ആലപ്പുഴ പട്ടണത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വിലയില്‍ വന്‍ കുതിപ്പ്!
ചെറിയ ഞാലിപ്പൂവന് പഴം കിലോഗ്രാമിന് ഇന്ന് (2012 ജൂലൈ 27) വില 50 രൂപ.
കിലോഗ്രാമിന് ഏകദേശം 25 എണ്ണം തൂങ്ങുന്ന കൊച്ചുപഴത്തിനാണ് പൊള്ളുന്ന ഈ വില. ഏതാനും
മാസം മുന്‍പ് ഇതിന് 18 രൂപയായിരുന്നു വില. ഫലത്തില്‍ സാധാരണ പഴം പോലും
സാധാരണക്കാര്‍ക്ക് മേടിക്കാനാകില്ല.
പെട്രോള്‍, വൈദ്യുതി നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചതോടെ മാര്‍ക്കറ്റിലെ സാധനങ്ങളുടെ വിലയും അതിനേക്കാളേറെ കുതിച്ചു. റംസാന് നോയമ്പ് മാസക്കാലമായതിനാല്‍ അതിന്റെ പേരിലുള്ള കൃത്രിമ വില വര്‍ധന പുറമേയാണ്.
ആലപ്പുഴ വന്‍ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ ശ്രമിക്കുമ്പോഴും ഹൗസ് ബോട്ടുകളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുമ്പോഴും പട്ടണത്തിലെ ഇടത്തരക്കാരും സാധാരണക്കാരുമായ ജനങ്ങളാണ് ദുരിതം നേരിട്ടു സഹിക്കേണ്ടി വരുന്നത്. വിനോദസഞ്ചാര വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും 'ഫൈവ് സ്റ്റാര്‍' നിലയിലാണ് നിരക്കുകള്‍. അതിവേഗം മുകളിലോട്ടു പോകുന്ന വില സാധാരണ ഗതിയില്‍ അത്രവേഗം താഴേക്കു വരാറില്ല. അതൊക്കെ ബാധിക്കുന്നത് നിശ്ചിത വരുമാനമുള്ള സാധാരണക്കാരെ മാത്രമാണ്. വൃത്തിഹീനമായ തട്ടുകടകളിലെ സാധനങ്ങള്‍ക്കു പോലും വിലയ്ക്കു കുറവില്ല.
സാധാരണ ജനം വിലക്കയറ്റം അനുഭവിച്ചു പകച്ചു നില്‍ക്കുകയാണ്. എല്ലാ കാര്യങ്ങള്‍ക്കും തോന്നിയതു പോലെ വിലകൂട്ടാനാണെങ്കില്‍ ജനങ്ങളെ ഭരിക്കാനായി മാത്രം ഒരു സര്‍ക്കാര്‍ എന്തിനാണെന്നാണ് ചോദിച്ചുതുടങ്ങിയിട്ടുള്ളത്. വില നിയന്ത്രിക്കാനും ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കാനും സര്‍ക്കാരിനാകില്ലെങ്കില്‍ അരാജകത്വമായിരിക്കും അടുത്തഭാവിയില്‍.

ഓണം കഴിഞ്ഞപ്പോള്‍ ആലപ്പുഴയിലെ കടകളില്‍ ഞാലിപ്പൂവന് പഴത്തിന് കിലോഗ്രാമിന് 55 മുതല്‍ 60 രൂപ വരെയായി!! ഇങ്ങനെ വരുമ്പോള്‍ കമ്പോളത്തില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തത് എന്തേ?
ReplyDelete2014 ഓണമായപ്പോള്‍ 65-70 രൂപ.. നാടു പുരോഗമിക്കുന്നുണ്ട്!
ReplyDelete