും ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കാനും സര്‍ക്കാരിനാകില്ലെങ്കില്‍ അരാജകത്വമായിരിക്കും അടുത്തഭാവിയില്‍. 

2 comments:

  1. ഓണം കഴിഞ്ഞപ്പോള്‍ ആലപ്പുഴയിലെ കടകളില്‍ ഞാലിപ്പൂവന്‍ പഴത്തിന് കിലോഗ്രാമിന് 55 മുതല്‍ 60 രൂപ വരെയായി!! ഇങ്ങനെ വരുമ്പോള്‍ കമ്പോളത്തില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തത് എന്തേ?

    ReplyDelete
  2. 2014 ഓണമായപ്പോള്‍ 65-70 രൂപ.. നാടു പുരോഗമിക്കുന്നുണ്ട്!

    ReplyDelete